'ഗുജറാത്ത് മോഡലിന് ഉദാഹരണം തങ്ങളുടെ ജീവിതം'; ബിജെപിക്ക് വോട്ടില്ലെന്ന് ദളിതർ, അടിസ്ഥാന സൗകര്യമില്ല

  • Posted By: Desk
Subscribe to Oneindia Malayalam

ഗാന്ധിനഗർ: മോദിയുടെ ഗജറാത്ത് വികസനത്തിന്റെ പൊള്ളത്തരങ്ങളെ പൊളിച്ച് ദളിതർ. ഗുജറാത്ത് വികസന മാതൃകയുടെ പൊള്ളത്തരത്തിന് തങ്ങളുടെ ജീവിതമാണ് ഉദാഹരണമെന്ന് ഗുജറാത്തിലെ ദളിതര്‍ വ്യക്തമാക്കുന്നതായി മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു. അഹ്മദാബാദ് നഗരത്തിലുള്ള വാല്‍മീകി കോളനി നിവാസികളാണ് മോദിയുടെ വികസനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ജീവിക്കാനുള്ള ഒരു അടിസ്ഥാന സൌകര്യവുമില്ലാതെയാണ് കഴിഞ്ഞ നാല്‍പത് വര്‍ഷത്തോളമായി തങ്ങള്‍ ജീവിക്കുന്നതെന്ന് അഹ്മദാബാദ് നഗരത്തിലുള്ള വാല്‍മീകി കോളനി നിവാസികള്‍ പറയുന്നു.

ഗാന്ധിയുടെ പേരിന് മുന്നിൽ എന്തിന് മഹാത്മ? 'മഹാത്മ' വെട്ടിമാറ്റണമെന്ന് ഹർജി! കോടതി കൊടുത്ത മറുപടി...

ഇത് ഇരട്ടച്ചങ്കന്റെ ധാർമ്മികതയല്ല, പിണറായിക്ക് കീ ജയ് വിളിച്ച് സൈബർ സഖാക്കൾ വരേണ്ട, സിപിഐ മാത്രം!

"ശുദ്ധമായ കുടിവെള്ളമില്ല. മാലിന്യം ഒഴുക്കാന്‍ ഓടകളില്ല. കക്കൂസില്ല. ഒന്നുമില്ല.'' കോളനി നിവാസിയായ അല്‍ക്ക പറയുന്നു. അല്‍ക്കയുടെ പിതാവ് മൂന്ന് വര്‍ഷം മുമ്പ് ഓട വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മരിച്ചതാണ്. ഒരു നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല. ദിവസം പതിനൊന്ന് മണിക്കൂര്‍ വരെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. കിട്ടുന്നത് 250 മുതല്‍ 300 വരെ. അടിസ്ഥാന വേതനം വര്‍ദ്ധിപ്പിക്കാനാവശ്യപ്പെട്ട് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് അവർ പറയുന്നു.

ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടി

ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടി

ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന് അവര്‍ തിരിച്ചറിയുന്നു. അതുകൊണ്ട് നേരത്തെ കിട്ടിയ ദലിത് വോട്ടുകള്‍ അവര്‍ക്ക് ലഭിക്കില്ല.'' പതിമൂന്ന് പട്ടികജാതി സംവരണ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ഭൂരിഭാഗവും നിലവില്‍ ബിജെപിയുടെ കയ്യിലാണ്. ഉന സംഭവത്തിന് ശേഷം ദളിതര്‍ക്കിടയിലുണ്ടായ രാഷ്ട്രീയ മുന്നേറ്റം ഈ സീറ്റുകളില്‍ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. മോദിയുടെ ഗുജ്റാത്ത് മോഡലില്‍ ദലിതര്‍ ഒരിക്കലും ഉള്‍പ്പെട്ടിട്ടില്ലെന്ന് ദളിത് സാമൂഹ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നുവെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്യുന്നു.

വിമർശനങ്ങൾ ഇതാദ്യമല്ല

വിമർശനങ്ങൾ ഇതാദ്യമല്ല

മോദിയുടെ ഗുജറാത്ത് വികസനത്തെ കുറിച്ച് നേരത്തെയും വിമർശനങ്ങൾ വന്നിരുന്നു. ഗുജറാത്തില്‍ അവകാശപ്പെടുന്ന വികസനം ഒരു വിഭാഗം പണക്കാരില്‍ മാത്രമേ ഉള്ളൂവെന്നും സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങള്‍ക്കിടയിലേക്ക് വികസനത്തിന്റെ ഒരു പങ്ക് പോലും എത്തിയിട്ടില്ലെന്നും നേരത്തെ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. സാമ്പത്തികമായി ഗുജറാത്താണ് ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനം. വാര്‍ഷിക ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ് ഗുജറാത്ത് (10.13 %). എന്നാല്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കിന്റെ പ്രയോജനം ഗുജറാത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കുന്നില്ലെന്ന് കണക്കുകള്‍ പറയുന്നത്.

അടുത്ത തലമുറയുടെ ക്ഷേമവും വികസനവും

അടുത്ത തലമുറയുടെ ക്ഷേമവും വികസനവും

ഗുജറാത്തിനെ 'മോഡല്‍' ആയി കാണാന്‍ പറയുന്നവര്‍ എങ്കില്‍ കേരളത്തിനെയും ഹിമാചല്‍ പ്രദേശിനേയും തമിഴ്‌നാടിനേയും സൂപ്പര്‍ മോഡല്‍ ആയി കാണാന്‍ പറയയേണ്ടിവരുമെന്ന തരത്തിൽ നേരത്തെ വിമർശങ്ങൾ ഉയർന്നു വന്നിരുന്നു. കാരണം ശിശുക്ഷേമ നിലവാരത്തില്‍ ഈ സംസ്ഥാനങ്ങളാണ് ഏറ്റവും മുകളില്‍ നില്‍ക്കുന്നത്. അടുത്ത തലമുറയുടെ വികസനവും ക്ഷേമവും തന്നെയാണ് ഒരു രാജ്യത്തിന്റെ വികസനത്തിന്റെ ആദ്യ പടി. കേരളം തുടര്‍ച്ചയായി രണ്ടാം വട്ടവും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു. ശിശു ക്ഷേമ നിരക്ക് ഉയരുന്നത് മാത്രമല്ല ശിശു മരണ നിരക്ക് താഴുന്നത് കൂടിയാണ് കേരളത്തിന്റെ സ്ഥാനത്തിന് ഇളക്കം തട്ടാതിരിക്കാനുള്ള കാരണം.

പതിനഞ്ചാം സ്ഥാനത്ത്

പതിനഞ്ചാം സ്ഥാനത്ത്

ചൈല്‍ഡ് ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് (സിഡിഐ) പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് മോഡല്‍ 15 ആം സ്ഥാനത്താണ്. 2013-2014 കാലഘട്ടത്തിലെ സ്റ്റാറ്റിസ്റ്റിക്‌സിന് അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെ ക്രോഡീകരിച്ചത്. സാമ്പത്തിക വിദഗ്ധരായ രീതിക ഖേറയും ജീന്‍ ഡ്രീസേയും, കേന്ദ്രസര്‍ക്കാരിന്റെ റാപിഡ് സര്‍വ്വേ ഓണ്‍ ചില്‍ഡ്രന്‍ 2013-2014ലെ കണക്കുകളുടെ രത്‌നച്ചുരുക്കമാണ് പുറത്ത് വിട്ടത്. സാമ്പത്തിക വിദഗ്ധരായ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനങ്ങളുടെ ശിശു ക്ഷേമ നിലവാരത്തെ കുറിച്ച് പഠനം നടത്തിയത്.

ഗുജറാത്തിനെ പിന്നിലാക്കിയത് വികസിത സംസ്ഥാനങ്ങൾ മാത്രമല്ല

ഗുജറാത്തിനെ പിന്നിലാക്കിയത് വികസിത സംസ്ഥാനങ്ങൾ മാത്രമല്ല

2005-2006 കാലഘട്ടത്തില്‍ ഒന്നാമത് നിന്ന കേരളം 2013-2014 കാലത്തും ഇളക്കമില്ലാതെ അതേ സ്ഥാനത്ത് തുടര്‍ന്നു. തമിഴ് നാടും ഹിമാചല്‍ പ്രദേശും കേരളത്തിന് താഴെ 2,3ഉം സ്ഥാനങ്ങളിലെത്തി. ഏറ്റവും മോശം പ്രകടനം തുടരുന്ന സംസ്ഥാനം ബീഹാര്‍. ഗുജറാത്ത് 15മത് എത്തിയെന്നു പറയുമ്പോള്‍ വികസിത സംസ്ഥാനങ്ങള്‍ മാത്രമല്ല ഗുജറാത്തിനെ പിന്നാലാക്കിയതെന്ന് വ്യക്തം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dalit's comments about Gujarat development

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്