കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുല്‍ബര്‍ഗ് കൂട്ടക്കൊല; 11 പ്രതികള്‍ക്ക് ജീവപര്യന്തം

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 12 പേര്‍ക്ക് ഏഴ് വര്‍ഷം തടവും ഒരാള്‍ക്ക് പത്ത് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേര്‍ക്കെതിരെ മാത്രമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രതി ചേര്‍ത്ത് 66 പേരില്‍ 36 പേരെ കോടതി വിട്ടയച്ചിരുന്നു. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല.

കോടതി വിചാരണ

കോടതി വിചാരണ

സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസില്‍ 66 പ്രതികളെയാണ് കോടതി വിചാരണ ചെയ്ത്.

കുറ്റ വിമുക്തരാക്കി

കുറ്റ വിമുക്തരാക്കി

14 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവിലാണ് വിധി പ്രഖ്യാപനം നടന്നത്. കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ബിജപി നേതാവും ഗുല്‍ബര്‍ഗ് സൊസൈറ്റി ഉള്‍പ്പെടുന്ന അസര്‍വയില്‍ നിന്നുള്ള ബിജെപി കോര്‍പ്പറേന്‍ കൗണ്‍സിലറുമായ ബിബന്‍ പട്ടേല്‍, തെളിവ് നശിപ്പിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ കെജി എര്‍ഡ എന്നിവരടക്കം 36 പേരെ കോടതി കുറ്റവിമുക്തരാക്കയിരുന്നു.

പ്രത്യേക അന്വേഷണ സംഘം

പ്രത്യേക അന്വേഷണ സംഘം

സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ടീസ്റ്റ സെതെല്‍വാദ് നേതൃത്വം നല്‍കുന്ന സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ആണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയിലെത്തിയത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തിയ എല്ലാവര്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം പ്രതികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് ജനകൂട്ടത്തെ അക്രമാസക്തരീക്കിയതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.

അന്വേഷണം തുടരുന്നു

അന്വേഷണം തുടരുന്നു

ഗുല്‍ബര്‍ഗ് സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാല്‍ ജാഫ്രിയുടെ ഭാര്യ സാകിയ നല്‍കിയ കേസില്‍ അന്വേ,മം തുടരുകയാണ്. ഗുല്‍ബര്‍ഗ് അടക്കമുള്ള മുന്നൂറോളം കേസുകളില്‍ സര്‍ക്കാറിലെ ഉന്നതരുടെ ഇടപെടല്‍ അന്വേഷിക്കണമെന്നാണ് സാകിയ ആവശ്യപ്പെട്ടത്.

എന്താണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല?

എന്താണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊല?

2002ല്‍ ഗോധ്ര സംഭവത്തിന് തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടിയ മുസ്ലിംകളെ വിഎച്ച്പി പ്രവര്‍ത്തകരടങ്ങുന്ന ജനക്കൂട്ടം ചുട്ടുകൊല്ലുകയായിരുന്നു. 31 പേരെ കാണാതായി. സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയാകുകയും ചെയ്തു. അക്രമികള്‍ വീട് വളഞ്ഞപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
യെ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രി ഫോണില്‍ വിളിച്ച് സഹായം തേടിയെങ്കിലും മോദി ഇടപെടാന്‍ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്. കലാപത്തിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയായിരുന്നു ഗുല്‍ബര്‍ഗില്‍ നടന്നത്.

English summary
A special SIT court on Friday will pronounce the quantum of sentence for 24 convicts in the Gulbarg Society massacre in which 69 people, including former Congress lawmaker Ehsan Jafri, were killed. 24 of 66 people who stood trial in the Gulbarg society Gujarat riots case have been convicted, 11 of them for murder, by an Ahmedabad court today. Bipin Patel, a four-time BJP corporator and among the key accused, is among 36 people who have been acquitted. Kailash Dhobi, among those convicted under major offences and a prime accused arrested in 2002 who jumped temporary bail in February this year, surrendered before the court on June 13 after the judge concluded hearing on the quantum of sentence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X