Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് മോഡല്‍: ഇനി വോട്ട് ചെയ്യാതെ രക്ഷയില്ല

അഹമ്മദാബാദ്: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് നരേന്ദ്ര ദില്ലിയിലെത്തി പ്രധാനമന്ത്രിയായെങ്കിലും ഗുജറാത്ത് ഇപ്പോഴും മോദിയുടെ ഗുജറാത്ത് എന്ന് തന്നെയാണ് അറിയപ്പെടുന്നത്. വികസത്തിന് പേരുകേട്ട ഗുജറാത്ത് ഇത്തവണ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കിയാണ് വാര്‍ത്തയില്‍ നിറയുന്നത്. വോട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാകുകയാണ് ഗുജറാത്ത്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് വോട്ടവകാശമുള്ള എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന നിയമസഭ പാസാക്കിയ നിയമഭേദഗതി ഗവര്‍ണര്‍ ഒപ്പുവെച്ചു. 2009 ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഭേദഗതി ബില്ലിലാണ് ഗവര്‍ണര്‍ ഒ പി കോലി ഒപ്പുവെച്ചത്.

voting

വോട്ടിംഗ് നിര്‍ബന്ധമാക്കുന്നതോടൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമഭേദഗതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഡി എം പാട്ടീല്‍. വോട്ട് ചെയ്യാത്തവര്‍ക്ക് എതിരെ എന്ത് നടപടിയാണ് എടുക്കുക എന്നത് വ്യക്തമല്ല.

നേരത്തെ, പൗരസ്വാതന്ത്ര്യത്തിന് മേലുള്ള കയന്നുകയറ്റം എന്ന പേരില്‍ വിമര്‍ശിക്കപ്പെട്ട ആശയമാണ് വോട്ടിംഗ് നിര്‍ബന്ധമാക്കല്‍. ഭരണഘടന നല്‍കുന്ന പൗരസ്വാതന്ത്ര്യം ലംഘിക്കപ്പെടും എന്ന് കാണിച്ച് ഗുജറാത്തിലെ ഗവര്‍ണറായിരുന്ന കമല ബേനിവാള്‍ രണ്ട് തവണ ഈ ബില്ല് മടക്കിയിരുന്നു. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കമല ബേനിവാളിനെ മാറ്റി ഒ പി കോലിയെ ഗുജറാത്ത് ഗവര്‍ണറാക്കുകായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+