കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘർഷത്തിന് സർക്കാരിന്റെ പച്ചകൊടി? ഡിസിപിയുടെ പിഴവിന് കൊടുക്കേണ്ടി വന്നത് വലിയ വില

44 പ്രഖ്യാപിച്ചുകൊണ്ട് ഇറക്കിയ ഉത്തരവില്‍ ഗൗരവമായ ഒരു ക്ലെറിക്കല്‍ പിഴവ് കടന്നുകൂടുകയായിരുന്നു

  • By Ankitha
Google Oneindia Malayalam News

ചണ്ഡിഗഢ്: ഹരിയാനയിലും പഞ്ചാബിലും അരങ്ങേറിയ ആക്രമങ്ങളുടേയും അഴിഞ്ഞാട്ടത്തിന്റേയും ഉത്തരവാദിത്വം പോലീസിനും സർക്കാരിനുമാണെന്ന് വ്യക്തമാകുന്നു. പഞ്ച്കുളയിലെ കോടതി പരിസരത്ത് ഒരു ലക്ഷത്തോളം പേർക്ക് സംഘടിക്കാൻ അനുവാദം നൽകിയത് വലിയ വീഴ്ചയായി.സ്ഥലം ഡിസിപി 144 പ്രഖ്യാപിച്ചുകൊണ്ട് ഇറക്കിയ ഉത്തരവിൽ ഗൗരവമായ ക്ലെറിക്കൽ പിഴവ് കടന്നു കൂടുകയായിരുന്നു.

ലോകം നീങ്ങുന്നത് യുദ്ധത്തിലേക്ക്; ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം! ഇത്തവണ പണി പാളിലോകം നീങ്ങുന്നത് യുദ്ധത്തിലേക്ക്; ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം! ഇത്തവണ പണി പാളി

hariyana govt

സാധാരണ ഗതിയിൽ ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ച് 144 പ്രഖ്യാപിക്കുമ്പോൾ നാലോ അതിൽ കൂടുതലോ ആളുകൾ കൂട്ടം കൂടുന്നത് നിരോധിക്കും എന്നാൽ പഞ്ചാബ്കുള ഡിസിപി അശോക് കുമാർ ഇറക്കിയ ഉത്തരവിൽ ആളുകൾ കൂട്ടംകൂടുന്നത് തടയണോ എന്ന കാര്യം പരാമർശിച്ചിട്ടില്ലായിരുന്നു.പകരം ജനങ്ങൾ ആയുധങ്ങൾ കൈവശം വെക്കുന്നത് തടയുക എന്നു മാത്രമാണുണ്ടായിരുന്നത്. എന്നാൽ പ്രതിഷേധത്തിനെത്തിയ എത്തിയ ആളുകളുടെ കയ്യിൽ പെട്രോളും, ഡീസൽ, മറ്റു മാരക ആയുധങ്ങളും ഉണ്ടായിരുന്നു.ഈ ഗുരുതരമായ പിഴവിനെ തുടർന്ന് ഡിസിപിയെ സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഡിസിപിയുടെ പിഴവ്

ഡിസിപിയുടെ പിഴവ്

പഞ്ച്കുളയിലെ ഡിസിപി അശോക് കുമാറിന്റെ ഉത്തരവിലെ പിഴവാണ് പ്രതിഷേധത്തിന് കാരണം. സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു കൊണ്ട് ഇറക്കിയ ക്ലെറിക്കൽ പിഴവാണ് ആക്രമങ്ങൾ വ്യാപിക്കാൻ കാരണമായത്.ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് 144 പ്രഖ്യാപിക്കുമ്പോള്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിക്കും. എന്നാല്‍ പഞ്ച്കുള ഡിസിപി അശോക് കുമാര്‍ ഇറക്കിയ ഉത്തരവില്‍ ആളുകള്‍ കൂട്ടുംകൂടുന്നത് തടയണോ എന്ന കാര്യം പരാമര്‍ശിച്ചിട്ടില്ല. പകരം ജനങ്ങള്‍ ആയുധങ്ങള്‍ കൈവശം വെക്കുന്നത് തടയുമെന്ന് മാത്രമാണ് ഉണ്ടായത്.

ഡിസിപിക്കെതിരെ നടപടി

ഡിസിപിക്കെതിരെ നടപടി

ഡിസിപി അശോക് കുമാറിന്റെ ഗുരുതര പിഴവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഡിസിപി അശോക് കുമാറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഇറക്കിയ ഉത്തരവ് പാലിക്കപ്പെട്ടില്ല

ഇറക്കിയ ഉത്തരവ് പാലിക്കപ്പെട്ടില്ല

ഡിസിപി ഇറക്കിയ ഉത്തരവ് പോലു ശരിയായി പാലിച്ചിട്ടില്ലയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഡിസിപി ഇറക്കിയ ഉത്തരവിൽ ജനങ്ങള്‍ ആയുധങ്ങള്‍ കൈവശം വെക്കുന്നത് തടയണെ എന്നു മാത്രമായിരുന്നു ഉണ്ടായിരുന്നത് . എന്നാൽ അവിടെ ഒഴുകിയെത്തിയ ആളുകളുടെ കയ്യിൽ പെട്രോൾ, ഡീസൽ, ആയുധങ്ങളുമുണ്ടായിരുന്നു. എന്നാൽ ഇതു പോലീസ് തടഞ്ഞിരുന്നില്ല.

 144 പ്രഖ്യാപനം

144 പ്രഖ്യാപനം

സാധാരണ ഗതിയിൽ ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ച് 114 പ്രഖ്യാപിക്കുമ്പോള്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിക്കും. എന്നാൽ ഇവിടെ അത്തരത്തിലുള്ള നിർദേശം ഉത്തരവിൽ ഇല്ലായിരുന്നു. കൂടാതെ ക്രമസാധ്യത മുന്‍കൂട്ടി കണ്ട് അതിനെ ചെറുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ല. 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാമായിരുന്നിട്ടും അക്രമം വ്യാപകമായതിനു ശേഷം മാത്രമാണ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ആക്രമണം കോടതിയിലും

ആക്രമണം കോടതിയിലും

പോലീസിന്റേയും സർക്കാരിന്റേയും മറ്റൊരു പിഴവാണ് കോടതിയിൽ ആക്രമം ഉണ്ടാകാൻ കാരണമായത്. കോടതി വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ പഞ്ച്കുളയിലെ കോടതിപരിസരത്ത് ഒരുലക്ഷത്തോളം പേര്‍ക്ക് സംഘടിപ്പ് എത്താന്‍ അനുവാദം നല്‍കിയത് വലിയ വീഴ്ചയായി.

സർക്കാരിന്റെ മൗനം

സർക്കാരിന്റെ മൗനം

റാം റഹീമിനെതിരെ കോടതി വിധി വന്ന് സംസ്ഥാനത്ത് അക്രമങ്ങൾ അരങ്ങേറി മണിക്കൂറുകൽ പിന്നിട്ടിട്ടും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാർ തയ്യാറായില്ല. രാജ്യത്തിന്റെ വിവിധ കോണിൽ നിന്ന് വിമര്‍ശനങ്ങള്‍ അതിരൂക്ഷമായതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ഘട്ടര്‍ അംഗീകരിക്കുകയായിരുന്നു.

പിഴവിന് കൊടുക്കേണ്ടി വന്നത് വലിയ വില

പിഴവിന് കൊടുക്കേണ്ടി വന്നത് വലിയ വില

പോലീസിന്റേയും സർക്കാരിന്റേയും ഭാഗത്തു നിന്നുള്ള പിഴവിന് കൊടുക്കേണ്ടി വന്നത് വലിയ വില തന്നെയാണ്. 32 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ നൂറുകണക്കിന് വാഹനങ്ങള്‍ അഗ്നിക്കിരയായി. സിബിഐ കോടതി സ്ഥിതിചെയ്യുന്ന പഞ്ച്കുളയില്‍ മാത്രം കൊല്ലപ്പെട്ടത് 20 അധികം പേർ. നഗരത്തിൽ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറി. സര്‍ക്കാര്‍ ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു. സ്റ്റേഷനുകള്‍ക്ക് തീയിട്ടു.

English summary
While harrowed residents of Panchkula kept wondering as to how thousands of Dera Sacha Sauda supporters gathered and caused a riot in their quiet little town despite curfew orders, it emerged that there was a clerical error in the order issued by the Panchkula DCP to impose Section
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X