കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 കോടിയിലേറെ ആസ്തിയുള്ള ഏഴ് സ്ഥാനാര്‍ത്ഥികള്‍; അഞ്ചും ബിജെപിയുടേത്.. കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഏഴ് ശതകോടീശ്വരന്‍മാര്‍. ഇതില്‍ അഞ്ച് പേരും ബി ജെ പിയുടെ സ്ഥാനാര്‍ത്ഥികളാണ്. രണ്ട് പേര്‍ കോണ്‍ഗ്രസിന് വേണ്ടിയും മത്സരിക്കുന്നു. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 കോടിയിലധികം ആസ്തിയുള്ള രണ്ട് സ്ഥാനാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. അതേസമയം 2017 ലും ഗുജറാത്തില്‍ ശതകോടീശ്വരമാരായ സ്ഥാനാര്‍ത്ഥികള്‍ ഏഴ് പേരായിരുന്നു.

2017-ല്‍ 500-ഓളം വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് വിജയിച്ച ഗാന്ധിനഗറിലെ മാന്‍സയില്‍ ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്ന ജയന്തി പട്ടേല്‍ ആണ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ആസ്തി ഉള്ള ആള്‍. അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ 661.28 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ ഉണ്ട് എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതില്‍ അദ്ദേഹത്തിന്റെ ഭാര്യ ആനന്ദിബെന്‍ ജയന്തിഭായ് പട്ടേലിന്റെയും ഹിന്ദു ഏകീകൃത കുടുംബ (എച്ച്യുഎഫ്) അക്കൗണ്ടിന് കീഴിലുള്ള ആസ്തികളും ഉള്‍പ്പെടുന്നു.

1

അതോടൊപ്പം 233 കോടി രൂപയുടെ ബാധ്യതകളും അദ്ദേഹം സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റേയും ആം ആദ്മി പാര്‍ട്ടിയുടേയും സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു കോടിയോളം രൂപയുടെ ആസ്തിയാണ് ഉള്ളത്. 2017 ല്‍ കോണ്‍ഗ്രസിന്റെ ചന്ദന്‍ജി താക്കൂര്‍ 17,000 വോട്ടുകള്‍ക്ക് വിജയിച്ച പടാന്‍ ജില്ലയിലെ സിദ്ധ്പൂരില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് വിട്ട ബല്‍വന്ത്സിന്‍ രാജ്പുതിന് 367.89 കോടി രൂപയുടെ ആസ്തിയുണ്ട്.

റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍റോബിനാകും മലയാളത്തിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍.. കാരണം ഇത്; കെട്ടിപിടിച്ച് അനുഗ്രഹിച്ച് മല്ലിക സുകുമാരന്‍

2

ഗോകുല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥനായ ഇദ്ദേഹത്തിന് 266 കോടി രൂപ വിലമതിക്കുന്ന ജംഗമ ആസ്തികളാണ് ഉള്ളത്. ഇതില്‍ കാര്‍ഷിക, കാര്‍ഷികേതര ഭൂമി, അസമിലെ 13.81 കോടി രൂപ വിലമതിക്കുന്ന ഒരു വാണിജ്യ കെട്ടിടം, ഗുജറാത്തിലെ വാണിജ്യ ഇടങ്ങള്‍, പാര്‍പ്പിട കെട്ടിടങ്ങളും പ്ലോട്ടുകളും ഉള്‍പ്പെടുന്നു. 101 കോടി രൂപയും സ്ഥാവര സ്വത്തുക്കളും ബല്‍വന്ത്സിന്‍ രാജ്പുതിന് ഉണ്ട്.

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

3

2012 ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. അന്ന് 268 കോടി രൂപയുടെ ആസ്തിയുള്ള രജ്പുതിന് 10 വര്‍ഷം കൊണ്ട് ആസ്തി ഏകദേശം 40 ശതമാനം വര്‍ധിച്ചു. 2017-ലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയത്. 2017 ല്‍ കോണ്‍ഗ്രസിന്റെ അല്‍പേഷ് താക്കൂര്‍ വിജയിച്ച പാടാനിലെ മറ്റൊരു മണ്ഡലമായ രാധന്‍പൂരില്‍ 140 കോടി രൂപ ആസ്തിയുള്ള ബില്‍ഡര്‍ രഘുനാഥ് ദേശായിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതംഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

4

ഗാന്ധിനഗര്‍, പാടാന്‍, മെഹ്സാന, അഹമ്മദാബാദ് എന്നിവിടങ്ങളിലെ നിരവധി കൃഷിഭൂമികള്‍, ഗാന്ധിനഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ കാര്‍ഷികേതര ഭൂമി, അഹമ്മദാബാദിലെ വാണിജ്യ പ്ലോട്ടുകള്‍ എന്നിവ ഉള്‍പ്പെടെ 6.16 കോടി രൂപയുടെ ജംഗമ ആസ്തികളും 134.44 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

5

രാജ്കോട്ട് ജില്ലയില്‍ രണ്ട് ശതകോടീശ്വരന്‍മരാണ് സ്ഥാനാര്‍ത്ഥികളാകുന്നത്. രാജ്‌കോട്ട് സൗത്തില്‍ നിന്നുള്ള ബി ജെ പിയുടെ രമേഷ് തിലാലയും രാജ്‌കോട്ട് ഈസ്റ്റില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഇന്ദ്രന്‍ രാജ്യഗുരുവും ശതകോടീശ്വരന്‍മാരാണ്. രമേഷ് തിലാലയ്ക്ക് 16.35 കോടി രൂപ വിലമതിക്കുന്ന ജംഗമ സ്വത്തുക്കളും 156.42 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളും ആണ് ഉള്ളത്.

6

കോണ്‍ഗ്രസിന്റെ ഇന്ദ്രന്‍ രാജ്ഗുരുവിന് 66.85 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും 92.99 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ട്. ഒരു ബിഎംഡബ്ല്യു കാര്‍, ബിഎംഡബ്ല്യു ബൈക്ക്, ഓഡി കാര്‍, ജനറിക് ജീപ്പ്, ട്രാക്ടറുകള്‍, ലാന്‍ഡ് റോവര്‍, ഫോക്സ്വാഗണ്‍ ബീറ്റ് എന്നിവയുള്‍പ്പെടെ 16 വാഹനങ്ങള്‍ അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലായിട്ടുണ്ട്. 2017 ല്‍ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയോട് 53,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെട്ടത്.

7

2017ലെ തിരഞ്ഞെടുപ്പില്‍ 5000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബി ജെ പിയുടെ ദ്വാരക സ്ഥാനാര്‍ഥി പബുഭ മനേകിന് മുന്‍ തവണ 88.42 കോടി രൂപയായിരുന്നു ആസ്തി എങ്കില്‍ ഇത്തനണ അത് 30 ശതമാനം വര്‍ധിച്ച് 115 കോടി രൂപയായിട്ടുണ്ട്. 2017 ല്‍ 29,000-ത്തിലധികം വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് വിജയിച്ച ജുനഗഡിലെ മാനവാദര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ജവഹര്‍ ചവ്ദക്ക് 129 കോടി രൂപയുടെ ആസ്തിയുണ്ട്. അഞ്ച് ട്രാക്ടറുകളും 85,000 രൂപ വിലമതിക്കുന്ന ഒരു റാഡോ വാച്ചും കാര്‍ഷിക ഭൂമി, വാണിജ്യ, താമസ സ്ഥലങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെടുന്നു.

English summary
Gujarat Assembly Election 2022: Seven candidates with assets of more than 100 crores, five belong to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X