Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് കലാപം: സാക്കിയ ജാഫ്രിയുടെ വികാരം ടീസ്റ്റ സെതല്‍വാദ് ചൂഷണം ചെയ്‌തോ? പരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്ലീന്‍ ചിറ്റ് ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധിയില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. കേസിലെ സഹ ഹര്‍ജിക്കാരി കൂടിയായ ടീസ്റ്റ സെതല്‍വാദ് ഹരജിക്കാരിയായ സാക്കിയ ജാഫ്രിയുടെ വികാരം മുതലെടുത്തു എന്ന് സുപ്രീം കോടതി പറഞ്ഞു.

നരേന്ദ്ര മോദിയ്ക്കും മറ്റ് 63 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ എസ് ഐ ടി റിപ്പോര്‍ട്ട് അംഗീകരിച്ച് ഗുജറാത്ത് മജിസ്ട്രേറ്റ് 2012ല്‍ പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചുകൊണ്ട് സാക്കിയ ജാഫ്രിയുടെ ഹര്‍ജിയില്‍ കഴമ്പില്ല എന്നായിരുന്നു ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞത്. ടീസ്റ്റ സെതല്‍വാദിന്റെ മുന്‍കാല ചരിത്രം കണക്കിലെടുക്കേണ്ടതുണ്ട്.

1

മാത്രമല്ല കേസിലെ യഥാര്‍ത്ഥ ഇരയായ സാക്കിയ ജാഫ്രിയുടെ വികാരങ്ങള്‍ ചൂഷണം ചെയ്തുകൊണ്ട് വ്യക്തി താല്‍പര്യത്തിനായി കേസ് രൂപകല്‍പന ചെയ്തു, കോടതി പറഞ്ഞു. കേസില്‍ സാക്കിയ ജാഫ്രിയുടെ വികാരം സ്വന്തം നേട്ടത്തിനായി ടീസ്റ്റ സെതല്‍വാദ് ഉപയോഗിച്ചതിനാല്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2

നീതിക്കായി ദാഹിക്കുന്ന നായക കഥാപാത്രങ്ങള്‍ എ സി മുറിയിലിരുന്ന് യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെയാണ് ഭരണകൂടത്തിന് നേരെ ആരോപണങ്ങളുന്നയിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയെ അംഗീകരിക്കുന്ന തരത്തിലായിരുന്നു സുപ്രീംകോടതിയുടെ പല പരാമര്‍ശങ്ങളും.

3

ക്രിമിനല്‍ ഗൂഢാലോചന എന്ന ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരാജയങ്ങളെ കൂട്ടിയിണക്കുന്നതിലൂടെ അനുമാനിക്കാന്‍ കഴിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഒരു കുറ്റകൃത്യം ചെയ്യാന്‍ എന്ന താല്‍പര്യത്തോടെ ഒത്തുകൂടിയതിന് വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ഗൂഢാലോചന ആരോപിക്കാന്‍ കഴിയൂ എന്നും കോടതി പറഞ്ഞു.

4

കലാപബാധിതരുടെ ക്ഷേമത്തിനായി നല്‍കിയ പണം സ്വയം അപഹരിച്ച ടീസ്റ്റ സെതല്‍വാദാണ് ജാഫ്രിയുടെ ഹര്‍ജിക്ക് പിന്നിലെന്ന് ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തിന് ഒരു ദിവസത്തിന് ശേഷം നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട 68 പേരില്‍ സാക്കിയ ജാഫ്രിയുടെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ് എം പിയുമായ എഹ്സാന്‍ ജാഫ്രിയും ഉള്‍പ്പെട്ടിരുന്നു.

5

സംഭവത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം. കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദിയ്ക്കും മറ്റ് 63 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി സുപ്രീംകോടതി ശരിവെച്ചത്. ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘവും, ഗുജറാത്ത് ഹൈക്കോടതിയും മോദിയ്ക്കും മറ്റ് 63 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

6

ഈ ഉത്തരവിനെതിരെയാണ് സാക്കിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ സാക്കിയ ജാഫ്രിയുടെ ഹര്‍ജിയില്‍ വിചാരണക്കോടതിയും ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനവും സുപ്രീം കോടതി അംഗീകരിക്കണം എന്നായിരുന്നു എസ് ഐ ടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞത്.

7

അല്ലാത്ത പക്ഷം നിക്ഷിപ്തമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി അനന്തമായ കോടതി നടപടികള്‍ക്ക് കേസ് വീണ്ടും വിധേയമാകുമെന്നും മുകുള്‍ റോത്തഗി സുപ്രീം കോടതി അറിയിച്ചിരുന്നു. ടീസ്റ്റ സെതല്‍വാദായിരുന്നു ഹര്‍ജിയിലെ രണ്ടാം നമ്പര്‍ ഹര്‍ജിക്കാരി.

8

മുന്‍ കോണ്‍ഗ്രസ് നേതാവും സമാജ് വാദി പാര്‍ട്ടി എം പിയുമായ കപില്‍ സിബലാണ് സാക്കിയ ജാഫ്രിയ്ക്ക് വേണ്ടി ഹാജരായത്. എസ് ഐ ടി കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല എന്നും അഡ്ജസ്റ്റ്മെന്റിലൂടെയാണ് അന്വേഷണം നടത്തിയത് എന്നുമാണ് സാക്കിയ ജാഫ്രിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചത്.

വീണ്ടും ബീച്ച് ഫോട്ടോയുമായി ഞെട്ടിച്ച് അഹാന; വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+