മിസ്റ്റര്‍ മോദി നിങ്ങളുടെ ഊഴം കഴിഞ്ഞു; ഇനി മിന്നലാക്രമണം ഞങ്ങളുടെ വക...
ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് കനത്ത മറുപടിനല്‍കുമെന്നും, മിന്നലാക്രമണം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയായ ഹാഫീദ് സയീദ് പറഞ്ഞു.
ലാഹോര്‍: മോദിയുടെ ഊഴം കഴിഞ്ഞു ഇനി ഞങ്ങളുടെ ഊഴമാണെന്ന് കുപ്രസിദ്ധ ഭീകരനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദ്. പാക് അധീന കാശ്മീരില്‍ നിയന്ത്രണ രേഖ കടന്ന് ചെന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് കനത്ത മറുപടി
നല്‍കുമെന്നും, മിന്നലാക്രമണം എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയായ ഹാഫീദ് സയീദ് പറഞ്ഞു.
തനിക്ക് ചെയ്യാനുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തു കഴിഞ്ഞു. ഇന്ത്യയില്‍ മിന്നലാക്രമണം സംഘടിപ്പിക്കാനുള്ള കശ്മീരി മുജാഹിദീനുകളുടെ ഊഴമാണ് അടുത്തത്. പാക്ക് അധീന കശ്മീരിലെ മിര്‍പൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് ഹാഫിസ് സയീദ് ഇക്കാര്യം പറഞ്ഞത്. എക്കാലത്തും ഓര്‍ത്തിരിക്കാനുള്ള ആക്രമണമായിരിക്കും ഇന്ത്യ നേരിടാന്‍ പോകുന്നതെന്നും ഹാഫിസ് സയീദ് പറഞ്ഞു.

മിന്നലാക്രമണം
ലോകം പോലും ഇതുവരെ അംഗീകരിക്കാത്ത ഇന്ത്യയുടെ മിന്നലാക്രമണം പോലെയായിരിക്കില്ല ഇന്ത്യ നേരിടാന്‍ പോകുന്നതെന്ന് ഹാഫിസ് സയീദ് മുന്നറിയിപ്പ് നല്‍കി.

എക്കാലത്തും
എക്കാലവും ഓര്‍ത്തിരിക്കാന്‍ പാകത്തിലുള്ള മിന്നലാക്രമണമായിരിക്കും മുജാഹിദീനുകള്‍ ഇന്ത്യക്കെതിരെ നടത്തുക.

ഷെരീഫിനെതിരെ
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ തണുത്ത നിലപാട് പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് നവാസ് ഷരീഫ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഹാഫിസ് സയീദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ജിഹാദ്
റാലിയില്‍ പങ്കെടുത്ത അനുയായികള്‍ 'ജിഹാദി'നായി മുറവിളി കൂട്ടുമ്പോഴായിരുന്നു ആവേശഭരിതനായ ഹാഫിസ് സയീദിന്റെ പ്രതികരണം.

കശ്മീര്‍ ജനതയ്ക്ക്
കശ്മീര്‍ താഴ്‌വരയിലെ ജനങ്ങള്‍ക്ക് പാക്ക് സര്‍ക്കാര്‍ സമ്പൂര്‍ണ പ്രായോഗിക പിന്തുണ നല്‍കേണ്ട സമയമാണിതെന്നും ഹാഫിസ സയീദ് പറയുന്നു.

ലഷ്‌കറെ തായിബ
കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്‌കറെ തായിബയുടെ സ്ഥാപകനേതാവു കൂടിയാണ് ഹാഫിസ് സയീദ്.












Click it and Unblock the Notifications