കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം നിരോധിച്ച ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തം; 24 പേര്‍ മരിച്ചു, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ വ്യാജമദ്യ ദുരന്തത്തില്‍ മരണം 24 ആയി. മദ്യത്തിന്റെ നിര്‍മ്മാണവും വില്‍പ്പനയും ഉപഭോഗവും നിരോധിച്ചിരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

30 ഓളം പേര്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ആശുപത്രിയിലാണ് എന്നാണ് റിപ്പോര്‍ട്ട്. ബോട്ടാഡ്, ഭാവ്നഗര്‍, അഹമ്മദാബാദ് ആശുപത്രികളിലായാണ് ഇവര്‍ ചികിത്സ തേടിയിരിക്കുന്നത്. പലരും ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

VDSD

ഗുജറാത്തിലെ അഹമ്മദാബാദ്, ബോട്ടാഡ് ജില്ലകളിലെ ഗ്രാമങ്ങളിലാണ് മരണം സംഭവിച്ചത്. ഗ്രാമങ്ങളില്‍ വ്യാജമദ്യം വില്‍പന നടത്തുന്ന നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ ബിജെപി പ്രതിസന്ധിയില്‍? 16 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ജെഎംഎംജാര്‍ഖണ്ഡില്‍ ബിജെപി പ്രതിസന്ധിയില്‍? 16 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ജെഎംഎം

എ ടി എസും സമാന്തരമായി സംഭവം അന്വേഷിക്കും. ഇന്നലെയാണ് പലരും വ്യാജമദ്യം വാങ്ങി കഴിച്ചത്. അതേസമയം സംഭവത്തില്‍ ബി ജെ പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ദുരന്തത്തിന് സര്‍ക്കാരാണ് ഉത്തരവാദി എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കള്ളക്കടത്തുകാരുടെയും പൊലീസിന്റെയും അവിശുദ്ധ കൂട്ടുകെട്ടിനും സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ നല്‍കുന്ന രക്ഷാകര്‍തൃത്വത്തിനും നന്ദി പറഞ്ഞുകൊണ്ട് വന്‍തോതില്‍ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നിയമസഭാംഗം അമിത് ചാവ്ദ പറഞ്ഞു.

ചിരിയും ക്യൂട്ട്‌നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..

കള്ളക്കടത്തുകാരില്‍ നിന്ന് പോലീസ് പതിവായി പ്രതിമാസം കൈക്കൂലി വാങ്ങാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും സംസ്ഥാനത്തെ കള്ളക്കടത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

ഒരു വര്‍ഷത്തിനിടെ പെട്രോളിന് 78 തവണയും, ഡീസലിന് 76 തവണയും വില വര്‍ധിച്ചു; പാര്‍ലമെന്റില്‍ കേന്ദ്രംഒരു വര്‍ഷത്തിനിടെ പെട്രോളിന് 78 തവണയും, ഡീസലിന് 76 തവണയും വില വര്‍ധിച്ചു; പാര്‍ലമെന്റില്‍ കേന്ദ്രം

സംസ്ഥാനത്ത് മദ്യ നിരോധനം കടലാസില്‍ മാത്രമാണ്. എ എ പി അധികാരത്തിലെത്തിയാല്‍ നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിരോധനം കൂടുതല്‍ കര്‍ശനമായി നടപ്പാക്കേണ്ടതുണ്ടെന്ന് ബിജെപി നേതാവും പ്രമുഖ മറ്റ് പിന്നാക്ക വിഭാഗ മുഖവുമായ അല്‍പേഷ് താക്കൂറും പറഞ്ഞു.

Recommended Video

cmsvideo
ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പകർച്ചാവ്യാധി കൂടിയ വകഭേദം |*Covid-19

''നിയമം കര്‍ശനമായി നടപ്പിലാക്കാനും സംസ്ഥാനത്ത്, പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ അനധികൃത മദ്യത്തിന്റെ ഒഴുക്ക് തടയാനും ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു,'' അല്‍പേഷ് താക്കൂര്‍ പറഞ്ഞു.

English summary
Gujarat spurious liquor tragedy Death toll rises to 24, congress blames BJP Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X