കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ താമര ?, അവസാന നിമിഷം കൈ ഉയരാൻ സാധ്യത, സർവെ ഫലം പുറത്ത്,

സംസ്ഥാനത്തെ 182 നിയമസഭാമണ്ഡലങ്ങളില്‍ 115 മുതല്‍ 125 വരെ സീറ്റ് ബി.ജെ.പി നേടുമെന്നാണ് പ്രവചനം.

  • By Ankitha
Google Oneindia Malayalam News

അഹമ്മദാബാദ്: കേന്ദ്ര സർക്കാരിന്റെ ഭരണപരിഷ്കരണങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുമ്പോഴും ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് സർവെ ഫലം. ഇന്ത്യാടുഡെ നടത്തിയ സർവെയിലാണ് ബിജെപി വീണ്ടും അധികാരം നിലനിർത്തുമെന്ന് കണ്ടെത്തിയിരിക്കുന്നത്. വരാൻ പോകുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യാടുഡെയുടെ സർവെ.

ഇന്ത്യയുടേത് വേഗം വളരുന്ന സമ്പദ് വ്യവസ്ഥ; സാമ്പത്തിക പ്രതിസന്ധിയെ സർക്കാർ നേരിടുമെന്നു ജെയ്റ്റ്ലിഇന്ത്യയുടേത് വേഗം വളരുന്ന സമ്പദ് വ്യവസ്ഥ; സാമ്പത്തിക പ്രതിസന്ധിയെ സർക്കാർ നേരിടുമെന്നു ജെയ്റ്റ്ലി

gujarath

ആകെയുള്ള 182 നിയമസഭ മണ്ഡലങ്ങളിൽ 115 മുതൽ 125 സീറ്റ് വരെ ബിജെപി നേടുമെന്നാണ് സർവെയിൽ വ്യക്തമാക്കുന്നത്. 57 മുതൽ 67 സീറ്റ് സീറ്റുവരെയാകും കോൺഗ്രസ് നേടുക. 2012 ലെ തിരഞ്ഞെടുപ്പിൽ 60 ശതമാനം സീറ്റായിരുന്നു കോൺഗ്രസിനു ലഭിച്ചത്.

ഹാർദിക് പട്ടേൽ കോൺഗ്രസുമായി കൈകോർക്കുന്നു? പെരുംകള്ളന്മാരെ തകർക്കാൻ കള്ളന്മാരുമായി കൂട്ടുകൂടാംഹാർദിക് പട്ടേൽ കോൺഗ്രസുമായി കൈകോർക്കുന്നു? പെരുംകള്ളന്മാരെ തകർക്കാൻ കള്ളന്മാരുമായി കൂട്ടുകൂടാം

10 ശതമാനത്തിന്റെ കുറവ്

10 ശതമാനത്തിന്റെ കുറവ്

വരാൻ പോകുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് 48 ശതമാനം വോട്ടും കോൺഗ്രസിന് 38 ശതമാനം വോട്ടുമായിരിക്കും ലഭിക്കുക.

ഫലംമാറിമറിയാൻ സാധ്യത

ഫലംമാറിമറിയാൻ സാധ്യത

ബിജെപി അധികരത്തിൽ വരുമെന്ന് സർവെയിലൂടെ കണ്ടെത്തിയെങ്കിലും അവസാന നിമിഷം വോട്ടു മാറിമറിയാൻ സാധ്യത കൂടുതലാണ്. ദളിത് നേതാവ് അൽപേഷ് ഠാക്കൂറും, ജിഗ്നേഷ് മേവാനിയും കോൺഗ്രസിന് പിന്തുണ നൽകുകയാണെങ്കിൽ കോൺഗ്രസിന് വോട്ടിങ് ശതമാനം കൂടാൻ സാധ്യതയുണ്ടെന്നു സർവെ ഫലത്തിൽ പറയുന്നുണ്ട്.

ഹർദിക് പട്ടേലിന്റെ കടന്ന് വരവ്

ഹർദിക് പട്ടേലിന്റെ കടന്ന് വരവ്

ഹർദിക് പട്ടേലിൻ‌റെ കോൺഗ്രസ് പ്രവേശനം ബിജെപി കൂടുതൽ ഭയക്കേണ്ടതാണ്. ഹാർദിക്കു കൂടി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയാണെങ്കിൽ വോട്ടിങ് ശതമാനം കുത്തനെ കൂടാൻ സാധ്യതയുണ്ട്.

വോട്ടിങ് ശതമാനം കൂടും

വോട്ടിങ് ശതമാനം കൂടും

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുജറാത്തിൽ ഹർദിക് പട്ടേലിന് വലിയ സ്വാധീനമാണുള്ളത്. ഈ സ്വാധീനം വോട്ടിങ് സംഖ്യയിൽ വലിയ മാറ്റം വരുത്താൻ സഹായകമാകും

ജിഎസ്ടി വിവാദം വിലപോകില്ല

ജിഎസ്ടി വിവാദം വിലപോകില്ല

നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കിയതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നു വരുന്നത്. എന്നിരുന്നാലും ഗുജറാത്ത് തിരഞ്ഞെടുപ്പിൽ സർക്കാരിനെ ഇതു ഒരുതരത്തിലും ബാധിക്കില്ലെന്നാണ് സർവെയിൽ നിന്ന് വ്യക്തമാകുന്നത്. ജിഎസ്ടിക്കെതിരെ രൂക്ഷമായ വിമർശനമാണ് സർവെയിലുടനീളം പ്രതിഫലിച്ചെങ്കിലും നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമുള്ള ജനപിന്തുണയ്ക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല.

English summary
Despite facing 22 years of anti-incumbency, despite major trader unrest over the implementation of GST and demonetisation, despite the Patidar, OBC-Thakore and Dalit agitations, the BJP seems set to retain its bastion of Gujarat, according to the results of the India Today-Axis My India Opinion Poll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X