കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് കോടതിയുടെ സമന്‍സ്; 'കൊലക്കേസ് പ്രതി' വിവാദമായി

Google Oneindia Malayalam News

അഹ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അഹ്മദാബാദ് കോടതിയുടെ സമന്‍സ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് കേസ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊലക്കേസ് പ്രതിയാണെന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്.

Rahul

ഇത് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ച് കൃഷ്ണ വര്‍ധന്‍ ബ്രംഹ്മഭത്ത് എന്ന ബിജെപി പ്രാദേശിക നേതാവ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഇടപെടല്‍. ജൂലൈ ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഡിഎസ് ദാബി പറഞ്ഞു. പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 500 പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

ഏപ്രില്‍ 23ന് ജബല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ ഗാന്ധി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിശേഷിപ്പിച്ചത്. കൊലക്കേസ് പ്രതിയെ എങ്ങനെയാണ് പുകഴ്ത്താന്‍സാധിക്കുക എന്നായിരുന്നു രാഹുലിന്റെ ചോദ്യം. അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഈ പരാമര്‍ശമെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.

ഞെട്ടുന്ന വെളിപ്പെടുത്തല്‍; ഭീകരാക്രമണത്തിന് പിന്നില്‍ ബിജെപി, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി പറയുന്നുഞെട്ടുന്ന വെളിപ്പെടുത്തല്‍; ഭീകരാക്രമണത്തിന് പിന്നില്‍ ബിജെപി, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി പറയുന്നു

സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായിരുന്നു അമിത് ഷാ. എന്നാല്‍ 2015ല്‍ സിബിഐ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ഹൈക്കോടതിയോ സുപ്രീംകോടതിയോ ഈ കേസില്‍ പിന്നീട് ഇടപെട്ടിട്ടില്ല. സിബിഐ കോടതി ഉത്തരവ് അന്ന് വന്‍ വാര്‍ത്തയായിരുന്നു. ഇക്കാര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്. പിന്നെ എങ്ങനെയാണ് അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് വിളിക്കുക എന്നാണ് പരാതിക്കാരന്റെ ചോദ്യം. രാഹുല്‍ ഗാന്ധിക്ക് മറുപടി പറഞ്ഞ അമിത് ഷാ, തന്നെ കേസില്‍ വെറുതെ വിട്ടതാണെന്നും രാഹുല്‍ ഗാന്ധിയ്ക്ക് നിയമപരിജ്ഞാനം കുറവാണെന്നും പരിഹസിച്ചിരുന്നു.

English summary
Ahmedabad Court Summons Rahul Gandhi in Defamation Suit for Calling Amit Shah 'Murder-accused'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X