തോക്കുധാരികള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി

ശിവസാഗര്‍ ജില്ലയിലെ സിമാലുഗുരിയില്‍ നസീറ കേന്ദ്രവിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്. സ്‌കൂളില്‍ നിന്നും വാനില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. റോഡില്‍ വാഹനം തടഞ്ഞ അക്രമികള്‍ വാനിന് നേരെ മൂന്ന് തവണ നിറയൊഴിച്ചു. തുടര്‍ന്ന് തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തിയ ശേഷം വാഹനം നാഗാലാന്‍ഡിലെ തങ്ങളുടെ കേന്ദ്രത്തിലേക്ക് ഓടിക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അല്‍പദൂരം പോയശേഷം ചന്തക് ചായത്തോട്ടത്തിലെ ഒരു അഴുക്കുചാലിലേക്ക് ഡ്രൈവര്‍ വാഹനം ഓടിച്ചിറക്കി. വാന്‍ അനക്കാനാവാതെ കുടുങ്ങിയതിനെത്തുടര്‍ന്ന് അക്രമികള്‍ പത്ത് കുട്ടികളെ ഉപേക്ഷിച്ച് പോകുകയായിരുന്നു. ഗുഞ്ജന്‍ എന്ന് പേരായ ഒരു പെണ്‍കുട്ടിയെ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. പ്രദേശത്തെ ഒരു പ്രമുഖനായ വ്യവസായിയുടെ മകളാണ് ഗുഞ്ജന്‍.
കുട്ടിയെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സിമാലുഗിരി ടൗണില്‍ വെച്ച് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം ഉണ്ടായത്. പോലീസിന്റെ തിരച്ചില്‍ സംഘം ചന്തക് ചായത്തോട്ടത്തിലെ അഴുക്കുചാലില്‍ കുടുങ്ങിയ വാഹനം പരിശോധിച്ചു. വാന്‍ ഡ്രൈവറില്‍ നിന്നും കുട്ടികളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. സംഭവത്തിന് നാഗാ തീവ്രവാദികളുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ടില്ലെന്ന് ഐ ജി എസ് എന്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications