Get Updates
Get notified of breaking news, exclusive insights, and must-see stories!

റാം റഹീം സിങിന്റെ ബലാത്സംഗം ബിജെപിക്ക് കുറ്റമല്ല? പഴി പരാതിക്കാരിക്കും കോടതിക്കും... മോദിയോ?

ചണ്ഡീഗഢ്: തുടക്കത്തില്‍ പ്രകടമായ രാഷ്ട്രീയ ചായ് വ് കാണിക്കാതിരുന്ന വ്യക്തി ആയിരുന്നു ഗുര്‍മീത് റാം റഹീം സിങ്. എന്നാല്‍ 2014 ല്‍ ദേശീയ രാഷ്ട്രീയം മോദിയുടെ നേതൃത്വത്തില്‍ മാറിമറിഞ്ഞപ്പോള്‍ ഗുര്‍മീത് ബിജെപിയ്‌ക്കൊപ്പം കൂടി.

ഗുര്‍മീത് സിങ് കുറ്റക്കാരന്‍ ആണെന്ന ശിക്ഷാ വിധിക്ക് ശേഷം അഞ്ച് സംസ്ഥാനങ്ങളില്‍ കലാപം പടര്‍ന്നപ്പോഴും ബിജെപിയുടെ പിന്തുണ ഗുര്‍മീതിന് തന്നെയാണോ എന്ന് സംശയിക്കേണ്ടി വരും. ബിജെപി എംപി സാക്ഷി മഹാരാജിന്റെ പ്രതികരണം അതിന് ഉദാഹരണമാണ്.

മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ട്വീറ്റും അതിനിടെ പുറത്ത് വന്നിരുന്നു. മുമ്പ് ഗുര്‍മീതിനെ പ്രശംസിച്ച് നരേന്ദ്ര മോദി എഴുതിയ ട്വിറ്റര്‍ സന്ദേശവും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

കുറ്റം കോടതിയ്ക്ക്

കുറ്റം കോടതിയ്ക്ക്

ആത്മീയ നേതാവായ ഗുര്‍മീത് റാം റഹീം സിങിനെ കോടതി മനപ്പൂര്‍വ്വം പീഡിപ്പിക്കുകയാണ് എന്നാണ് ബിജെപി എംപിയായ സാക്ഷി മഹാരാജിന്റെ ആരോപണം. കലാപത്തിന്റെ ഉത്തരവാദിത്തം കോടതിയ്ക്ക് ആയിരിക്കും എന്നും സാക്ഷി മഹാരാജ് പറയുന്നു.

ദൈവതുല്യന്‍

ദൈവതുല്യന്‍

ഗുര്‍മീത് റാം റഹീം സിങിനെ ദൈവതുല്യനായി കാണുന്ന കോടിക്കണക്കിന് ആളുകള്‍ ഉണ്ട് എന്നാണ് സാക്ഷി മഹാരാജ് പറയുന്നത്. അപ്പോള്‍ തെറ്റ് ആരുടെ ഭാഗത്താണ്എന്നാണ് ചോദ്യം.

പഴി പരാതിക്കാരിക്ക്

പഴി പരാതിക്കാരിക്ക്

കോടിക്കണക്കിന് വരുന്ന ആരാധകരുടെ ഭാഗത്താണോ അതോ മാനഭംഗത്തിന് പരാതി കൊടുത്ത സ്ത്രീയുടെ ഭാഗത്താണോ ശരി എന്നാണ് സാക്ഷി മഹാരാജ് ചോദിക്കുന്നത്. വളരെ ദയാലുവാണ് റാം റഹീം എന്നാണ് സാക്ഷി മഹാരാജിന്റെ അഭിപ്രായം.

മാന്യനായ വ്യക്തി

മാന്യനായ വ്യക്തി

റാം റഹീമിനെ പോലെ മാന്യനായ വ്യക്തിയ്‌ക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത് എന്ന് ഓര്‍ക്കണം എന്നും സാക്ഷി മഹാരാജ് പറയുന്നുണ്ട്. വിവാഹ പ്രസ്താവനകള്‍ കൊണ്ട് കുപ്രസിദ്ധനാണ് ബിജെപി എംപിയായ സാക്ഷി മഹാരാജ്.

ഇന്ത്യന്‍ സംസ്‌കാരം

ഇന്ത്യന്‍ സംസ്‌കാരം

ഗുര്‍മീത് റാം റഹീമിനെതിരെയുളള കോടതി വിധി ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സാക്ഷി മഹാരാജ് ആരോപിച്ചു. പഞ്ച്കുലയിലെ സിബിഐ കോടതിയാണ് ഗുര്‍മീത് സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍ ആണെന്ന് വിധിച്ചത്.

മാധ്യമങ്ങള്‍ക്ക് കുറ്റം

മാധ്യമങ്ങള്‍ക്ക് കുറ്റം

കലാപം സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്ത് വിടുന്നതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ട്വീറ്റ്. ഇത് ട്വിറ്ററില്‍ വലി ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

മോദി പണ്ട് പ്രശംസിച്ചത്

മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുര്‍മീത് റാം റഹീം സിങിനെ പ്രശംസിച്ചുകൊണ്ട് ചെയ്ത ട്വീറ്റും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഗുര്‍മീത് റാം റഹീം സിങിന്റെ പ്രവൃത്തികള്‍ പ്രശംസനീയം ആണ് എന്നായിരുന്നു അന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. സ്വച്ഛഭാരതുമായി ബന്ധപ്പെട്ട നടത്തിയ പ്രവര്‍ത്തനങ്ങളെ ആയിരുന്നു മോദി അന്ന് പ്രശംസിച്ചത്.

കോണ്‍ഗ്രസിന്റെ അടുപ്പക്കാരന്‍

കോണ്‍ഗ്രസിന്റെ അടുപ്പക്കാരന്‍

തുടക്കത്തില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അടുപ്പക്കാരന്‍ ആയിരുന്നു ഗുര്‍മീത്. എന്നാല്‍ ഒരിക്കല്‍ പോലും പരസ്യമായി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ കാലത്താണ് ഗുര്‍മീതിന് സെഡ് പ്ലസ് സുരക്ഷ നല്‍കുന്നതും.

2014 ല്‍ മാറിമറിഞ്ഞു

2014 ല്‍ മാറിമറിഞ്ഞു

എന്നാല്‍ 2014 ല്‍ ഗുര്‍മീത് പതിവ് രീതികള്‍ ഉപേക്ഷിച്ചു. ഹരിയാണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പുകളില്‍ എല്ലാം ഇത് തുടരുകയും ചെയ്തു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+