ഇറാഖ് സ്‌ഫോടന പരമ്പര: മരണം 48, ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു, ഇനി ലക്ഷ്യം?
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ ഷോപ്പിംഗ് മാളിലുണ്ടായ ഭീകരാക്രണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. തോക്കുധാരി മാളിനകത്തു കയറി 18 പേരെ വെടിവച്ചു കൊന്നു. ഷിയാ മുസ്ലീംങ്ങളെ ലക്ഷ്യം വച്ചകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് അവര്‍ അറിയിച്ചു.
ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. കിഴക്കന്‍ ബാഗ്ദാദിലെ അല്‍ ജവ്ഹറ ഷോപ്പിംഗ് മാളിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ഷോപ്പിംഗ് മാളിലുണ്ടായ നിരവധിപേരെ ബന്ധിക്കളാക്കിയിരുന്നതായും സൂചനയുണ്ട്.

കെട്ടിടത്തിന്റെ കവാടത്തില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തിയതിന് പിന്നാലെ അക്രമി മാളിലേക്ക് ഇരച്ചു കയറുകയായിരുന്നു. രണ്ടുപേര്‍ ചാവേര്‍ സ്‌ഫോടനം നടത്തി മരിച്ചു. ഇതിന് പിന്നാലെ കിഴക്കന്‍ പട്ടണമായ മുഖ്ദാദിയില്‍ കഫേയില്‍ നടന്ന ഇരട്ട ചേവേര്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.
50 പേര്‍ക്ക് പരിക്കേറ്റിരുന്നു. തക്കു കിഴക്കന്‍ ബാഗ്ദാദില്‍ നിശാക്ലബ്ബില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇതേസമയം എല്ലാ ഭീകരരെയും വധിച്ചതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications