ചടഞ്ഞിരിക്കരുതെന്ന് രാഹുല്‍ ഗാന്ധി; 'രാജി'യില്‍ നിന്ന് മുക്തമാകണം, പുതിയ അധ്യക്ഷന്‍ ഇന്ന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു ഒരുകാലത്ത് ഗുജറാത്ത്. ഇപ്പോഴും ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് നല്ല സ്വാധീനമുണ്ട്. കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. നഗരമേഖലകള്‍ ബിജെപിക്കൊപ്പം നിന്നപ്പോള്‍ ഗ്രാമങ്ങള്‍ പതിവ് പോലെ കോണ്‍ഗ്രസിനൊപ്പം നിന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിന് തിരിച്ചടിയുടെ നാളുകളായിരുന്നു.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും, പ്രതിപക്ഷ നേതാവും രാജിവച്ചു. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറി മരിച്ചു. മാസങ്ങള്‍ കഴിഞ്ഞാല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടുകയാണ് ഗുജറാത്തില്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഗുജറാത്ത്. അടുത്ത കാലത്തായി എഎപി ഉള്‍പ്പെടെയുള്ള ചെറു കക്ഷികള്‍ വലിയ തോതില്‍ മുന്നേറ്റം നടത്തുന്നുണ്ട്. ഇവരുടെ വളര്‍ച്ച കോണ്‍ഗ്രസിന് കൂടുതല്‍ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസ് ആകട്ടെ, അധ്യക്ഷനും പ്രതിപക്ഷ നേതാവുമില്ലാതെ മാസങ്ങളായി ഒതുങ്ങിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍. കൂടുതല്‍ സജീവമാകാന്‍ അദ്ദേഹം ഗുജറാത്തിലെ നേതാക്കളോട് ആവശ്യപ്പെട്ടു. മാത്രമല്ല, പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും നിര്‍ദേശിച്ചു. ഇന്ന് രാഹുല്‍ ഗാന്ധിയും ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള ചര്‍ച്ച നടക്കും. അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും തീരുമാനിക്കും.

അമിത് ചവ്ദയായിരുന്നു ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍. നിയമസഭയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചിരുന്നത് പരേഷ് ധനനിയായിരുന്നു. രണ്ടുപേരും മാസങ്ങള്‍ക്ക് മുമ്പ് രാജിവച്ചു. ഇതിന് ശേഷം ശക്തനായ ഒരു നേതാവ് പദവി ഏറ്റെടുത്തിട്ടില്ല. 2019 ഒക്ടോബറിലാണ് ഗുജറാത്ത് പിസിസി പിരിച്ചുവിട്ടത്. ഇനി പൊടിതട്ടിയെടുക്കല്‍ ശ്രമമാണ് നടക്കുന്നത്.

എഐസിസി സെക്രട്ടരിയും രാജ്യസഭാ അംഗവുമായിരുന്ന രാജീവ് സാതവിന് ആയിരുന്നു ഗുജറാത്ത് കോണ്‍ഗ്രസിന്റെ ചുമതല ഹൈക്കമാന്റ് നല്‍കിയിരുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ അദ്ദേഹം കൊവിഡ് ബാധിച്ചു മരിച്ചു. ശേഷം രഘു ശര്‍മയ്ക്കാണ് കോണ്‍ഗ്രസ് ചുമതല കൈമാറിയത്. എന്നാല്‍ കാര്യമായ ഇടപെടല്‍ നടത്താനോ പാര്‍ട്ടിയെ ശാക്തീകരിക്കാനോ ശര്‍മയ്ക്ക് സാധിച്ചിട്ടില്ല എന്നാണ് വിലയിരുത്തല്‍.

അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം, എഎപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സജീവമായ പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ പ്രതിപക്ഷത്ത് പോലും കോണ്‍ഗ്രസ് വെല്ലുവിളി നേരിടേണ്ടി വരുമെന്ന തോന്നലാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിന് കാരണമായത്.

രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ നിന്നുള്ള 15 കോണ്‍ഗ്രസ് നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. പുതിയ അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് എന്നിവരെ തീരുമാനിച്ചേക്കും. കോണ്‍ഗ്രസ് അധ്യക്ഷനായി പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെ തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ്.
ഇത്ര സിംപിളാണോ നയന്‍താര; ആളുകള്‍ നോക്കി നില്‍ക്കെ കുസൃതിച്ചിരി... പിന്നിട്ട ആറ് വര്‍ഷങ്ങള്‍

നിയമസഭാ കക്ഷി നേതാവായി ശക്തിസിങ് ഗോഹിലിനെ തിരഞ്ഞെടുത്തേക്കുമെന്നാണ് വിവരം. ഇദ്ദേഹം ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ്. ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി അടുത്തിടെ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന് ചില പദവികള്‍ നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications