കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് കലാപം; അമിത്ഷായ്‌ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍, മൊഴി അവിശ്വസനീയം

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: 2002 ല്‍ ഗുജറാത്ത് കലാപസമയത്ത് അഹമ്മദാബാദിന് സമീപത്തുള്ള നരോദയില്‍ ഫെബ്രുവരി 28 ന് കൂട്ടവംശഹത്യയായിരുന്നു അരങ്ങേറിയത്. ബിജെപിയുടേയും ബജ്‌റംഗ് ദളിന്റെയും പ്രവര്‍ത്തകരായ ആയിരത്തോളെ വരുന്നജനക്കൂട്ടം മുസ്ലിങ്ങളെ കൊലപ്പെടുത്തി എന്നാണ് കേസ്.

അന്നത്തെ നിയമസഭാംഗവും പിന്നിട് മന്ത്രിയുമായ മാമായ കോഡ്‌നാനി ഉള്‍പ്പടേയുള്ളവരായിരുന്നു കേസിലെ പ്രധാനപ്രതി. മായാ കോഡ്‌നാനിക്ക് അനുകൂലമായി അമിത്ഷാ നല്‍കിയ മൊഴിക്കെതിരേയാണ് ഇപ്പോള്‍ എസ്‌ഐടി രംഗത്ത് വന്നിരിക്കുന്നത്.

മൊഴി

മൊഴി

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മൊഴിയെ തള്ളിക്കൊണ്ട് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം നിലപാട് അറിയിച്ചത്. നരോദപാട്യാ കൂട്ടക്കൊലക്കേസില്‍ പ്രതിയായ മുന്‍ മന്ത്രി മായാ കോഡ്‌നാനിക്ക് അനുകൂലമായി അമിത് ഷാ നല്‍കിയ മൊഴി വിശ്വസനീയമല്ലെന്ന് കോടതിയില്‍ പറഞ്ഞു.

മായാ കോഡ്‌നാനി

മായാ കോഡ്‌നാനി

നിയമസഭാംഗമായിരുന്നു മായാ കോഡ്‌നാനി നാരോദയില്‍ കാലാപം അരങ്ങേറുന്ന സമയത്ത് തന്നോടൊപപ്പം നിയമസഭയിലും പിന്നീട് സിവില്‍ ആശുപത്രിയിലും ഉണ്ടായിരുന്നെന്നാണ് അമിത്ഷാ കഴിഞ്ഞ സെപ്റ്റംബറില്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നത്.

അപ്രസക്തവും അവിശ്വസനീയവും

അപ്രസക്തവും അവിശ്വസനീയവും

എന്നാല്‍ കേസിലെ മറ്റുപ്രതികളൊന്നും അക്രമസമയത്ത് ബിജെപി മുന്‍മന്ത്രി കൂടിയായ മായ കോഡ്‌നായി ആശുപത്രിയിലായിരുന്നെന്ന കാര്യം പറഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം നല്‍കിയ മൊഴി അപ്രസക്തവും അവിശ്വസനീയമാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.

2002 ല്‍

2002 ല്‍

2002 ല്‍ ഗുജറാത്ത് കലാപകാലത്ത് നടന്ന പ്രധാനപ്പെട്ട ഒമ്പതു കേസുകില്‍ ഏറ്റവും പ്രധാനപ്പെട്ടാതാണ് നരോദാപാട്യാ കൂട്ടക്കൊലക്കേസ്. 11 മുസ്ലിങ്ങളായിരുന്നു കലാപത്തില്‍ നരോദ ഗം ഗ്രാമത്തില്‍ മാത്രം കൊല്ലപ്പെട്ടത്. നരോദ പാട്യ കൂട്ടക്കൊലക്കേസുകളില്‍ മൊത്തം 96 പേരായിരുന്നു കൊല്ലപ്പെട്ടത്.

പ്രത്യേക കോടതി

പ്രത്യേക കോടതി

ഈ കേസില്‍ മായാകോട്‌നാനി ഉള്‍പ്പടേയുള്ള പ്രതികളെ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. മായാ കോട്നാനിക്ക് 28 വര്‍ഷത്തെ തടവ് ശിക്ഷ,യായിരുന്നു അന്ന് കോടതി വിധിച്ചത്. വിവിധ കുറ്റകൃത്യങ്ങളിലെ ശിക്ഷകള്‍ കൂട്ടിച്ചേര്‍ത്താണ് 28 വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നത്.

കുറ്റങ്ങള്‍

കുറ്റങ്ങള്‍

മറ്റൊരു പ്രധാനപ്രതിയായ ബജ്രംഗദള്‍ നേതാവ് ബാബു ബജ്രംഗിക്ക് മരണം വരെ തടവാണ് വിധിക്കപ്പെട്ടിരിക്കുന്നത്. കൊലപാതക ശ്രമം, കൊലപാതകം, ഗൂഡാലോചന, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളാണ് മായക്കെതിരെ ചുമത്തിയിരിക്കുന്നത്.

വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി

വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി

മോദിയുടെ ഗുജറാത്ത് മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു മായ. ഇവരെ കൂടാതെയുള്ള മറ്റ് 30 പ്രതികള്‍ക്കെല്ലാം ജീവപര്യന്തം തടവ് ആണ് കോടതി വിധിച്ചിരുന്നത്. ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ വര്‍ഗീയ കലാപങ്ങള്‍ സമൂഹത്തിലെ ക്യാന്‍സര്‍ ആണ് എന്ന് കോടതി നിരീക്ഷിച്ചു.

ഹര്‍ജി

ഹര്‍ജി

പിന്നീട് പ്രതികളെ ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തമാക്കുയായിരുന്നു. ഇതിനെതിരേ പ്രതികള്‍നല്‍കിയ ഹര്‍ജി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജിയില്‍ വാദം തുടര്‍ന്നു കൊണ്ടിരിക്കേയാണ് അമിത്ഷായുടെ മൊഴിക്കെതിരെ എസ്‌ഐടി രംഗത്ത് വന്നത്.

English summary
2002 Gujarat Violence: SIT Asks Court to 'Discard' Amit Shah's Deposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X