കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ റെക്കോഡ് പഴങ്കഥയാകും, ഗുജറാത്തില്‍ ബിജെപിക്ക് മിന്നും ജയം, ആം ആദ്മിയുടേതും മികച്ച പ്രകടനം

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി ജെ പിക്ക് മിന്നും ജയം പ്രഖ്യാപിച്ച് ജന്‍ കി ബാത് സര്‍വെ. 182 അംഗ നിയമസഭയില്‍ 117 മുതല്‍ 140 സീറ്റ് വരെ നേടി ബി ജെ പി അധികാരത്തില്‍ എത്തും എന്നാണ് ജന്‍ കി ബാത് സര്‍വെ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണ നേടിയ 77 സീറ്റ് എന്നതില്‍ നിന്ന് കൂപ്പുകുത്തും. 34 മുതല്‍ 51 സീറ്റ് വരെയാണ് കോണ്‍ഗ്രസിന് ജന്‍ കി ബാത് സര്‍വെ പ്രവചിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ആദ്യമായി ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച ആം ആദ്മി ഇത്തവണ മികച്ച പ്രകടനം നടത്തും. ആറ് മുതല്‍ 13 സീറ്റ് വരെ ഗുജറാത്തില്‍ ആം ആദ്മിക്ക് ജന്‍ കി ബാത് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ഒന്ന് മുതല്‍ രണ്ട് സീറ്റ് വരെ ആണ് ജന്‍ കി ബാത് ഗുജറാത്തില്‍ പ്രവചിക്കുന്നത്.

qasds

ഹിമാചലില്‍ ബിജെപിയെ കോണ്‍ഗ്രസ് വിറപ്പിക്കും, ടൈംസ് നൗ- നവഭാരത് എക്‌സിറ്റ് പോള്‍ ഇങ്ങനെഹിമാചലില്‍ ബിജെപിയെ കോണ്‍ഗ്രസ് വിറപ്പിക്കും, ടൈംസ് നൗ- നവഭാരത് എക്‌സിറ്റ് പോള്‍ ഇങ്ങനെ

പൊതുവെ ദ്വിമുഖ പോരാട്ടം നടക്കുന്ന ഗുജറാത്തില്‍ ഇത്തവണ 182 ല്‍ 181 സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി രംഗത്തെത്തിയിരുന്നു. സൂറത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയമായിരുന്നു ഇതിന് ആധാരം. എന്നാല്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ആം ആദ്മി സമാഹരിക്കുമെങ്കിലും ബി ജെ പിയുടെ തേരോട്ടത്തിന് തടയിടാന്‍ ആം ആദ്മിക്കാവില്ല എന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്.

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 99 സീറ്റുകളും കോണ്‍ഗ്രസ് 77 സീറ്റുകളും ആയിരുന്നു നേടിയത്. കഴിഞ്ഞ 27 വര്‍ഷത്തോളമായി സംസ്ഥാനത്ത് ബി ജെ പിയാണ് അധികാരം കൈയാളുന്നത്. 2002 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി നേടിയ 128 സീറ്റിന്റെ വിജയത്തേക്കാള്‍ വലിയ വിജയമാണ് മിക്ക എക്‌സിറ്റ് പോളുകളും ഇത്തവണ പ്രവചിക്കുന്നത്.

കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?കെകെ രമ ചെയറിലുള്ളപ്പോള്‍ പിണറായി 'സര്‍' എന്ന് വിളിക്കേണ്ടി വരും.. ചരിത്രമാകുന്ന തീരുമാനം, എന്ന് വരും ആ ദിനം?

English summary
Gujarat Assemby election 2022: Jan Ki Baat Survey declares huge win for BJP in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X