Get Updates
Get notified of breaking news, exclusive insights, and must-see stories!

'തെരുവ് നായക്ക് പോലും ഇന്ത്യയില്‍ ബഹുമാനം കിട്ടുന്നു..എന്നാല്‍ മുസ്ലീങ്ങള്‍ക്കില്ല'; ഒവൈസി

ഡൽഹി: ഗുജറാത്തിലെ നവരാത്രി ഗർബ പരിപാടിയിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ഒകുകൂട്ടം ആളുകളെ തൂണിൽ കെട്ടിയിട്ട് ചൂരൽ കൊണ്ട് അടിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ വിമർസനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. "വഴിതെറ്റിയ നായയ്ക്ക് ഇന്ത്യയിൽ ബഹുമാനമുണ്ട്, പക്ഷേ മുസ്ലീങ്ങൾക്കല്ല," ബിജെപി സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് ഒവൈസി പറഞ്ഞു.

രാജ്യത്ത് എവിടെയൊക്കെ ബിജെപി സർക്കാർ അധികാരത്തിൽ ഉണ്ടെങ്കിലും മുസ്ലീങ്ങൾ തുറന്ന ജയിലിൽ കഴിയുന്നതു പോലെയാണ് അനുഭവപ്പെടുന്നത്. പലയിടത്തും മദ്രസകൾ തകർക്കപ്പെടുകയാണ്," അദ്ദേഹം പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഖേഡയിലെ ഉന്ധേല ഗ്രാമത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ഗർബ' നൃത്ത പരിപാടിക്ക് നേരെ മുസ്ലീം സമുദായാംഗങ്ങൾ അടങ്ങുന്ന ആൾക്കൂട്ടം കല്ലെറിഞ്ഞിരുന്നു.

gujarat news

ഇതിന് പിന്നാലെ ഉന്ധേല ഗ്രാമത്തിലെ ഒരു കവലയിൽ ഒരു വൈദ്യുത തൂണിനോട് ചേർത്ത് പൊതു മധ്യത്തിൽ ഒമ്പത് പേരെ പോലീസുകാർ ചൂരൽ ഉപയോഗിച്ച് മർദിച്ചിരുന്നു. "ഗുജറാത്തിൽ, നവരാത്രി ആഘോഷ പരിപാടിക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് മുസ്ലീം പുരുഷന്മാരെ പോലീസ് പിടികൂടി. 300-400 പേരുടെ മുന്നിൽ വെച്ച് പോലീസ് ഇവരെ തൂണിൽ കെട്ടിയിട്ട് ചൂരൽ കൊണ്ട് അടിച്ചു. ഈ സമയം അവിടെ കൂടി നിന്നവർപോലീസ് അനുകൂല മുദ്രാവാക്യം വിളിച്ചു" ഒവൈസി വീഡിയോയിൽ പറയുന്നു.

നേരത്തെ പൊതുജന മധ്യത്തിൽ വെച്ച് നടന്ന മർദനത്തിന്റെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചതിനെയും ഒവൈസി ചോദ്യം ചെയ്തു. "പ്രധാനമന്ത്രി ഗുജറാത്തിൽ നിന്നുള്ള വ്യക്തിയാണ്, നിങ്ങൾ അവിടെ മുഖ്യമന്ത്രിയായിരുന്നു, നിങ്ങളുടെ സംസ്ഥാനമാണിത്. ഇവിടെ മുസ്ലിങ്ങളെ പരസ്യമായി മർദിക്കുകയാണ്. കോടതികൾ അടച്ചിട്ട് പോലീസിനെ പിരിച്ചു വിടുന്നതാണ് നല്ലത്" ഒവൈസി പറഞ്ഞു.

"ഇതാണോ നമ്മുടെ ബഹുമാനം? ഒരു മുസ്ലിമിന് സമൂഹത്തിൽ ബഹുമാനം ഇല്ലേ? ഇതാണോ രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും നിയമവാഴ്ചയും ?" അദ്ദേഹം പ്രധാനമന്ത്രിയോട് ചോദിച്ചു. അതേസമയം ഗുജറാത്തിൽ നടന്ന പോലീസ് അതിക്രമത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.

നേരത്തെ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരാമർശത്തെ പരിഹസിച്ച് ഒവൈസി രം​ഗത്ത് വന്നിരുന്നു, "ഞങ്ങൾ (മുസ്ലിം ജനസംഖ്യ) ആണ് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്, വിഷമിക്കേണ്ട, മുസ്ലീം ജനസംഖ്യ കൂടുന്നില്ല, മറിച്ച് കുറയുന്നു... മോഹൻ ഭഗവത് ഇതിനെക്കുറിച്ച് സംസാരിക്കില്ല, അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+