Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരുക്കുസേവനനികുതി ബുധനാഴ്ചാ., പാസ്സായാല്‍ അത് പുതിയ ചരിത്രം

ദില്ലി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചരക്കു സേവന നികുതി ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ലോകസഭയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ പാസായ ബില്‍ രാജ്യസഭയിലും പാസാകും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ചരക്കു സേവന നികുതി പാസായാല്‍ ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ നാഴികകല്ലായിരിക്കും. ബ്രീട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടു വന്ന ചരക്കു സേവന നികുതിയ്ക്കാണ് മാറ്റം സംഭവിക്കാന്‍ പോകുന്നത്. മമതാ ബാനര്‍ജി, നിതീഷ് കുമാറിന്റെ ജെഡിയു, മായാവതിയുടെ ബിഎസ്പി, സമാജ് വാദി പാര്‍ട്ടി, നവീന്‍ പട്‌നായിക്കിന്റെ ജനതാദള്‍ എന്നിവര്‍ ബില്ലിനോട് സഹകരിക്കും എന്നാണ് സൂചന.

 ragyasabha

പുതിയ നികുതി സംവിധാനം നടപ്പാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി വരുത്തണം എന്നാണ് പറയുന്നത്. നിലവിലുള്ള ഭരണഘടന പ്രകാരം സേവനങ്ങള്‍ക്കും ചരക്കുകളുടെ ഉത്പാദനം വരെയുള്ള മൂല്യത്തിനും നികുതി ചുമത്താനുള്ള അവകാശം കേന്ദ്രത്തിനാണ്.

നികുതികളുടെ കാര്യത്തിലുള്ള അന്തിമ വിവരങ്ങള്‍ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ ഉപഭോക്താവിന്റെ നികുതി ബാധ്യതയില്‍ കുറവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+