ഗ്യാന്‍വാപി മസ്ജിദ് കേസ്; പള്ളി കമ്മിറ്റിക്ക് കനത്ത തിരിച്ചടി, ഹര്‍ജി കോടതി തള്ളി
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി വാരണാസി ജില്ലാ കോടതി തള്ളി. ഗ്യാന്‍വാപി മസ്ജിദ് കോപൗണ്ടില്‍ ശിവലിംഗം കണ്ടെത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് ആ പ്രദേശത്തേക്ക് ആരെയും കടത്തരുതെന്നും സംരക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ശിവലിംഗത്തില്‍ പ്രാര്‍ഥിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി കേള്‍ക്കാനും കോടതി തീരുമാനിച്ചിരുന്നു.

ഇക്കാര്യം ചോദ്യം ചെയ്ത് പള്ളി കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയാണ് വാരണാസി ജില്ലാ കോടതി തള്ളിയത്. പള്ളിയിലേക്ക് വരുന്നവര്‍ അംഗശുദ്ധി വരുത്തുന്ന സ്ഥലം വേര്‍ത്തിരിച്ചതിനാല്‍ തടസങ്ങള്‍ നേരിടുന്നുവെന്നായിരുന്നു കമ്മിറ്റിയുടെ ഹര്‍ജിയിലെ വിശദീകരണം.
ഗ്യാന്‍വാപി പള്ളി വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്ഷേത്രമായിരുന്നുവെന്നും അവിടെ ആരാധനയ്ക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം പള്ളി പരിസരത്ത് സര്‍വ്വെ നടത്തി. ഈ സര്‍വ്വെയില്‍ പള്ളിയിലെ വെള്ളം സംഭരിക്കുന്ന സ്ഥലത്ത് ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍ പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ഈ സ്ഥലം പ്രത്യേകം കെട്ടി തിരിക്കാന്‍ ആവശ്യപ്പെട്ടതും ആരും ഇവിടേക്ക് കടക്കരുതെന്ന് കോടതി നിര്‍ദേശിച്ചതും. അനാവശ്യ ആവശ്യമാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നതെന്ന് പള്ളികമ്മിറ്റി വാദിച്ചു. അവരുടെ ഹര്‍ജി തള്ളണമെന്നും ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ ഈ ആവശ്യമാണ് കോടതി നിരസിച്ചിരിക്കുന്നത്.
ഗ്യാന്‍വാപി മസ്ജിദില്‍ മുസ്ലിങ്ങള്‍ കയറുന്നത് നിരോധിക്കണമെന്നും പള്ളിയില്‍ ശിവനെ ആരാധിക്കാനുള്ള അനുമതി വേണം എന്നുമാണ് ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ ഹര്‍ജി തള്ളേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. ഹര്‍ജിയില്‍ വാദം കേള്‍ക്കാനും കോടതി നിശ്ചയിച്ചു. ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് അതിവേഗ കോടതി വ്യക്തമാക്കി.












Click it and Unblock the Notifications