• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പട്ടേല്‍ പ്രതിമ; പ്രതിഷേധം ശക്തമാക്കി ആദിവാസികള്‍, തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തില്‍ ഏകതാപ്രതിമ വിനോദ സഞ്ചാരപദ്ധതിക്കെതിരായ പ്രക്ഷോഭം ആദിവാസികള്‍ ശക്തിപ്പെടുത്തുന്നു. കര്‍ഷകരുടേയും ആദിവാസി ഗോത്ര വിഭാഗങ്ങളുടേയും വ്യാപക പ്രതിഷേധങ്ങളെ അവഗണിച്ചു കൊണ്ടായിരുന്നു 2989 കോടി ചിലവഴിച്ച് നര്‍മ്മദ സരോവര്‍ അണക്കെട്ടിന് സമീപം സര്‍ക്കാര്‍ പട്ടേല്‍ പ്രതിമ സ്ഥാപിച്ചത്.

പ്രദേശത്ത് നിന്ന് വന്‍തോതില്‍ ആദിവാസികളെ കുടിയൊപ്പിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ആദിവാസികളുടെ പ്രക്ഷോഭം. നര്‍മദ സരോവര്‍ ഡാം പദ്ധതിക്ക് നിരവധി പേരുടെ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ പ്രതിമ നിര്‍മ്മാണത്തിനും പ്രദേശത്തെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറിയെന്നും ഇവര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തി ആദിവാസികള്‍ വീണ്ടും പ്രക്ഷോഭം ശക്തിപ്പെടുത്തിയിരിക്കുന്നത്.

വിനോദസഞ്ചാര പദ്ധതി

വിനോദസഞ്ചാര പദ്ധതി

ഏകതാ പ്രതിമയുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിനോദസഞ്ചാര പദ്ധതിയുടെ വികസനത്തിനായി കൂടുതല്‍ ഭൂമി ഉപയോഗിക്കുന്നതില്‍ ആദിവാസി വിഭാങ്ങള്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്. പ്രതിമക്ക് സമീപം വിവിധ സംസ്ഥാനങ്ങളുടെ അതിഥി മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ഇപ്പോള്‍ സ്ഥലം എടുക്കുന്നത്.

കാല്‍നടയായി 30 കിലോമീറ്റര്‍

കാല്‍നടയായി 30 കിലോമീറ്റര്‍

ഭൂമി ഏറ്റെടുക്കലിനെതിരെ തിങ്കളാഴ്ച്ച് ആയിരത്തിലേറെ ഗ്രാമീണര്‍ മുപ്പതു കിലോമീറ്റര്‍ കാല്‍നടയായി കളക്ടറേറ്റിലെത്തി നിവേദനം നല്‍കി. ആദിവാസി ഏകതാ പരിഷത്ത്, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി, ഭിലിസ്ഥാന്‍ ട്രൈബല്‍ സേന തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടന്നത്.

ഹരിയാന മുഖ്യമന്ത്രി

ഹരിയാന മുഖ്യമന്ത്രി

പ്രതിമക്ക് സമീപം നിര്‍‌മ്മിക്കുന്ന ഹരിയാന ഭവന് ഹരിയാന മുഖ്യമന്ത്രി തറക്കല്ലിടുമ്പോള്‍ വലിയ പ്രധിഷേധമായിരുന്നു ആദിവാസികള്‍ നടത്തിയത്. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രതിഷേധം നടത്തിയ ആദിവാസികളെ നേരിട്ടത്

എതിര്‍പ്പ് മറികടന്ന് പ്രവര്‍ത്തി

എതിര്‍പ്പ് മറികടന്ന് പ്രവര്‍ത്തി

ആധുനിക സൗകര്യങ്ങളോടെയുള്ള ടെന്‍റ് സിറ്റി ഇപ്പോള്‍ തന്നെ കവാഡിയയിലുണ്ട്. ഇതിന് പുറമേയാണ് കൂടുതല്‍ ഭൂമി ഏറ്റെടുത്ത് സംസ്ഥാനങ്ങള്‍ക്ക് അതിഥി മന്ദിരം പണിയുന്നത്. പ്രാദേശീക ബിജെപി നേതൃത്വത്തിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെ യും എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നത്.

1500 ചതുരശ്ര മീറ്റര്‍

1500 ചതുരശ്ര മീറ്റര്‍

ഹരിയാണ ഭവനായി 1500 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടു നല്‍കിയിരിക്കുന്നത്. ഇവിടെ 12 കോടി രൂപ ചിലവിട്ടാണ് ഹരിയാമ സര്‍ക്കാര്‍ അതിഥി മന്ദിരം പണിയുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള സര്‍ക്കാറുകള്‍ അതിഥി മന്ദിരം പണിയുന്നതിനായി നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

പദയാത്ര

പദയാത്ര

എല്ലാം സംസ്ഥാനങ്ങള്‍ക്കും ഇതേ മാതൃകയില്‍ ഭൂമി വിട്ടു നല്‍കാനാണ് സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം. ഇതിനെതിരെയാണ് കെവാഡിയയില്‍ നിന്ന് ജില്ലാ ആസ്ഥാനമായ രാജപിപാലയിലേക്ക് ആദിവാസി സംഘടനകള്‍ പദയാത്ര നടത്തിയത്.

ഭൂമി തിരികെ ലഭിക്കണം

ഭൂമി തിരികെ ലഭിക്കണം

നര്‍മദ അണക്കെട്ടിന്‍റെ പേരില്‍ പലകാലങ്ങളിലായി ഏറ്റെടുത്തിട്ടും ഉപയോഗിക്കാതെ കിടക്കുന്ന കൃഷി ഭൂമി ഉള്‍പ്പടേ 15 വില്ലേജുകളുടെ പരിധിയില്‍ കിടക്കുന്ന ഭൂമിയാണ് അതിഥി മന്ദിരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കൃഷി ഭൂമി തങ്ങള്‍ക്ക് തിരികെ ലഭിക്കണമെന്നാണ് ആദിവാസികളുടെ ആവശ്യം.

കൃഷിയോഗ്യമല്ല

കൃഷിയോഗ്യമല്ല

വിനോദ സഞ്ചാര വികസനത്തിനായി ഭൂമിയേറ്റെടുക്കല്‍ ഇപ്പോഴും തുടരുകയാണ്. പ്രകൃതിക്കും വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടായി. ആയിരക്കണക്കിന് മരങ്ങളാണ് വെട്ടിക്കളഞ്ഞത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ലഭിക്കുന്ന നഷ്ടപരിഹാരം തുച്ഛമാണെന്നും പകരം കിട്ടുന്ന ഭൂമി കൃഷിയോഗ്യമല്ലെന്നും ആദിവസികള്‍ പരാതിപ്പെടുന്നു.

ശക്തമായ നടപടി

ശക്തമായ നടപടി

സമരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമ്പോഴും ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമരം വെല്ലുവിളിയാകുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്. പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസ് സമരത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും ബിജെപി സര്‍ക്കാറിനെതിരായ സമരം ശക്തമാക്കുന്നില്‍ അവര്‍ എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ട്.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് പ്രതീക്ഷ

വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായങ്ങള്‍ നല്‍കുന്നതിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദിവാസി വിഭാഗത്തെ ഒപ്പം നിര്‍ത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ആദിവാസികളെ പ്രക്ഷോഭത്തെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തി നേരിട്ടതിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചത്.

English summary
Gujarat tribals hold rally to protest infrastructure development around Statue of Unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X