ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ശുഭ ഭാവി! ബിജെപിയ്ക്ക് വോട്ടുചോര്‍ച്ച, കാത്തിരിക്കുന്നത്

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കിക്കൊണ്ട് അഭിപ്രായ സര്‍വേ ഫലങ്ങള്‍. എബിപി- സിഎസ്ഡിഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തി സര്‍വേയിലാണ് കോണ്‍ഗ്രസിന്‍റെ തന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയേക്കുമെന്ന സൂചനകളും സര്‍വേയില്‍ പറയുന്നുണ്ട്. ഗുജറാത്തിലെ ഗതി കോണ്‍ഗ്രസിന് അനുകൂലമാണെന്നും കഴിഞ്ഞ ആഗസ്ത് മുതല്‍ കോണ്‍ഗ്രസിന് 14 വോട്ടര്‍മാരുടെ അധിക പിന്തുണയുണ്ടെന്നും എബിപി- സിഎസ്ഡിഎസ് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

കുംഭം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ വഴക്കാളികള്‍!! നിങ്ങളുടെ പൊന്നോമനയ്ക്ക് ഈ ശീലങ്ങളുണ്ടോ..

കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ 43 ശതമാനത്തില്‍ നിന്ന് ബിജെപിയുടെ വോട്ടുകള്‍ക്ക് തുല്യമായി ഉയരുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. നിമയസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി 144- 152 സീറ്റുകളില്‍ വിജയിക്കുമെന്നായിരുന്നു ആഗസ്റ്റില്‍ ബിജെപിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പാര്‍ട്ടിയുടെ ആത്മവിശ്വാസത്തിനും ചോര്‍ച്ച സംഭവിച്ച മട്ടാണുള്ളത്. ജിഎസ്ടി, നോട്ട് നിരോധനം, ഹിന്ദുത്വ അജന്‍ഡകള്‍, പാട്ടീദാര്‍- ദളിത്- ഒബിസി നേതാക്കളുടെ കടന്നുവരവ് എന്നിവയാണ് തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയര്‍ന്ന് കേള്‍ക്കുന്ന ആശയങ്ങള്‍.

 കോണ്‍ഗ്രസിന് ഹിന്ദുവിരുദ്ധതയില്ല

കോണ്‍ഗ്രസിന് ഹിന്ദുവിരുദ്ധതയില്ല

കോണ്‍ഗ്രസിനെ തിരിച്ച് ഗുജറാത്തില്‍ അധികാരത്തിലെത്തിക്കാന്‍ സഹായിക്കുന്നത് നാല് ഘടകങ്ങളാണ്. ഹിന്ദു വിരുദ്ധ പ്രതിഛായ തുടച്ചു നീക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചിട്ടുണ്ട്. ഇതിന് പുറമേ തിരഞ്ഞെടുപ്പ് ചിത്രത്തിലേയ്ക്ക് പുറത്തുനിന്നുള്ളവരുടെ കടന്നുവരവിനെ ഇല്ലാതാക്കുന്നതില്‍ വിജയിച്ച കോണ്‍ഗ്രസ് വീടുകള്‍ തോറും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയ്ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് രാഹുലിനും ഹര്‍ദിക് പട്ടേലിനും നല്‍കിയ ഇടമാണ് നാലാമത്തെ ഘടകം. പാര്‍ട്ടിയ്ക്ക് ഹിന്ദുത്വ മുഖം കൊണ്ടുവരാനുള്ള തീരുമാനം രാഹുല്‍ ഗാന്ധി, അശോക് ഘെലോട്ട് എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു. ബിജെപിയോട് പൊരുതി നില്‍ക്കുന്നതിന് കോണ്‍ഗ്രസ് പയറ്റിയ ഒരു തന്ത്രം കൂടിയായിരുന്നു കോണ്‍ഗ്രസിനിത്. രാഹുല്‍ ഗാന്ധിയെ ഹിന്ദു മതവിശ്വാസിയായി ചിത്രീകരിക്കാനും മുസ്ലിങ്ങളോട് അവരുടെ വ്യക്തിത്വത്തെ ബാധിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളികളാവാനും ആവശ്യപ്പെടുന്നതായിരുന്നു കോണ്‍ഗ്രസ് നീക്കം.

 സിഎസ്ഡിഎസ്- എബിപി സര്‍വേ

സിഎസ്ഡിഎസ്- എബിപി സര്‍വേ


2017 നവംബറില്‍ നടന്ന സിഎസ്ഡിഎസ്- എബിപി സര്‍വേയില്‍ 50 നിയമസഭാ മണ്ഡലങ്ങളിലെ 3, 655 വോട്ടര്‍മാരും കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 182 സീറ്റുകളിലേയ്ക്കായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 91- 99 വരെ സീറ്റുകളും കോണ്‍ഗ്രസിന് 78- 86 സീറ്റുകളും ലഭിക്കുമെന്നാണ് ഈ സര്‍വേ ചൂണ്ടിക്കാണിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിയ്ക്കും 43 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു.

 കോണ്‍ഗ്രസിനുള്ള പിന്തുണയ്ക്ക് പിന്നില്‍

കോണ്‍ഗ്രസിനുള്ള പിന്തുണയ്ക്ക് പിന്നില്‍

ഗുജറാത്തിലെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതിനുള്ള ഒരു കാരണം സാമ്പത്തികമയി കഴിഞ്ഞ കാലങ്ങളില്‍ നേരിടേണ്ടിവന്ന ബാധ്യതകളാണ്. ബിജെപി പാട്ടീദാര്‍ സമുദായത്തിന്‍റെ സംവരണം സംബന്ധിച്ച ആവശ്യങ്ങള്‍ അഭിമുഖീകരിക്കാത്തതും ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതും കോണ്‍ഗ്രസിന് അനൂകൂല ഘടകങ്ങളായി ഭവിക്കുകയായിരുന്നു. കോണ്‍ഗ്രസിന് സ്ത്രീകള്‍ക്കിടയില്‍ നിന്ന് പിന്തുണ ലഭിക്കുന്നതും പ്രശസ്തി വര്‍ധിക്കുന്നതിന് ഇടയാക്കിയെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

 ഇന്ത്യാ ടിവി- വിഎംആര്‍ പോള്‍

ഇന്ത്യാ ടിവി- വിഎംആര്‍ പോള്‍

ഇന്ത്യാ ടിവി- വിഎംആര്‍ പോള്‍ സര്‍വേ പ്രകാരം ഗുജറാത്തില്‍ ബിജെപി 106- 116 സീറ്റുകളില്‍ ജയിച്ച് അധികാരത്തിലെത്തുമെന്നാണ് 182 സീറ്റുകളില്‍ 63-73 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്. ഇത് ബിജെപിയ്ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്നും രണ്ടോ മൂന്നോ സീറ്റുകള്‍ മാത്രമാണ് മറ്റുള്ള പാര്‍ട്ടികള്‍ക്ക് ലഭിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യാ ടിവി സര്‍വേ പ്രകാരം സൗത്ത് ഗുജറാത്തില്‍ 23- 27 സീറ്റില്‍ ബിജെപി വിജയിക്കുമെന്നും കോണ്‍ഗ്രസിന് 6- 10 സീറ്റുകള്ഡ ലഭിക്കുമെന്നുമാണ് കണക്കുകള്‍. നോര്‍ത്ത് ഗുജറാത്തില്‍ കോണ്‍ഗ്രസിന് 18- 22 സീറ്റുകളും, ബിജെപിയ്ക്ക് 30-34 സീറ്റുകളുമായി ലഭിക്കുമെന്നും സര്‍വേ പറയുന്നു. സൗരാഷ്ട്രയില്‍ ബിജെപി 27-31 സീറ്റുകളും, കോണ്‍ഗ്രസ് 23- 27 സീറ്റുകളുമാണ് ലഭിക്കുകയെന്നും പറയുന്ന സര്‍വേ കച്ചില്‍ ബിജെപിയെ കാത്തിരിക്കുന്നത് 27-31 സീറ്റുകളും കോണ്‍ഗ്രസിന്‍റേത് 23- 27ഉം ആണെന്നും പറയുന്നു. അഭിപ്രായ സര്‍വേ അനുസരിച്ച് കോണ്‍ഗ്രസിന് 40 ശതമാനം വോട്ടുകളും ബിജെപിയ്ക്ക് 45 ശതമാനം വോട്ടുകളും ലഭിക്കും.

 ടൈംസ് നൗ-വിഎംആര്‍ സര്‍വേ

ടൈംസ് നൗ-വിഎംആര്‍ സര്‍വേ

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ന്യൂസ് നാഷണ്‍ സര്‍വേ ഫലം പുറത്തു വിടുന്നത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 54 ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസും 41 ശതമാനം ബിജെപിയും നേടുമെന്ന് പറയുന്ന സര്‍വേ ഫലം അഞ്ച് ശതമാനം ഫലം പ്രവചനാതീതമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തില്‍ അടുത്ത തവണയും ബിജെപി തന്നെ അധികാരത്താന്‍ സാധ്യതയെന്നാണ് ടൈംസ് നൗ-വിഎംആര്‍ അഭിപ്രായ സര്‍വെ വ്യക്തമാക്കുന്നത്. ടൈംസ് നൗവിന്റെ ഫലം അനുസരിച്ച് 111 സീറ്റ് ബിജെപിക്ക് ലഭിക്കും. എന്നാല്‍ 150 സീറ്റെന്ന സ്വപ്‌ന തുല്യമായ നമ്പറിലെത്താന്‍ ബിജെപിയ്ക്ക് കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേ സമയം രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങി പ്രചാരണം നടത്തിയിട്ടും. കോണ്‍ഗ്രസിന് 2012ലെ തിരഞ്ഞെടുപ്പിനേക്കാളും 12 സീറ്റ് അധികത്തോടെ 68 എന്ന നമ്പറിലെത്താന്‍ മാത്രമേ സാധിക്കൂവെന്നാണ് അഭിപ്രായ സര്‍വേ ചൂണ്ടിക്കാണിക്കുന്നത്.

 ഗുജറാത്തില്‍ വിധിയെഴുത്ത്

ഗുജറാത്തില്‍ വിധിയെഴുത്ത്


രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ടം ഡിസംബര്‍ 14 നുമാണ് നടക്കുക. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന തിരഞ്ഞെടുപ്പില്‍ പട്ടേല്‍- ഒബിസി- ദളിത് നേതാക്കളുടെ പിന്തുണയാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. ബിജെപി വിരുദ്ധ വികാരമാണ് കോണ്‍ഗ്രസിന് തുണയാവുകയെന്നാണ് സൂചനകള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Gujarat Assembly elections 2017 are headed for a photo finish, an opinion poll has found.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്