Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ നാട്ടുകാര്‍ക്കിതെന്ത് പറ്റി? കല്യാണം കഴിയ്ക്കാത്ത പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വേണ്ടെന്ന്!!

അഹമ്മദാബാദ്: രാജ്യം മുഴുവന്‍ ഡിജിറ്റല്‍ വിപ്ലവത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ പോവുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ഡിജിറ്റല്‍ വിപ്ലവത്തില്‍ സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഒക്കെ വരേണ്ടതല്ലേ...

എന്നാല്‍ നരേന്ദ്ര മോദിയുടെ ജന്മനാട്ടില്‍ തന്നെ പെണ്‍കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തിന് വിലക്ക് വന്നാലോ? അതേ, നരേന്ദ്ര മോദിയുടെ ജന്മ നാടായ മെഹ്‌സാനയിലെ ഒരു ഗ്രാമത്തില്‍ അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു.

വെറും ഒരു വിലല്ല കേട്ടോ ഇത്... കേട്ടാല്‍ ഇത്തിരി ഞെട്ടും. ഇക്കാര്യത്തില്‍ നരേന്ദ്ര മോദി ഇടപെടുമോ എന്ന് കാത്തിരുന്ന് കാണാം....

 ഖാപ്പ് പഞ്ചായത്ത്

ഖാപ്പ് പഞ്ചായത്ത്

ഗുജറാത്തിലെ സുരാജ് ഗ്രാമത്തിലെ ഖാപ്പ് പഞ്ചായത്താണ് ഇത്തരം ഒരു തീരുമാനം എടുത്തത്. അവിവാഹിതരായ പെണ്‍കുട്ടികള്‍ ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്‌ക്കേണ്ടെന്ന്!

ഉപയോഗിച്ചാല്‍ പിഴ

ഉപയോഗിച്ചാല്‍ പിഴ

പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കുന്നത് കണ്ടാല്‍ പിഴയുണ്ട്. എത്രയെന്നോ... 2,100 രൂപ. ഫോണ്‍ ഉപയോഗിയ്ക്കുന്നത് കാണണം എന്ന് പോലും ഇല്ല, കൈവശം വച്ചാല്‍ പോലും ശിക്ഷ കിട്ടും.

ഒറ്റുകാര്‍ക്ക് കമ്മീഷന്‍

ഒറ്റുകാര്‍ക്ക് കമ്മീഷന്‍

പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിയ്ക്കുന്നത് കണ്ടെത്തി പിടികൂടുന്നവര്‍ക്കും ഉണ്ട് സമ്മാനം. 200 രൂപയാണത്രെ വിവരം നല്‍കുന്നവര്‍ക്ക് കൊടുക്കുക.

 എന്തിനാണ് ഫോണ്‍

എന്തിനാണ് ഫോണ്‍

പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് മൊബൈല്‍ ഫോണ്‍ എന്നാണ് ഗ്രാമമുഖ്യന്റെ ചോദ്യം. ഇന്‍ര്‍നെറ്റ് എന്നാല്‍ മധ്യവര്‍ഗ്ഗ സമൂഹത്തെ സംബന്ധിച്ച് സമയവും പണവും പാഴാക്കുന്ന സംഗതിയാണെന്നും ഗ്രാമമുഖ്യന്‍ പറയുന്നു.

ചിലപ്പോള്‍ സംസാരിയ്ക്കാം

ചിലപ്പോള്‍ സംസാരിയ്ക്കാം

സംഗതി മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അതിന് ഇളവുകളുണ്ട്. ബന്ധുക്കള്‍ ആരെങ്കിലും വിളിച്ചാല്‍ മാതാപിതാക്കള്‍ക്ക് വേണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കാം.

 വിലക്ക് വ്യാപിയ്ക്കുന്നു?

വിലക്ക് വ്യാപിയ്ക്കുന്നു?

തുടക്കത്തില്‍ സുരാജ് ഗ്രാമത്തിലെ ഥാക്കൂര്‍ വിഭാഗത്തില്‍ പെടുന്നവര് മാത്രമാണ് ഇങ്ങനെ ഒരു 'കരിനിയമം' ഉണ്ടാക്കിയത്. എന്നാലിപ്പോള്‍ ഇത് വക്കന്‍ ഗുജറാത്തിലെ മത വിഭാഗങ്ങളിലേയ്ക്കും വ്യാപിയ്ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മദ്യവര്‍ജ്ജനത്തില്‍ തുടങ്ങി

മദ്യവര്‍ജ്ജനത്തില്‍ തുടങ്ങി

പുരുഷന്‍മാരെ മദ്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കൊണ്ടുവന്ന ചില നിയമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മൊബൈല്‍ ഫോണ്‍ വിലക്കെന്നും പറയുന്നു. പുരുഷന്‍മാര്‍ക്ക് മദ്യം എന്നതുപോലെ തന്നെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകളും ദോഷകരമാണെന്നാണത്രെ ഇവര്‍ കരുതുന്നത്.

 മോദി ഇടപെടുമോ?

മോദി ഇടപെടുമോ?

ഇത്തരം ഒരു തീരുമാനം നടപ്പാക്കുന്നത് എത്രത്തോളം ജനാധിപത്യ വിരുദ്ധമാണ് എന്നതാണ് ചര്‍ച്ചയാകേണ്ട കാര്യം. രാജ്യം മുഴുവന്‍ ഡിജിറ്റല്‍ വിപ്ലവത്തിലേയ്ക്ക് പോകുമ്പോള്‍ ഈ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കാണുക പോലും ചെയ്യാതിരിയ്ക്കുമോ? സ്വന്തം നാട്ടിലെ ഈ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+