കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തന്ത്രം' ഫലിച്ചാൽ മുസ്ലീം വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകും? ഗുജറാത്തിൽ നിർണായകം ഈ 27 മണ്ഡലങ്ങൾ

Google Oneindia Malayalam News

അഹമ്മദാബാദ്: മുസ്ലീം വോട്ടുകൾ ബി ജെ പിക്ക് ലഭിക്കില്ലെന്നതാണ് സംസ്ഥാനത്തെ ചരിത്രം. എന്നാൽ ഇക്കുറി പതിവ് മാറുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്, അതിന് കാരണവുമുണ്ട്. മുസ്ലീം ഭൂരിപക്ഷ മേഖലയിൽ നേട്ടം കൊയ്യാനുള്ള ശക്തമായ ശ്രമങ്ങളാണ് സംസ്ഥാനത്ത് ബി ജെ പി ആവിഷ്കരിക്കുന്നത്.

ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആയിരത്തോളം നേതാക്കളെ പാർട്ടിയുടെ ഭാഗമാക്കിയാണ് ബി ജെ പി പ്രചരണം. പസമന്ത മുസ്ലീം വിഭാഗത്തെ കൂടെ നിർത്താനുള്ള തന്ത്രമാണ് ബി ജെ പി ഇവിടെ നടത്തുന്നത്.

തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന


മുസ്ലീങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗമാണ് പസമന്ത. ഒ ബി സി വിഭാഗത്തിലാണ് ഇവർ ഉൾപ്പെടുന്നത്. സംസ്ഥാനത്തെ അയ്യായിരത്തോളം പ്രമുഖരും സ്വാധീനമുള്ളവരുമായ മുസ്‌ലിം നേതാക്കളിലും പ്രവർത്തകരിലും നിരവധി പസമന്ത സമുദായാംഗങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് ബി ജെ പിയുടെ കണക്ക്. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന നിർണായക മണ്ഡലങ്ങളിൽ ഇവർക്ക് വലിയ പിന്തുണയും സ്വീകാര്യതയും ഉണ്ടെന്നും ബി ജെ പി പറയുന്നത്.

27 മണ്ഡലങ്ങളിലാണ്


പാർട്ടി കണക്ക് അനുസരിച്ച് സംസ്ഥാനത്തെ 27 മണ്ഡലങ്ങളിലാണ് മുസ്ലീം വിഭാഗത്തിന് സ്വാധീനമുള്ളത്. ഇത്തരം മണ്ഡലങ്ങളിൽ മുസ്ലീം വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെ ഇറക്കിയാണ് ബി ജെ പി പ്രചരണം നയിക്കുന്നത്. നേരിട്ട് വീടുകൾ സന്ദർശിച്ച് വോട്ടർമാരെ കണ്ട് കേന്ദ്രസർക്കാർ പദ്ധതികളെ കുറിച്ചും അവ സമുദായത്തിന് നൽകുന്ന ഗുണങ്ങളെ കുറിച്ചുമെല്ലാം നേതാക്കൾ സംസാരിക്കും.

ന്യൂനപക്ഷങ്ങൾക്കും വേണ്ടി


'ബിജെപി സർക്കാർ സംസ്ഥാനത്തെ മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും വേണ്ടി ആരംഭിച്ച ക്ഷേമപദ്ധതികളെക്കുറിച്ച് മുസ്ലീം വോട്ടർമാരെ അറിയിക്കുക മാത്രമല്ല സമുദായത്തിനിടയിൽ ബി ജെ പിയെ കുറിച്ചുള്ള സംശയങ്ങളും തെറ്റിധാരണകളും ഇല്ലാതാക്കുക കൂടിയാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന ഉത്തരവാദിത്തം', ബി ജെ പി നേതാവ് പറഞ്ഞു. അതേസമയം പ്രചരണം കൊഴുപ്പിക്കാൻ സംസ്ഥാനത്തിന് പുറത്തുള്ള മുസ്ലീം നേതാക്കളേയും ബി ജെ പി ഗുജറാത്തിൽ എത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുള്ള 250 ഓളം ബി ജെ പി നേതാക്കളാണ് പ്രചരണം നയിക്കുന്നത്. കോൺഗ്രസിന് സ്വാധീനം ഉണ്ടായിരുന്ന മുസ്ലീം മേഖലകളിൽ എല്ലാം ഈ നേതാക്കൾ വീടുകൾ കയറി ഇറങ്ങും.

ഗുജറാത്തിലെ മുസ്ലൂീം ജനസംഖ്യ


സർക്കാർ കണക്കുകൾ പ്രകാരം ഗുജറാത്തിലെ മുസ്ലൂീം ജനസംഖ്യ 58, 46,761 ആണ്. മുൻപത്തെ സാഹചര്യമല്ല ഇപ്പോൾ സംസ്ഥാനത്ത്. മുസ്ലീങ്ങൾക്ക് ബി ജെ പി എന്നത് തൊട്ട് കൂടാത്തവർ അല്ലെന്നാണ് മനസിലാക്കാൻ തസാധിക്കുന്നത്, ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ അധ്യക്ഷൻ ജമാൽ സിദ്ദിഖി പറഞ്ഞു.2017ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും 2019ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെയും അപേക്ഷിച്ച് ഇത്തവണ കൂടുതൽ മുസ്‌ലിം സമുദായ വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ആ 44 സീറ്റുകളില്‍ ബിജെപിക്ക് അടിപതറുമോ: എങ്കില്‍ ഗുജറാത്തില്‍ ഭരണമാറ്റം, പ്രതീക്ഷയോടെ കോണ്‍ഗ്രസുംആ 44 സീറ്റുകളില്‍ ബിജെപിക്ക് അടിപതറുമോ: എങ്കില്‍ ഗുജറാത്തില്‍ ഭരണമാറ്റം, പ്രതീക്ഷയോടെ കോണ്‍ഗ്രസും

 ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം


മുസ്ലീങ്ങൾ ബി ജെ പിയിൽ വിശ്വസിക്കുന്നുണ്ടെന്ന വ്യക്തമായ സൂചനയാണ് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് ഗുജറാത്ത് ബി ജെ പി ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറി ഡോ സുഫി എം കെ ചിസ്ടി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബി ജെ പി ടിക്കറ്റിൽ മത്സരി്ച 200 മുസ്ലീം നേതാക്കളാണ് വിജയിച്ചത്. ഇതൊരു കുറഞ്ഞ കണക്കല്ല, മുസ്ലമുസ്ലീം വോട്ടർമാർ എങ്ങനെയാണ് ബിജെപി നേതൃത്വത്തെ കൂടുതൽ വിശ്വസിക്കുന്നതെന്നാണ് ഈ നമ്പറുകൾ തെളിയിക്കുന്നതെന്നും ചിസ്ടി പറഞ്ഞു.

English summary
Gujarat Assembly election 2022; These 27 Muslim dominated Constituencies are crucial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X