നടിയുടെ കാറിന് മുന്നില്‍ മൂത്രം ഒഴിച്ചു... ഒടുവില്‍ യുവാവ് അറസ്റ്റില്‍!!

  • Written By: Desk
Subscribe to Oneindia Malayalam

അഹമ്മദാബാദ്: നടിയെ അസഭ്യം പറയുകയും കാറിന് മുന്നില്‍ മൂത്രൊഴിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തി മോഡലും നടിയുമായ മൊണാല്‍ ഗജ്ജാര്‍ നല്‍കിയ പരാതിയിലാണ് കമലേഷ് പട്ടേല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

monal

ബന്ധുവിന്‍റെ ബ്യൂട്ടിപാര്‍ലറിലേക്ക് പോകാനായി മൊണാല്‍ കാറില്‍ പോകവെ അഹമ്മദാബാദിലെ ഗുല്‍ബായ് ടെക്രയില്‍ വെച്ചായിരുന്നു സംഭവം. കാര്‍ റോഡരികില്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ കാറിന് മുന്നില്‍ മൂത്രൊഴിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ മൊണാല്‍ നരവധി തവണ ഹോണടിച്ചെങ്കിലും കമലേഷ് മാറാന്‍ തയ്യാറായില്ല. തുടര്‍ന്നും മൊണാല്‍ ഹോണടി തുടര്‍ന്നു. എന്നാല്‍ കാറിനടുത്തേക്ക് എത്തിയ കമലേഷ് എന്തിനാണ് ഹോണടിക്കുന്നതെന്ന് ആക്രോശിക്കുകയായിരുന്നു.

പൊതുസ്തലത്ത് മൂത്രമൊഴിക്കുന്നത് തെറ്റാണെന്ന് നടി ചൂണ്ടിക്കാട്ടിയതോടെ ഇയാളുടെ മട്ട് മാറി. ഉടന്‍ തന്നെ ഇയാള്‍ നടിയെ അസഭ്യം പറയാന്‍ തുടങ്ങി. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ അസഭ്യം തുടര്‍ന്നു. ഇതോടെ മൊണാള്‍ ഇയാളുടെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തിലൂടെ ഷെയര്‍ ചെയ്തു. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. മലയാളത്തില്‍ യക്ഷിയും ഞാനും എന്ന വിനയന്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് മൊണാല്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
gujarati-film-actor-files-complaint-against-man-for-urinating-in-open

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്