Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടയ്ക്ക് പിന്നാലെ മധ്യപ്രദേശും കോണ്‍ഗ്രസ് പിടിക്കുമോ? ഏറ്റവും പുതിയ സർവ്വേ പറയുന്നത്

ഭോപ്പാല്‍: ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സർവ്വേ ഫലം. 122 മുതല്‍ 132 വരെ സീറ്റുകള്‍ നേടി ബിജെപിയെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നാണ് ഗ്രൗണ്ട് സീറോ റിസർച്ച് സർവ്വേ ഫലം അവകാശപ്പെടുന്നത്. 40.2 ശതമാനം മുതല്‍ 44.67 ശതമാനം വരെ വോട്ടും കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രവചനം. 230 അംഗ നിയമസഭയില്‍ 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

അതേസമയം, നിലവില്‍ ഭരണത്തിലുള്ള ബി ജെ പിക്ക് 93 മുതല്‍ 102 വരെ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. 37.5 ശതമാനം മുതല്‍ 41.51 ശതമാനം വോട്ടും ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നു. മറ്റുള്ളവർ 3 മുതല്‍ 7 മുതല്‍ സീറ്റുകള്‍ നേടിയേക്കും. ഇവർക്ക് ലഭിക്കുക 15.82 ശതമാനം മുതല്‍ 19.82 ശതമാനം വോട്ടുകളും മറ്റുള്ളവർ നേടിയേക്കും. നിലവില്‍ 230 അംഗ നിയമസഭയില്‍ 130 അംഗങ്ങളുടെ പിന്തുണയോടെയാണ് ബി ജെ പി ഭരിക്കുന്നത്.

 kamalnath-dk-sivakumar-

അതേസമയം, കഴിഞ്ഞ ദിവസം പുറത്തുവന്ന എബിപി സര്‍വേയിലും കോണ്‍ഗ്രസിനാണ് നേരിയ മുന്‍തൂക്കം. കോണ്‍ഗ്രസായിരിക്കും ഏറ്റവും വലിയ കക്ഷിയെന്നും സര്‍വേ പറയുന്നു. 120 സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണത്തെ പോലെ സ്വതന്ത്രരുടെ പിന്തുണ ഇത്തവണയും നിര്‍ണായകമാകുമെന്നും സർവ്വേ അവകാശപ്പെടുന്നു.

2018 ല്‍ മധ്യപ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 114 അംഗങ്ങളുമായി കോണ്‍ഗ്രസായിരുന്നു ഏറ്റഴും വലിയ ഒറ്റകക്ഷി. സ്വതന്ത്രരുടേയും മറ്റും പിന്തുണയോടെ കമല്‍നാഥ് സംസ്ഥാനത്ത് കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ തന്നെ കോണ്‍ഗ്രസില്‍ ജ്യോതിരാദിത്യ സിന്ധ്യയും കമല്‍ നാഥും തമ്മില്‍ അധികാര തർക്കം രൂക്ഷമായിരുന്നു. ഒടുവില്‍ ബിജെപിയിലേക്ക് പോയ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാർ രാജിവെച്ചതോടെ കമല്‍ നാഥ് സർക്കാർ വീണു. പിന്നാലെ ബിജെപി സർക്കാർ മധ്യപ്രദേശില്‍ അധികാരത്തില്‍ വരികയും ചെയ്തു.

അതേസമയം, ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനായ ബി ജെ പി നേതാവ് കഴിഞ്ഞ ദിവസം പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നിരുന്നു. വർഷങ്ങളായി സിന്ധ്യയുടെ അനുയായിയാ രാകേഷ് കുമാര്‍ ഗുപ്തയാണ് കോണ്‍ഗ്രസിലെത്തിയത്. രണ്ടായിരത്തോളം പ്രവര്‍ത്തകരുമായിട്ടാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഇദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിയത്. ശിവപുരി ജില്ലയിലെ ബിജെപിയുടെ ഉപാധ്യക്ഷന്‍ കൂടിയാണ് രാകേഷ് കുമാര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടെല്ലാം ഞാന്‍ മാപ്പുചോദിക്കുന്നു. ഈ പാര്‍ട്ടിയാണ് എനിക്ക് പേരും, ബഹുമാനവും, നേതൃത്വവും നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+