കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി; മൂക്കു പൊത്തിയ ഇന്ദിരയെ മറക്കരുത്, ആര്‍ത്തുവിളിച്ച് ജനം

  • Written By:
Subscribe to Oneindia Malayalam

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിനെ ഇറക്കിമറിച്ച് പ്രചാരണം തുടങ്ങി. ഇന്ന് നാല് പൊതു റാലികളിലാണ് അദ്ദേഹം പങ്കെടുത്തത്. അതില്‍ ആദ്യമെത്തിയത് മോര്‍ബിയിലായിരുന്നു. ഗുജറാത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം മോര്‍ബി സുപ്രധാന നഗരമാണ്.

ഹെലികോപ്റ്ററില്‍ മോദി ഇറങ്ങിയപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പേര് വിളിച്ച് ജനങ്ങള്‍ ആര്‍ത്തുവിളിച്ചു. സൗരാഷ്ട്രയുടെ ഹൃദയഭാഗമാണ് മോര്‍ബി. ഇവിടെ ബിജെപിക്ക് ശക്തമായ സ്വാധീനമുണ്ട്. പക്ഷേ, ഇത്തവണ വെല്ലുവിളിക്ക് തുടക്കമിട്ടതും മോര്‍ബിയില്‍ നിന്നു തന്നെ. കോണ്‍ഗ്രസിനും ചെറുതല്ലാത്ത സ്വാധീനമുള്ള ചില പ്രദേശങ്ങള്‍ ഇവിടെയുണ്ട്.

ഹാര്‍ദികും മോര്‍ബിയില്‍ നിന്ന്

ഹാര്‍ദികും മോര്‍ബിയില്‍ നിന്ന്

പട്ടേല്‍ പ്രക്ഷോഭ നേതാവായ ഹാര്‍ദിക് പട്ടേല്‍ ബിജെപി സര്‍ക്കാരിനെതിരേ സംവരണ പ്രക്ഷോഭം തുടങ്ങിയയതും മോര്‍ബിയില്‍ നിന്നായിരുന്നു. മേഖലയില്‍ പട്ടേലര്‍ക്ക് മികച്ച സ്വാധീനമുള്ള പ്രദേശങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഹാര്‍ദികും മോദിയും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ.

പ്രചാരണം മോദി ഏറ്റെടുത്തു

പ്രചാരണം മോദി ഏറ്റെടുത്തു

ഗുജറാത്തില്‍ നരേന്ദ്ര മോദിക്ക് നിര്‍ണായക സ്വാധീനമാണെന്ന് മറ്റു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. നിലവിലെ ബിജെപി സര്‍ക്കാരിനെതിരായ വികാരം മോര്‍ബിയില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മോദി എത്തി ഒന്നു പ്രസംഗിച്ചാല്‍ എല്ലാം മാറുമെന്നാണ് ബിജെപിയുടെയും കണക്കുകൂട്ടല്‍. ഇക്കാര്യം സംബന്ധിച്ച് നേതാക്കളെ സംസ്ഥാന ഘടകം അറിയിച്ചിരുന്നു. തുടര്‍ന്നാണ് മോദി 40ഓളം റാലികളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസിനെ ആക്രമിച്ച് പ്രസംഗം

കോണ്‍ഗ്രസിനെ ആക്രമിച്ച് പ്രസംഗം

മോദിയുടെ മോര്‍ബി പ്രസംഗം ജനങ്ങളെ കൈയ്യിലെടുത്തുകൊണ്ടായിരുന്നു. എക്കാലത്തും മോര്‍ബിയിലെ ജനങ്ങള്‍ക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിച്ചവരാണ് ബിജെപിയെന്ന് മോദി പറയുമ്പോള്‍ ജനം ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അത്തരത്തിലല്ല മോര്‍ബിയെ പരിഗണിച്ചതെന്നും മോദി കുറ്റപ്പെടുത്തി.

 വെള്ളമില്ലാത്ത നഗരം

വെള്ളമില്ലാത്ത നഗരം

കച്ചിലെയും സൗരാഷ്ട്രയിലെയും പ്രധാന പ്രശ്‌നം വെള്ളമില്ലാത്തതായിരുന്നു. കോണ്‍ഗ്രസ് തന്നത് ടാപ്പുകള്‍ മാത്രമായിരുന്നെങ്കില്‍ ബിജെപി നിങ്ങള്‍ക്ക് നല്‍കിയത് വലിയ ജലസേചന പദ്ധതികളും നര്‍മദയെ ഉപയോഗപ്പെടുത്തിയുള്ള പൈപ്പ് ലൈനുകളുമായിരുന്നുവെന്നും മോദി ഓര്‍മിപ്പിച്ചു.

 മൂക്കു പൊത്തിയ ഇന്ദിര

മൂക്കു പൊത്തിയ ഇന്ദിര

ഇന്ദിരാ ഗാന്ധി മോര്‍ബിയില്‍ വന്ന കാലത്ത് നാറ്റം സഹിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു ഇവിടെ. അന്ന് ഇന്ദിരാ ഗാന്ധി മൂക്ക് പൊത്തിയാണ് നടന്നത്. എന്നും കോണ്‍ഗ്രസിന് ഗുജറാത്ത് വിരുദ്ധ മനസായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

 മൂന്നില്‍ രണ്ട് ബിജെപി

മൂന്നില്‍ രണ്ട് ബിജെപി

182 സീറ്റാണ് ഗുജറാത്ത് നിയമസഭയിലുള്ളത്. ഇതില്‍ മൂന്ന് സീറ്റാണ് മോര്‍ബിയില്‍. രണ്ട് സീറ്റില്‍ ബിജെപിയാണ് കഴിഞ്ഞതവണ ജയിച്ചത്. ഒന്നില്‍ കോണ്‍ഗ്രസും. ഇത്തവണ പട്ടേല്‍ വിഭാഗം കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെവന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണക്കു കൂട്ടല്‍.

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

കോണ്‍ഗ്രസിന്റെ പ്രതീക്ഷ

അവിടെയാണ് മോദി ആദ്യം തന്നെ ഇളക്കിമറിക്കുന്നത്. പാത്ര നിര്‍മാണത്തിന് പേര് കേട്ട വ്യവസായങ്ങളുള്ള പ്രദേശമാണ് മോര്‍ബി. ഇവിടുത്തെ ചെറുകിട വ്യവസായികളെ ജിഎസ്ടി കാര്യമായി ബാധിച്ചിരുന്നു. ഇതും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ മോദിയുടെ പടയോട്ടം എല്ലാം മാറ്റിമറിക്കുമെന്നാണ് ബിജെപിയുടെ കണക്കൂകൂട്ടല്‍.

English summary
Indira Gandhi Held Her Nose Here, Says PM Modi In Gujarat's Morbi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്