ഗുജറാത്ത് പോലീസ് വീണ്ടും മുസ്ലിങ്ങളെ അപമാനിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും പോലീസിന്റെ വക മുസ്ലിങ്ങള്‍ക്ക് അപമാനം. മോക് ഡ്രില്ലിന് വേഷം വെട്ടിയ ഭീകരന്മാരെ കൊണ്ട് ഇസ്ലാമിക് മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചാണ് ഗുജറാത്ത് പോലീസ് മുസ്ലിങ്ങളെ അപമാനിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ഗുജറാത്ത് പോലീസ് മുസ്ലിങ്ങളെ ഇത്തരത്തില്‍ അപമാനിക്കുന്നത്. നേരത്തെ മോക് ഡ്രില്ലിനെത്തിയ ഭീകരര്‍ക്ക് നിസ്‌കാരത്തൊപ്പി വെച്ചുകൊടുത്തത് വിവാദമായിരുന്നു.
സൂറത്തില്‍ നടന്ന ഈ സംഭവത്തില്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ ക്ഷമാപണം നടത്തി മണിക്കൂറുകള്‍ക്കകമാണ് പുതിയ സംഭവം. വ്യാഴാഴ്ച നര്‍മദ ജില്ലയില്‍ മോക് ഡ്രില്‍ നടത്തുന്നതിനിടെയാണ് തീവ്രവാദികളുടെ വേഷം കെട്ടിയവര്‍ മുസ്ലിങ്ങള്‍ക്ക് അനുകൂലമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. കെവാദിയയില്‍ നര്‍മദ ഡാം പ്രദേശത്തായിരുന്നു തീവ്രവാദികളെ നേരിടാനുള്ള പരിശീലനം നല്‍കിയത്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ് എന്ന് നര്‍മദ പോലീസ് സൂപ്രണ്ട് ജയ്പാല്‍ സിംഗ് റാത്തോര്‍ പ്രതികരിച്ചു. മാധ്യമങ്ങളില്‍ മുസ്ലിങ്ങളെ തീവ്രവദാികളായി ചിത്രീകരിക്കപ്പെട്ടതായി മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിഞ്ഞത്. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇത് സത്യമാണെങ്കില്‍ ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
മുസ്ലിങ്ങളെ തീവ്രവാദികളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് സൂറത്തില്‍ പോലീസ് ചിത്രീകരിച്ചതെന്ന് പൊതുവേ ആക്ഷേപം ഉണ്ടായിരുന്നു. ഗുജറാത്ത് ബി ജെ പി ന്യൂനപക്ഷ വിഭാഗം തലവന്‍ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രവാസി ഭാരതീയ ദിവസ്, വൈബ്രന്റ് ഗുജറാത്ത് നിക്ഷേപ സമ്മേളനം എന്നിവയ്ക്ക് മുന്നോടിയായാണ് മോക് ഡ്രില്ലുകള്‍ നടന്നത്.












Click it and Unblock the Notifications