Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗ പഠിപ്പിച്ചാല്‍ അച്ഛന്‍ കൊലപ്പെടുത്തിയേക്കും; കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ കോടതിയില്‍

അഹമ്മദാബാദ്: യോഗ പഠിപ്പിക്കുന്നത് ഇഷ്ടമല്ലാത്ത അച്ഛനും ഭര്‍ത്താവും തന്നെ കൊലപ്പെടുത്തുമെന്നുകാട്ടി യുവതി ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടു. പ്രാദേശിക കോണ്‍ഗ്രസ് നേതാവും മുന്‍ ഐപിഎസ് ഓഫീസറുമായ വി വി റബാരിയുടെ മകള്‍ റഷീഷ ദേശായി ആണ് പരാതിക്കാരി.

അഹമ്മദാബാദില്‍ സ്വന്തമായി യോഗ സ്ഥാപനം നടത്തുകയാണ് റഷീഷ. എന്നാല്‍, സ്ഥാപനം അടച്ചു പൂട്ടണമെന്നും പാരമ്പര്യത്തിനനുസരിച്ച് ഭര്‍ത്താവിന്റെ കീഴില്‍ ജീവിക്കണമെന്നും തന്നോട് ആവശ്യപ്പെടുന്നതായി മുപ്പത്തിയഞ്ചുകാരി റഷീഷ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇവര്‍ രണ്ടുവര്‍ഷമായി വിവാഹ മോചനത്തിന് ശ്രമിച്ചുവരികയാണ്.

gujarathighcourt

സ്ഥാപനം അടച്ചുപൂട്ടി ഭര്‍ത്താവിനൊപ്പം കഴിയാനാണ് പിതാവിന്റെ നിര്‍ദ്ദേശം. വിവാഹ മോചനം ആവശ്യമില്ലെന്നും പിതാവ് പറയുന്നു. എന്നാല്‍, ഒരു സ്ത്രീയെന്ന നിലയില്‍ സ്വന്തം നിലയില്‍ വരുമാനമുണ്ടാക്കുന്നത് വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവിനെയും പിതാവിനെയും ധിക്കരിച്ചതിനാല്‍ തന്നെ കൊലപ്പെടുത്തുമെന്ന ഭീതിയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദുരഭിമാനക്കൊല റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം കേസുകളില്‍ വീട്ടുകാരെ ധിക്കരിച്ച് മറ്റൊരു വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകം. ഗുജറാത്തില്‍ മാത്രം ഒട്ടേറെ പേര്‍ക്ക് ദുരഭിമാനക്കൊലയില്‍ നിന്നും ഭീതിയൊഴിവാക്കാന്‍ പോലീസ് സംരക്ഷണം നല്‍കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+