ഗ്രൂപ്പ് പോരില്‍ മഞ്ഞുരുകല്‍: ബിജെപി പോസ്റ്ററില്‍ വീണ്ടും ഇടംപിടിച്ച് വസുന്ധര രാജെ
ജയ്പൂര്‍: ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം രാജസ്ഥാന്‍ ബി ജെ പിയുടെ പോസ്റ്ററുകളില്‍ ഇടം പിടിച്ച് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ. പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായതിന് പിന്നാലെയായിരുന്നു രാജെയെ പോസ്റ്ററുകളില്‍ നിന്നും നീക്കം ചെയ്ത് തുടങ്ങിയത്. കേന്ദ്ര കാബിനറ്റ് മന്ത്രി ഭൂപേന്ദ്ര യാദവിന്റെ ജൻ ആശിർവാദ് യാത്രയിലാണ് കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന പോസ്റ്റർ ബഹിഷ്കരണത്തിന് വിരാമമിട്ട് രാജേയേയും ഉൾപ്പെടുത്തിയത്.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ എന്നിവർക്കൊപ്പം യാത്രയ്ക്കായി ബിജെപി പുറത്തിറക്കിയ പോസ്റ്ററിൽ മുഖ്യ സ്ഥാനമാണ് വസുന്ധര രാജയ്ക്ക് ലഭിച്ചത്. പാര്‍ട്ടിയിലെ അഭ്യന്തര പ്രശ്നങ്ങളുടെ മഞ്ഞുരുക്കമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ പാർട്ടി അധ്യക്ഷൻ ജെപി നദ്ദ, സംസ്ഥാന ഭാരവാഹികളായ അരുൺ സിംഗ്, രാജെ പൂനിയ, കതാരിയ എന്നിവരെ കൂടാതെ രാജസ്ഥാനിൽ നിന്നുള്ള മൂന്ന് കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിംഗ്, അർജുൻ റാം മേഘ്വാൾ, കൈലാഷ് ചൗധരി എന്നിവരുടെ ചിത്രങ്ങളും യാത്ര പോസ്റ്ററുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അതേസമയം എല്ലായ്പ്പോഴും സന്തുലിതമായ സമീപനം സ്വീകരിക്കുന്ന സമീമപനമുള്ള വ്യക്തി എന്ന നിലയില്‍ ഭൂപേന്ദ്ര യാദവിന്‍റെ നിർദ്ദേശപ്രകാരമാണ് ഇത് സംഭവിച്ചതെന്നാണ് ഒരു പാർട്ടി എംഎൽഎ അഭിപ്രായപ്പെട്ടത്.
യാത്ര ഒരു കേന്ദ്ര പരിപാടിയാണെന്നും അതനുസരിച്ച് രാജെയുടേയും കേന്ദ്ര മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരുടേയും ഉൾപ്പെടെ എല്ലാ മുതിർന്ന നേതാക്കളുടെയും ഫോട്ടോകൾ പോസ്റ്ററിലുണ്ടെന്നും ഒരു പാർട്ടി ഭാരവാഹി പറഞ്ഞു. രണ്ട് മാസം മുമ്പ് തലസ്ഥാനമായ ജയ്പൂരില്‍ പാർട്ടി പോസ്റ്ററുകളിൽ നിന്ന് രാജേയുടെ ഫോട്ടോകൾ നീക്കം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബി ജെ പി പ്രവർത്തകരും രാജേയുടെ അനുയായികളും തമ്മിൽ വാക്ക് തര്‍ക്കം നടക്കുകയും ചെയ്തിരുന്നു.
മോഹന്‍ലാലും ടൊവിനോയും ആസിഫും: താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍












Click it and Unblock the Notifications