എല്ലാ രാത്രിയിലും പെൺകുട്ടികൾ വേണം... എത്തിച്ചുകൊടുക്കാൻ പെൺഗുണ്ടകള്‍ വേറെ; പീഡനഗുഹയിൽ നടന്നിരുന്നത്

 • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam
cmsvideo
  ഗുർമീതിനു പെണ്ണുങ്ങളെ വേണം എത്തിച്ചു കൊടുത്ത് വനിതാ ഗുണ്ടകൾ | Oneindia Malayalam

  ചണ്ഡീഗഢ്: ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആശ്രമത്തിലെ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം കഠിനതടവിന് വിധിക്കപ്പെട്ട ഗുര്‍മീത് ഇപ്പോള്‍ റോഹ്കത് ജയിലില്‍ തടവിലാണ്.

  വന്ധ്യംകരിച്ച ഒരുപറ്റം പുരുഷന്‍മാരുടെ സ്വകാര്യം സൈന്യത്തെ തന്നെ ഉണ്ടാക്കിയ ഗുര്‍മീതിന്റെ കിടപ്പറ കഥകള്‍ അപസര്‍പ്പക നോവലുകളെ പോലും വെല്ലുന്നവയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതമായ ലൈംഗികാസക്തി തീര്‍ക്കാന്‍ ഇയാള്‍ക്ക് വേണ്ടിയിരുന്നത് പെണ്‍കുട്ടികളെ ആയിരുന്നു.

  എല്ലാ ദിവസവും കിടപ്പറിയില്‍ പെണ്‍കുട്ടികളെ എത്തിക്കാന്‍ സ്ത്രീകളുടെ ഒരു ഗുണ്ടാസംഘം തന്നെ ഗുര്‍മീതിന് ഉണ്ടായിരുന്നു എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  എല്ലാ ദിവസവും വേണം

  എല്ലാ ദിവസവും വേണം

  ഗുര്‍മീതിന് എല്ലാ ദിവസവും കിടപ്പറയില്‍ പെണ്‍കുട്ടികള്‍ വേണമായിരുന്നത്രെ. ഇയാള്‍ അമിത ലൈംഗികാസക്തിയുള്ള ആളാണ് എന്ന് കഴിഞ്ഞ ദിവസം ജയിലില്‍ പരിശോധന നടത്തിയ ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തിയിരുന്നു.

  പെണ്‍ ഗുണ്ടകള്‍

  പെണ്‍ ഗുണ്ടകള്‍

  തനിക്ക് ആവശ്യമായ പെണ്‍കുട്ടികളെ എത്തിക്കാന്‍ ഗുര്‍മീതിന് സ്വന്തമായി ഒരു പെണ്‍ ഗുണ്ടാസംഘം തന്നെ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും ഒക്കെയാണ് ഇവര്‍ ഗുര്‍മീതിന് അടുത്ത് എത്തിച്ചിരുന്നത് എന്നും പറയുന്നു.

  ഒരിക്കല്‍ പീഡിപ്പിച്ചവര്‍

  ഒരിക്കല്‍ പീഡിപ്പിച്ചവര്‍

  ഒരിക്കല്‍ ഗുര്‍മീതിന്റെ ലൈംഗിക ദാഹം തീര്‍ക്കാന്‍ പീഡനങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ തന്നെയാണ് പിന്നീട് ഇയാള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുനല്‍കുന്നവരായും മാറിയത് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

  ആജ്ഞാനുവര്‍ത്തികള്‍

  ആജ്ഞാനുവര്‍ത്തികള്‍

  പ്രോഗ്രാം ചെയ്ത റോബോട്ടുകളെ പോലെ ആണ് ഇവര്‍ എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുര്‍മീത് എന്ത് പറഞ്ഞാലും അത് അതേപടി അനുസരിക്കുന്നവരായിരുന്നു അവര്‍ എന്നും പറയുന്നു.

  പുതിയ പെണ്‍കുട്ടികള്‍

  പുതിയ പെണ്‍കുട്ടികള്‍

  ഓരോ ദിവസവും ഗുര്‍മീതിന് പുതിയ പെണ്‍കുട്ടികളെ തന്നെ വേണമായിരുന്നത്രെ. അതെല്ലാം സാധിച്ച് കൊടുത്തിരുന്നത് ഈ പെണ്‍ഗുണ്ടകള്‍ ആയിരുന്നു എന്നാണ് ആരോപണം

  കുട്ടികളേയും വെറുതേവിട്ടില്ല

  കുട്ടികളേയും വെറുതേവിട്ടില്ല

  പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ മാത്രമല്ല ഗുര്‍മീത് തന്റെ കാമദാഹം തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചെറിയ പെണ്‍കുട്ടികളെ പോലും ഇയാള്‍ ഒഴിവാക്കിയിരുന്നില്ലത്രെ.

  മുതിര്‍ന്ന സ്ത്രീകളുമായി

  മുതിര്‍ന്ന സ്ത്രീകളുമായി

  ദേരയിലെ മുതിര്‍ന്ന സ്ത്രീകളുമായി പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും പതിവായിരുന്നു എന്നാണ് അജ്ഞാത സോഴ്‌സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാപ്പുകൊടുക്കല്‍ എന്നായിരുന്നു ദേരയില്‍ ഗുര്‍മീതിന്റെ ബലാത്സംഗങ്ങളെ വിശേഷിപ്പിച്ചിരുന്നത്.

  ഒരു ദയയുമില്ലാത്ത സ്ത്രീകള്‍

  ഒരു ദയയുമില്ലാത്ത സ്ത്രീകള്‍

  ഗുര്‍മീതിന്റെ പെണ്‍ഗുണ്ടകള്‍ ഒരുദയയും ഇല്ലാത്തവരായിരുന്നു എന്നാണ് പറയുന്നത്. ചെറിയ പെണ്‍കുട്ടികളെ പോലും ഗുര്‍മീതിന്റെ സെക്‌സ് ഗുഹയിലേക്ക് അവര്‍ നിര്‍വ്വികാരമായി വലിച്ചെറിഞ്ഞുകൊടുത്തിരുന്നു. അവരുടെ പൊട്ടിക്കരച്ചിലുകളും വിലാപങ്ങളും ചെവിക്കൊണ്ടിരുന്നതേയില്ല.

  അകത്താവും വരെ

  അകത്താവും വരെ

  ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് ശേഷവും ഇതിന് ഒരു കുറവും ഉണ്ടായിരുന്നല്ലത്രെ. കേസില്‍ അറസ്റ്റിലാകുന്നത് വരെ ദേരയില്‍ഇത്തരം ബലാത്സംഗങ്ങള്‍ പതിവ് സംഭവങ്ങളായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

  രാഷ്ട്രീയക്കാര്‍ക്കും പെണ്ണും മദ്യവും

  രാഷ്ട്രീയക്കാര്‍ക്കും പെണ്ണും മദ്യവും

  ദേരയില്‍ ചില രാഷ്ട്രീയ നേതാക്കളും പതിവ് സന്ദര്‍ശകര്‍ ആയിരുന്നു എന്ന് ആക്ഷേപമുണ്ട്, ഇവരെ സന്തോഷിപ്പിക്കാനും ഈ പെണ്‍കുട്ടികളെ ഉപയോഗിച്ചിരുന്നത്രെ. ആശ്രമത്തില്‍ മദ്യം ഒഴുക്കിയിരുന്നതായും ആരോപണം ഉണ്ട്.

  പെണ്‍കുട്ടികളെ കണ്ടെത്തലും

  പെണ്‍കുട്ടികളെ കണ്ടെത്തലും

  സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടെത്തുക എന്ന ദൗത്യവും ഈ പെണ്‍ഗുണ്ടകള്‍ക്കായിരുന്നു. ഗുര്‍മീതിന് പ്രിയപ്പെട്ടവള്‍ എന്ന് പറഞ്ഞാണ് ഇവര്‍ പെണ്‍കുട്ടികളെ രഹസ്യ അറിയിലേക്ക് കൊണ്ടുവന്നിരുന്നത്.

  ആദ്യം കാവല്‍, പിന്നെ

  ആദ്യം കാവല്‍, പിന്നെ

  ഗുര്‍മീതിന്റെ രഹസ്യ അറയുടെ കാവലിനാണ് ഈ പെണ്‍കുട്ടികളെ ആദ്യം ഉപയോഗിക്കുക. പിന്നീടാണ് അവരെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നത്.

  കരഞ്ഞിറങ്ങുന്ന കുട്ടികള്‍

  കരഞ്ഞിറങ്ങുന്ന കുട്ടികള്‍

  പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് രഹസ്യ അറയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത് പരാതിക്കാരില്‍ ഒരാള്‍ തന്നെ വ്യക്തമാക്കിയിരുന്നു. പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളെ പരസ്പരം സംസാരിക്കാന്‍ പോലും പെണ്‍ഗുണ്ടകള്‍ അനുവദിച്ചിരുന്നില്ലത്രെ.

  പീഡന മുറിയും

  പീഡന മുറിയും

  ഗുര്‍മീതിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ക്രൂരമായി പീഡിപ്പിക്കാന്‍ വിശാലമായ ഒരു മുറിയും ദേരയില്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇതിന്റെ നടത്തിപ്പും പെണ്‍ഗുണ്ടകള്‍ക്കായിരുന്നത്രെ.

  പട്ടിണിക്കിട്ട് പീഡനം

  പട്ടിണിക്കിട്ട് പീഡനം

  ഗുര്‍മീതിനെതിരെ ശബ്ദമുയര്‍ത്തും എന്ന് കരുതുന്നവരെ ഈ പീഡനമുറിയില്‍ പട്ടിണിക്കിടുമായിരുന്നു എന്നാണ് പീഡനത്തിനിരയായ യുവതിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്നെ പട്ടിണിക്കിട്ട് കൊല്ലുമെന്ന് വരെ അവര്‍ ഭീണിപ്പെടുത്തിയതായി യുവതി പറയുന്നുണ്ട്.

  കസേരയില്‍ ഇരുത്തി അടിക്കും

  കസേരയില്‍ ഇരുത്തി അടിക്കും

  മന്‍ സുന്ദര്‍ കമ് ര എന്നാണത്രെ ആ മുറിയെ വിശേഷിപ്പിച്ചിരുന്നത്. അവിടെ കസേരയില്‍ ഇരുത്തുകയും പിന്നീട് പെണ്‍ഗുണ്ടകളുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

  സ്ത്രീകളെ നോക്കിയാല്‍

  സ്ത്രീകളെ നോക്കിയാല്‍

  ദേരയിലെ സ്ത്രീകളെ നോക്കിയാല്‍ പുരുഷന്‍മാര്‍ക്കും ഉണ്ട് ശിക്ഷ. അവരുടെ മുഖത്ത് കറുത്ത ചായം തേച്ച് കഴുതപ്പുറത്ത് നടത്തുമായിരുന്നു എന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  ഗുര്‍ദാസ് സിങ് തൂര്‍

  ഗുര്‍ദാസ് സിങ് തൂര്‍

  പുരുഷന്‍മാരെ കൂട്ട വന്ധ്യംകരണത്തിന് വിധേയമാക്കിയ കേസില്‍ സിബിഐ സക്ഷിയാണ് ഗുര്‍ദാസ് സിങ് തൂര്‍. ഇദ്ദേഹവും ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.

  സെക്‌സ് അഡിക്ട്

  സെക്‌സ് അഡിക്ട്

  ഗുര്‍മീത് റാം റഹീം സിങ് ഒരു സെക്‌സ് അഡിക്ട് ആണ് എന്നാണ് ജയിലില്‍ എത്തി പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയിട്ടുള്ളത്. ജയിലില്‍ സെക്‌സ് ലഭിക്കാത്തതില്‍ ഗുര്‍മീത് അസ്വസ്ഥനാണ് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  വളര്‍ത്തുമകള്‍

  വളര്‍ത്തുമകള്‍

  വളര്‍ത്തുമകള്‍ എന്ന് വിശേഷിപ്പിക്കുന്ന ഹണിപ്രീത് ഇന്‍സാനുമായും ഗുര്‍മീത് ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് ആരോപണം. ഹണിപ്രീതിന്റെ മുന്‍ ഭര്‍ത്താവ് തന്നെ ആയിരുന്നു ഈ ആരോപണം ഉന്നയിച്ചത്.

  ജയിലില്‍ ഒരുമിച്ച് കഴിയണം

  ജയിലില്‍ ഒരുമിച്ച് കഴിയണം

  ഗുര്‍മീതിനൊപ്പെ ജയിലില്‍ ഒരുമിച്ച് കഴിയണം എന്ന ആവശ്യം ഹണിപ്രീതും ഉന്നയിച്ചിരുന്നു. എന്നാല്‍ കോടതിയും ജയില്‍ അധികൃതരും ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Gurmeet Ram Rahim not only raised a private army of castrated followers and had a qurbani dal (sacrifice group) working for his own protection, he also employed a group of henchwomen who lured and coerced innocent girls into satisfying his sexual needs.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്