പേയിങ് ഗസ്റ്റിനെ വീട്ടുടമസ്ഥന്‍ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് തള്ളിയിട്ടു

  • Posted By:
Subscribe to Oneindia Malayalam

ഗുഡ്ഗാവ്: വീട്ടുടമസ്ഥന്‍ അഞ്ചാംനിലയില്‍ നിന്നും തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് പേയിങ് ഗസ്റ്റ് മരിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ സ്വദേശിയായ രമേഷ് സിങ് ബിഷ്ത് ആണ് ഗുഡ്ഗാവില്‍ മരിച്ചത്. ഡിഎല്‍എഫ് ഫേസ്3 ഫ് ളാറ്റിലായിരുന്നു സംഭവം. വീട്ടുടമസ്ഥനുമായും മക്കളുമായുമുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഇരുപതുകാരനായ രമേഷ് താഴേക്ക് വീണത്.

സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സുശീല്‍, ശ്രീറാം എന്നിവരാണ് പിടിയിലായത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായാണ് രമേഷ് സിങ് നൈനിറ്റാളില്‍ നിന്നും ഗുഡ്ഗാവിലെത്തിയത്. ഇരുപതോളം പ്രദേശവാസികളും ഇവിടെ പഠിക്കുന്നുണ്ട്. ഒരു മുറിയില്‍ ആറുപേരോളമാണ് താമസിച്ചിരുന്നതെന്ന് റൂംമേറ്റ് പോലീസിനോട് പറഞ്ഞു.

suicide

ഏതാണ്ട് 500ഓളം പേര്‍ പല മുറികളിലായി ഇവിടെ പേയിങ് ഗസ്റ്റുമാരായി താമസിക്കുന്നു. മുറിയില്‍ വെള്ളവും വൈദ്യുതിയും മുടങ്ങുന്നത് പതിവായതിനെ തുടര്‍ന്ന് വീട്ടുടമസ്ഥന്റെ മക്കളുമായി വിദ്യാര്‍ഥികള്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേചൊല്ലി കഴിഞ്ഞദിവസംരാത്രി വഴക്കുണ്ടാവുകയും വഴക്കിനിടെ വിദ്യാര്‍ഥിയെ താഴേക്ക് തള്ളിയിടുകയുമായിരുന്നെന്നാണ് മൊഴി.

അതേസമയം, ഒരു മുറിയില്‍ കൂടുതല്‍പേരെ താമസിപ്പിക്കാന്‍ ശ്രമിച്ചതാണ് വഴക്കിനിടയാക്കിയതെന്നും ഒരുകൂട്ടര്‍ പറയുന്നുണ്ട്. പറത്തുനിന്നും ഗുണ്ടകളെ എത്തിച്ച് വീട്ടുടമസ്ഥന്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത് സംഭവം കൂടുതല്‍ വഷളാക്കി. ഇതിനൊടുവിലായിരുന്നു രമേഷ് സിങ്ങിനെ താഴേക്ക് തള്ളിയിട്ടത്.


English summary
Gurgaon: 20-year-old dies after being ‘pushed’ from fifth floor by PG owner
Please Wait while comments are loading...