
ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി 16 സീറ്റുകള്‍; പതിയെ കയറി കോണ്‍ഗ്രസ്...
ഗാന്ധി നഗര്‍: ഏറെ കാലമായി ബിജെപിയുടെ കുത്തകയാണ് അഹമ്മദാബാദും പരിസര നിയമസഭാ മണ്ഡലങ്ങളും. നഗരത്തോട് ചേര്‍ന്ന 16 സീറ്റുകളില്‍ 1990 മുതല്‍ ബിജെപിക്കാണ് മേല്‍ക്കൈ. എന്നാല്‍ സമീപ കാലത്ത് ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബിജെപിയെ അസ്വസ്ഥമാക്കി കോണ്‍ഗ്രസ് സീറ്റുകളുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ത്തി വരികയാണ്.
നാളെയാണ് ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്. കോണ്‍ഗ്രസ് മാത്രമല്ല ഇത്തവണ പ്രതിപക്ഷ ചേരിയില്‍. എഎപിയും മജ്‌ലിസ് പാര്‍ട്ടിയും മാറ്റുരയ്ക്കുന്നുണ്ട്. ഇവര്‍ക്കിടയില്‍ നിന്ന് ബിജെപി പഴയ പ്രതാപം നിലനിര്‍ത്തുമോ എന്നതാണ് ചോദ്യം. പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഗുജറാത്തില്‍ ബിജെപി ചുവടുറപ്പിച്ച 1990കള്‍ മുതല്‍ അഹമ്മദാബാദ് കാവി പുതച്ചാണ് നില്‍ക്കാറ്. ഓരോ തിരഞ്ഞെടുപ്പുകള്‍ കഴിയുമ്പോഴും താമര വാടാതെ നില്‍ക്കും. 2012ല്‍ അഹമ്മദാബാദിലെ 16 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചത് വെറും രണ്ടു സീറ്റിലായിരുന്നു. 2017ല്‍ ഇത് നാലായി ഉയര്‍ന്നു. ഇത്തവണ സീറ്റ് നില വീണ്ടും ഉയരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ബിജെപിയും കോണ്‍ഗ്രസും എഎപിയും ഇത്തവണ 16 മണ്ഡലങ്ങളിലും മല്‍സരിക്കുന്നുണ്ട്. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി നാല് സീറ്റുകളിലും. എഎപിയുടെയും മജ്‌ലിസ് പാര്‍ട്ടിയുടെയും വരവോടെ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്ന പോലെ മതേതര വോട്ടുകള്‍ ഭിന്നിച്ചാല്‍ ബിജെപിക്ക് ആശ്വാസമാകും. മറിച്ച്, പതിവ് പോലെ കോണ്‍ഗ്രസും ബിജെപിയും മാത്രമാണ് ശക്തമായ പോരാട്ടം നടത്തുന്നതെങ്കില്‍ ഫലം പ്രവചനാതീതമാകും.

ബിജെപി തന്നെയാകും അഹമ്മദാബാദില്‍ നിന്ന് ഇത്തവണയും കൂടുതല്‍ സീറ്റ് നേടുക എന്നാണ് മിക്ക നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. എഎപിക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും പറയപ്പെടുന്നു. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും മാത്രം നിറഞ്ഞുനില്‍ക്കുന്ന എഎപിക്ക് ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആളില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.

മുസ്ലിം വോട്ടുകള്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ വലിയ പ്രതീക്ഷ. ഇതേ ലക്ഷ്യത്തോടെ വന്ന മജ്‌ലിസ് പാര്‍ട്ടി കോണ്‍ഗ്രസിന് തുരങ്കം വെക്കുമോ എന്നാണ് സംശയം. അങ്ങനെ സംഭവിച്ചാല്‍ നേട്ടം ബിജെപിക്കായി മാറും. അഹമ്മദാബാദില്‍ രണ്ടു റോഡ് ഷോകളാണ് നരേന്ദ്ര മോദി ഇത്തവണ നടത്തിയത്. ബിജെപിക്ക് പരാജയ ഭീതിയുണ്ടെന്നാണ് ഇത് തെളിയിക്കുന്നതത്രെ.

ഡിസംബര്‍ ഒന്നിന് 30 കിലോമീറ്റര്‍ നീണ്ട റോഡ് ഷോ ആണ് നരേന്ദ്ര മോദി അഹമ്മദാബാദില്‍ നടത്തിയത്. നഗരത്തിലെ 13 നിയമസഭാ മണ്ഡലങ്ങളും തൊട്ടുകൊണ്ടായിരുന്നു ഷോ. ഡിസംബര്‍ രണ്ടിന് 10 കിലോമീറ്റര്‍ നീണ്ട മറ്റൊരു റോഡ് ഷോയും മോദി അഹമ്മദാബാദില്‍ നടത്തി. ഗുജറാത്തില്‍ നഗര വോട്ടര്‍മാര്‍ സാധാരണ ബിജെപിക്കൊപ്പമാണ്. ഇത്തവണ മാറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.

അഹമ്മദാബാദിലെ പ്രധാന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് മണിനഗര്‍. നരേന്ദ്ര മോദി മൂന്ന് തവണയാണ് ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുള്ളത്. 2002 മുതല്‍ 2014ല്‍ പ്രധാനമന്ത്രിയാകുംവരെ മണിനഗറിനെയാണ് മോദി പ്രതിനിധീകരിച്ചത്. പട്ടേല്‍ വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള ഗാട്‌ലോദിയയാണ് അഹമ്മദാബാദിലെ മറ്റൊരു പ്രധാന മണ്ഡലം. ഭൂപേന്ദ്ര പട്ടേലും ആനന്ദിബെന്‍ പട്ടേലും ഇവിടെ നിന്ന് ജയിച്ചാണ് മുഖ്യമന്ത്രിമാരായത്.
ആഹ്ലാദത്തില്‍ ഖത്തര്‍ അമീര്‍; വീഡിയോ വൈറല്‍... ഭരണാധികാരി അടിപൊളിയെന്ന് അഭിനന്ദനം

2015ല്‍ പട്ടേല്‍ സംവരണ പ്രക്ഷോഭം ബിജെപിയെ വളരെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നിട്ടും 2017ല്‍ ബിജെപി തന്നെ ജയിച്ചു. അന്ന് ഭൂപീന്ദര്‍ പട്ടേല്‍ 1.17 ലക്ഷം വോട്ടിനാണ് ജയിച്ചത്. ഇത്തവണയും ഭൂപേന്ദ്ര പട്ടേല്‍ തന്നെയാകും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടേല്‍ സമുദായത്തിന്റെ വോട്ട് ലഭിക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത് എന്നും വിലയിരുത്തപ്പെടുന്നു. തിങ്കളാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ്. ഫലം എട്ടിന് അറിയാം.
പുതിയ പരിഷ്കാരവുമായി സൗദി അറേബ്യ; പ്രവാസികള്‍ ശ്രദ്ധിക്കണം, ഫിംഗര്‍ പ്രിന്റ് പരീക്ഷണം തുടങ്ങി