കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലെ ട്രെന്‍ഡ് ആര്‍ക്കൊപ്പം; കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇങ്ങനെ, എഎപിക്ക് പ്രതീക്ഷ!!

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. എന്നാല്‍ ആര്‍ക്കൊപ്പം സംസ്ഥാനത്തെ ഫലം നില്‍ക്കുമെന്ന് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. ബിജെപിയാണ് മുന്‍തൂക്കം നേടിയെന്ന് എല്ലാവരും അവകാശപ്പെടുന്നത്. എന്നാല്‍ കാര്യമായ നഷ്ടം ബിജെപിക്ക് സംഭവിക്കാമെന്നാണ് ട്രെന്‍ഡ് നല്‍കുന്നത്. പക്ഷേ അത് മറ്റ് കക്ഷികളെ അധികാരം പിടിക്കുന്നതിലേക്ക് നയിക്കാനുള്ള സാധ്യതയും കുറവാണ്.

ബിജെപിയുടെ പോക്കറ്റുകളില്‍ ആംആദ്മി പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിച്ചത് വലിയ ആശങ്കയാണ്. അതിലുപരി അടിയൊഴുക്കുകള്‍ എങ്ങോട്ടായിരിക്കുമെന്ന് പ്രവചിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് ഉള്ളത്. വിശദമായ വിവരങ്ങളിലേക്ക്.....

1

ബിജെപിക്കെതിരെ കടുത്ത അസംതൃപ്തി സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. പലര്‍ക്കും പല കാര്യങ്ങളിലുമാണ് പ്രശ്‌നം. എന്നാലും ഇവര്‍ ബിജെപിയെ കൈവിടാന്‍ തയ്യാറല്ല. പോര്‍ബന്തറിലെ തുളസിദാസ് ലഖാനി മുതല്‍ അഹമ്മദാബാദില്‍ നിന്ന് 400 കിലോ മീറ്റര്‍ അകലെ താമസിക്കുന്ന വിനോദ് ഗോപാലിന് വരെ ബിജെപിയോട് അതൃപ്തിയുണ്ട്. ഇവരെല്ലാം മാറ്റത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ തയ്യാറല്ല. പാര്‍ട്ടിക്കാണ് വോട്ട് ചെയ്യുന്നത്, അല്ലാതെ സ്ഥാനാര്‍ത്ഥിക്കല്ലെന്ന് തുളസിദാസ് പറയുന്നു.

2

10 വര്‍ഷത്തില്‍ 4 തവണ ലോട്ടറിയടിച്ചു, 3 മാസത്തിനിടെ കനേഡിയക്കാരന് 2 ബംപര്‍; സമ്പാദ്യം ഞെട്ടിക്കും10 വര്‍ഷത്തില്‍ 4 തവണ ലോട്ടറിയടിച്ചു, 3 മാസത്തിനിടെ കനേഡിയക്കാരന് 2 ബംപര്‍; സമ്പാദ്യം ഞെട്ടിക്കും

മോദിക്കോ ബിജെപിക്കോ ഒരു ബദല്‍ ഇല്ല എന്ന് തുളസിദാസ് ഉറപ്പിച്ച് പറയുന്നു. പോര്‍ബന്തറിലെ സാമ്പത്തിക വളര്‍ച്ച പിന്നോട്ട് പോകുന്നത് തുളസിദാസ് എടുത്ത് പറയുന്നുണ്ട്. വ്യാപാരങ്ങളെല്ലാം ഇല്ലാതായി. തൊഴിലവസരങ്ങള്‍ തീര്‍ത്തും കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ ബിജെപി കാരണമാണ് ക്രമസമാധാന പാലനം കൃത്യമായി ഇവിടെ നടന്നത്. ഒരിക്കല്‍ കുറ്റകൃത്യങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്ന പട്ടണമായിരുന്നു പോര്‍ബന്തര്‍. ഇത് ബിജെപിയുടെ നേട്ടമായിട്ടാണ് തുളസിദാസ് പറയുന്നത്.

3

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

അതേസമയം വിനോദ് ഗോപാലിനും വിലക്കയറ്റവും, വ്യാപാരം നിശ്ചലമായതുമെല്ലാം പറയാറനുണ്ട്. എന്നാല്‍ മോദിയുടെ കാര്യത്തില്‍ അദ്ദേഹത്തിന് രണ്ടഭിപ്രായമില്ല. മോദി ഒരു മാസ്റ്ററാണ്. അദ്ദേഹത്തിന് കീഴില്‍ കാര്യങ്ങള്‍ നോക്കി നടത്തുന്നവര്‍ മോശമായിരിക്കും, അതുകൊണ്ട് മോദിയെ നമുക്ക് തള്ളിക്കളയാനാവില്ലെന്നും വിനോദ് പറയുന്നു. സംസ്ഥാനത്തെ സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് കടുത്ത രോഷമുണ്ട്. പക്ഷേ മറ്റുള്ളവരേക്കാള്‍ എന്തുകൊണ്ടും നല്ലത് ബിജെപി തന്നെയാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.

4

കോണ്‍ഗ്രസിന് സംഭവിച്ചിരിക്കുന്ന പ്രശ്‌നം അര്‍ബന്‍ മേഖലയെ അവഗണിച്ചതാണ്. രാജ്‌കോട്ട്, അഹമ്മദാബാദ്, സൂറത്ത്, പോര്‍ബന്ദര്‍, വഡോദര, എന്നീ മേഖലയിലാകെ വ്യാപിച്ച് കിടക്കുന്ന നഗര വോട്ടര്‍മാരില്‍ കോണ്‍ഗ്രസിന് യാതൊരു സ്വാധീനവുമില്ല. ബിജെപി ഇവിടെ വന്‍ ശക്തിയാണ്. എന്നാല്‍ എഎപി നല്ല മുന്നേറ്റം ഇവിടെ നടത്തും. പ്രത്യേകിച്ച് സൂറത്തിലും സമീപ പ്രദേശങ്ങളിലും. പക്ഷേ ഇനിയും അവര്‍ക്ക് മുന്നോട്ട് പോകാനുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, ഇവ രണ്ടും ഇത്തവണ ചൂടേറിയ വിഷയങ്ങളാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലും സര്‍ക്കാര്‍ പോരെന്നാണ് പൊതു അഭിപ്രായം.

5

ഭാഗ്യം വന്നിട്ടും വിശ്വാസമായില്ല; 6 കോടി ലോട്ടറിയടിച്ച യുവതിക്ക് ഷോക്ക്, ഭര്‍ത്താവിനും വിശ്വാസമില്ല, വൈറല്‍ഭാഗ്യം വന്നിട്ടും വിശ്വാസമായില്ല; 6 കോടി ലോട്ടറിയടിച്ച യുവതിക്ക് ഷോക്ക്, ഭര്‍ത്താവിനും വിശ്വാസമില്ല, വൈറല്‍

സെന്‍ട്രല്‍ ഗുജറാത്തില്‍ മൊത്തം സംസ്ഥാനത്തിന്റെ മൂന്നിലൊരു ഭാഗം സീറ്റാണ് ഉള്ളത്. 61 സീററ് ഇവിടെ നിന്നാണ്. ആദിവാസികള്‍ ഈ മേഖലയിലുണ്ട്. ഒപ്പം നഗരവത്കരണം ഏറ്റവും ശക്തമായ ഇടങ്ങളും ഇവിടെയാണ് ഉള്ളത്. എട്ട് ജില്ലകളില്‍ ബഹുദൂരം മുന്നിലായിരുന്നു 2017ല്‍ ബിജെപി. ഇത്തവണ കോണ്‍ഗ്രസ് ഇവിടെ പിന്നിലാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ ആദിവാസി നേതാക്കളില്‍ ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ആവശ്യമായ ശൃംഖലകളെല്ലാം കോണ്‍ഗ്രസിനെ വിട്ട് പോയിരിക്കുകയാണ്.

6

2017ല്‍ ഇവിടെ 37 സീറ്റില്‍ ബിജെപി വിജയിച്ചിരുന്നു. കോണ്‍ഗ്രസ് 22 സീറ്റിലും വിജയിച്ചിരുന്നു. അഹമ്മദാബാദ്, വഡോദര മേഖലയിലെ നഗര വോട്ടര്‍മാരില്‍ ശക്തമായ സാന്നിധ്യം ബിജെപിക്കുള്ളത് കൊണ്ട് കോണ്‍ഗ്രസിന്റെ ദളിത്-ആദിവാസി വോട്ടുകളെ മറിക്കാന്‍ സാധിച്ചു. എട്ട് ജില്ലകളാണ് ഇവിടെയുള്ളതില്‍. ഇതില്‍ നാലെണ്ണത്തില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യമേയില്ല. 2017ല്‍ ദഹോഡില്‍ നാലില്‍ മൂന്ന് സീറ്റും ബിജെപിയാണ് വിജയിച്ചത്. പഞ്ച്മഹലിലെ അഞ്ചില്‍ നാലും വിജയിച്ചു. വഡോദരയിലെ പത്തില്‍ എട്ടും ബിജെപി നേടി.

7

പാട്ടീദാര്‍ വോട്ടുകള്‍ ഒരു പ്രശ്‌നമേയല്ല ബിജെപിക്ക്. ഇവര്‍ പലപ്പോഴും പ്രത്യക്ഷത്തില്‍ എവിടെയും ഇല്ലാത്തവരാണ്. ബിജെപിക്കല്ലാതെ ഇവര്‍ വോട്ട് ചെയ്യില്ല. ഇതിനൊപ്പം അഹമ്മദാബാദ്, വഡോദര എന്നിങ്ങനെ രണ്ട് ശക്തമായ നഗര മേഖലകള്‍ ബിജെപിയുടെ നിയന്ത്രണത്തിലുമാണ്. ബിജെപി കോട്ടകളാണെന്ന് തന്നെ പറയാം. ഈ മേഖലയില്‍ ശക്തനായൊരു ആദിവാസി നേതാവില്ലാത്തത് ജനങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ് കൈവശം വെച്ചിരിക്കുന്ന പല സീറ്റുകളിലും വികസനത്തിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ബിജെപിക്ക് വോട്ട് ചെയ്താലേ രക്ഷയുള്ളൂ എന്നതാണ് അവസ്ഥ. അതുകൊണ്ട് വലിയ മാറ്റം കാണാം.

English summary
gujarat assembly election 2022: after first phase campaigning who gains most, congress or bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X