കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വിധി എഴുതി ഗുജറാത്ത്; 60.2 ശതമാനം പോളിംഗ്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ 89 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് അഞ്ചിന് അവസാനിച്ചപ്പോള്‍ 56.88% പോളിംഗ് രേഖപ്പെടുത്തി. ആകെ 60.2 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പോളിംഗ് ദിവസം പൊതുവെ ശാന്തമാണ്. അക്രമ സംഭവങ്ങള്‍ കുറച്ച് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

വന്‍സ്ദ മണ്ഡലത്തിലെ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി പിയൂഷ് പട്ടേലിന് നേരെ ഝരി ഗ്രാമത്തില്‍ ആക്രമണം ഉണ്ടായി. സംഭവത്തില്‍ അഞ്ചോളം വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി നവസാരി എസ് പി ഗിരീഷ് പാണ്ഡ്യ പറഞ്ഞു. പരിക്കേറ്റ പട്ടേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

election

339 സ്വതന്ത്രര്‍ ഉള്‍പ്പെടെ 788 സ്ഥാനാര്‍ഥികളാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടിയത്. രാവിലെ മന്ദഗതിയില്‍ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയോടെ വേഗത്തിലായി. രാവിലെ 9 മണി വരെ 4.92% പോളിങ് രേഖപ്പെടുത്തിയത്. രാവിലെ 11 മണിയോടെ ഇത് 18.95 ശതമാനമായി ഉയര്‍ന്നു. ഉച്ചയ്ക്ക് 1 മണി വരെ 34% ആയും പിന്നീട് 3 മണി വരെ 48.48% ആയും വര്‍ദ്ധിച്ചു. സൗരാഷ്ട്ര-കച്ച് തീരപ്രദേശങ്ങളിലും ഗുജറാത്തിന്റെ തെക്കന്‍ മേഖലകളിലുമായി 19 ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. 89 മണ്ഡലങ്ങളില്‍ 54 എണ്ണവും സൗരാഷ്ട്ര-കച്ച് മേഖലയിലാണ്.

കേന്ദ്രമന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യ, പര്‍സോത്തം രൂപാല, ദര്‍ശന ബെന്‍ ജര്‍ദോഷ്, മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, കര്‍ണാടക മുന്‍ ഗവര്‍ണര്‍ വാജുഭായ് വാല, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ എന്നിവരും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനി, ക്രിക്കറ്റ് താരം രവീന്ദര്‍ ജഡേജയും കുടുംബവും, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അല്‍പേഷ് കത്തിരിയ, മുന്‍ രാജ്കോട്ട് രാജകുടുംബത്തിലെ അംഗങ്ങളായ മന്ധതാസിന്‍ഹ് ജഡേജ് താക്കൂര്‍ സാഹേബ്, കാദംബരി ദേവി എന്നിവര്‍ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി . വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടം ഡിസംബര്‍ എട്ടിനാണ് നടക്കുക.

English summary
Gujarat Assembly Elections: First Phase Of Polling End and 60.2 percent polling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X