'മുസ്ലീം സ്ത്രീക്ക് പുറകേ നടന്ന ആളല്ലേ?' കോണ്‍ഗ്രസ് അധ്യക്ഷനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി
Recommended Video

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവിനെതിരെ രൂക്ഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേ. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയെ ഗുണ്ടുറാവു ട്വിറ്ററില്‍ പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുണ്ടുറാവുവിനെ കടന്നാക്രമിച്ച് മന്ത്രി രംഗത്തെത്തിയത്. മുസ്ലീം സ്ത്രീക്ക് പുറകില്‍ പോയ ആളെന്ന നിലയില്‍ മാത്രമേ ദിനേഷ് റാവുവിനെ തനിക്ക് അറിയുള്ളൂവെന്നായിരുന്നു അനന്തകുമാറിന്‍റെ പരാമര്‍ശം.

കേന്ദ്രമന്ത്രിയെന്ന നിലയില്‍ താങ്കള്‍ എന്താണ് ചെയ്തതെന്ന് ഗുണ്ടുറാവു കേന്ദ്രമന്ത്രിയോട് ട്വിറ്ററില്‍ ചോദിച്ചിരുന്നു. കര്‍ണാടകയുടെ വികസനത്തിന് വേണ്ടി താങ്കള്‍ എന്തെങ്കിലും ചെയ്തോവെന്നും ഗുണ്ടുറാവു ട്വിറ്ററില്‍ കുറിച്ചിരുന്ന.ഇതിന് മറുപടിയെന്ന നിലയിലായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.
'താന്‍ തീര്‍ച്ചയായും ഗുണ്ടുറാവുവിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞേനെ, അതിന് മുന്‍പ് ആരാണ് ഗുണ്ടുറാവു എന്താണ് നിങ്ങളുടെ പ്രവര്‍ത്തനമണ്ഡലം എന്ന് പറയൂ, ഒരു മുസ്ലീം സ്ത്രീയുടെ പുറകേ നടക്കുന്ന ആളെന്ന നിലയിലേ തനിക്ക് റാവുവിനെ അറിയുള്ളൂവെന്നുമാണ് മന്ത്രി ട്വീറ്റ് ചെയ്തത്.
എന്നാല്‍ വിമര്‍ശനത്തിന് പിന്നാലെ മന്ത്രിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ മറുപടിയെത്തി. ഉത്തരം കിട്ടാതാകുമ്പോഴാണ് മന്ത്രി ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നതെന്ന് ഗുണ്ടുറാവു പ്രതികരിച്ചു.പ്രതികരണത്തിലൂടെ മന്ത്രിയുടെ സംസ്കാരമാണ് വെളിപ്പെടുന്നത്. സമയം അതിക്രമിച്ചിട്ടില്ല ഇനിയെങ്കിലും സംസ്കാരത്തോടെ പ്രതികരിക്കാന്‍ പഠിക്കൂവെന്നും ഗുണ്ടുറാവു ട്വിറ്ററില്‍ കുറിച്ചു.












Click it and Unblock the Notifications