Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് ;സർവ്വേയിൽ ആം ആദ്മിക്ക് അനുകൂല സാഹചര്യം,കോൺഗ്രസ് ചിത്രത്തിലേ ഇല്ലെന്നും സന്ദീപ് പഥക്

ദില്ലി; ഗുജറാത്തിൽ ആം ആദ്മിക്ക് അനുകൂലമാണ് സാഹചര്യമെന്ന് പാർട്ടി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സന്ദീപ് പഥക്. കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഇക്കുറി തിരഞ്ഞെടുപ്പ്. ആം ആദ്മി ശക്തമായ മത്സരമായിരിക്കും ഗുജറാത്തിൽ കാഴ്ച വെയ്ക്കുകയെന്നും സന്ദീപ് പറഞ്ഞു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലായിരുന്നു സന്ദീപിന്റെ പ്രതികരണം.

ഗുജറാത്തിൽ സർക്കാർ ഉണ്ടാക്കും


ഗുജറാത്തിൽ ആം ആദ്മിക്ക് സർക്കാർ ഉണ്ടാക്കാൻ സാധിക്കും. ഞങ്ങൾ ഒരു സർവ്വേ സംഘടിപ്പിച്ചിരുന്നു. ബി ജെ പിയുടെ കണക്ക് കൂട്ടലിൽ ഞങ്ങൾ 55 മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ച വെയ്ക്കും എന്നാണ്. ഞങ്ങൾ സ്വന്തം നിലയ്ക്ക് സർവ്വേകളും വിശകലനങ്ങളും നടത്തിയിരുന്നു. ഗൃഹപാഠം ചെയ്യാതെ ഒരു സംസ്ഥാനത്തും ഞങ്ങൾ പ്രവർത്തനം തുടങ്ങില്ല. സാഹചര്യം അനുകൂലമാണെന്ന് തന്നെയാണ് മനസിലാക്കാൻ സാധിച്ചത്. 27 വർഷങ്ങൾ എന്നത് വളരെ നീണ്ട കാലയളവാണ്. പുറത്ത് നിന്ന് നോക്കുമ്പോൾ ഒരുപക്ഷേ അമിത് ഷായുടേയും മോദിയുടേയും പ്രവർത്തനങ്ങൾക്കുള്ള ജനവിധിയാണ് ഗുജറാത്തിൽ നടക്കാനിരിക്കുന്നതെന്ന് തോന്നും. എന്നാൽ അങ്ങനെയല്ല. സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളാണ് ഇവിടെ വിലയിരുത്തപ്പെടുക. സംസ്ഥാന സർക്കാർ യാതൊന്നും ചെയ്തിട്ടില്ല. സ്കൂൾ സംവിധാനവും ആരോഗ്യ സംവിധാനവും മികച്ച നിലയിലല്ല. അഴിമതി എക്കാലത്തേയും ഉയർന്ന നിലയിലാണ്. മിനിമം വേതന കാര്യത്തിൽ ഉൾപ്പെടെ അഴിമതിയാണ്, സന്ദീപ് ആരോപിച്ചു.

2


ഗുജറാത്തിൽ ആം ആദ്മി കയറി വരികയആണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കണക്കുകളെ കുറിച്ച് പറയാനൊന്നും ഞങ്ങൾ താത്പര്യപ്പെടുന്നില്ല. 55 മണ്ഡലങ്ങളിൽ ഞങ്ങൾ കരുത്തരാണെന്ന് ഈ ഘട്ടത്തിൽ പറയാൻ സാധിക്കും. പതിയെ പതിയെ മറ്റു പല മണ്ഡലങ്ങളിലും ഞങ്ങൾ ബി ജെ പിയുടെ വോട്ട് വിഹിതം കുറയ്ക്കും,അതേസമയം ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലും ഗോവയിലും ആം ആദ്മി കനത്ത തിരിച്ചടി നേരിട്ടത് സംബന്ധിച്ചുള്ള ചോദ്യത്തിന് പരാജയത്തെ കുറിച്ച് വിശകലം നടത്തുകയാണെന്നായിരുന്നു സന്ദീപ് പഥകിന്റെ പ്രതികരണം. നടപ്പാക്കിയ തന്ത്രങ്ങൾ പരിശോധിക്കുകയും മികച്ച രീതിയിൽ അവ വീണ്ടും പ്രയോഗിക്കേണ്ടതുമുണ്ട്. ഇനിയും സംസ്ഥാനങ്ങളിൽ മത്സരിക്കും. കഠിനാധ്വാനം ചെയ്യും. എന്നാൽ തീർച്ചയായും, എന്താണ് തെറ്റ് സംഭവിച്ചതെന്ന് നമ്മൾ കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്. കൂടാതെ നമ്മൾ പഠിക്കേണ്ട മറ്റു പല കാര്യങ്ങളും ഉണ്ട്. എല്ലാം അറിയാവുന്ന പാർട്ടിയല്ല ഞങ്ങൾ. പരിമിതമായ വിഭവങ്ങളുള്ള വളരെ ചെറിയ പാർട്ടിയാണ് പഥക് പറഞ്ഞു.

കോൺഗ്രസ് ചിത്രത്തിലേ ഇല്ലെന്ന് സന്ദീപ് പഥക്

'ഹിന്ദുത്വ' രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി കരുതുന്ന ഗുജറാത്ത് ആം ആദ്മിക്ക് വലിയ വെല്ലുവിളി ആയിരിക്കുമോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സന്ദീപിന്റെ മറുപടി. അടിസ്ഥാന ആവശ്യങ്ങളാണ് ജനത്തിന്റെ പ്രഥമ പരിഗണന. അവസാനമായി ഗുജറാത്ത് സന്ദർശിച്ചപ്പോൾ ചിലരുമായി സംസാരിച്ചിരുന്നു. അവർക്ക് ലഭിക്കുന്ന ദിവസ വരുമാനം വെറും 200 രൂപയാണ്. ആ പൈസ കൊണ്ട് എങ്ങനെ കുടുംബം പുലർത്തും? മുൻപ് ജനത്തെ സംബന്ധിച്ച് അവർക്ക് മറ്റൊരു സാധ്യത അല്ല. ജനങ്ങൾക്ക് നല്ല ജീവിതം വേണം. ഇക്കൂട്ടർ 27 വർഷമായി സംസ്ഥാനം ഭരിക്കുകയാണ്. ഇനി അവർ പുറത്ത് പോകേണ്ട സമയമാണ്, സന്ദീപ് പറഞ്ഞു.
ഗുജറാത്തിൽ കോൺഗ്രസ് എതിരാളിയേ അല്ലെന്നും സന്ദീപ് പറഞ്ഞു. അവർ തിരഞ്ഞെടുപ്പിൽ പോരാടുന്ന് പോലുമില്ല. കോൺഗ്രസ് പരാജയപ്പെട്ടു. അവർ പോരാടാൻ പോലും ഒരുക്കമല്ല. പക്ഷേ ഞങ്ങൾ ശക്തമായ മത്സരം കാഴ്ച വെയ്ക്കും, സന്ദീപ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+