യുപിയില്‍ ഒടുക്കം പണി കിട്ടിയത് ബിജെപിക്ക്! പാതിയിലേറെ എംഎല്‍എമാര്‍ക്കും രണ്ടിലധികം കുട്ടികള്‍... ഇനി എന്ത്?
ലഖ്നൗ: ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് ഉത്തര്‍ പ്രദേശില്‍ ബിജെപി ബില്‍ കൊണ്ടുവരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ കണക്കുകള്‍ നോക്കിയാല്‍ ഉത്തര്‍ പ്രദേശില്‍ ബിജെപി തന്നെ വെട്ടിലായ സ്ഥിതിയാണ്. രണ്ടില്‍ അധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും അവര്‍ക്ക് തിരഞ്ഞെടുപ്പില്‍(തദ്ദേശ തിരഞ്ഞെടുപ്പ്) മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തുകയും ഒക്കെ ആയിരുന്നു ബില്ലിലെ കാര്യങ്ങള്‍.
പക്ഷേ, സംസ്ഥാനത്തെ ബിജെപി എംഎല്‍എമാരുടെ കണക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയത് അവര്‍ തന്നെ ആണ്. സംസ്ഥാനത്തെ മുസ്ലീം ജനവിഭാഗങ്ങളെ ലക്ഷ്യം വച്ചായിരുന്നു ബില്‍ എന്നൊരു ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇനി ആ കണക്കുകള്‍ ഒന്ന് നോക്കാം...
അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

എത്ര എംഎല്‍എമാര്‍
ഉത്തര്‍ പ്രദേശ് നിയമസഭയില്‍ മൊത്തം 403 എംഎല്‍എമാര്‍ ആണുള്ളത്. അതില്‍ 312 പേരും ബിജെപിക്കാര്‍ ആണ്. ശരിക്കും മൃഗീയ ഭൂരിപക്ഷം തന്നെ. രണ്ടാം സ്ഥാനത്തുള്ള സമാജ് വാദി പാര്‍ട്ടിയ്ക്ക് 47 എംഎല്‍എമാര്‍ മാത്രമാണുള്ളത്.

പുറത്ത് വന്ന കണക്കുകള്‍
മൊത്തം എംഎല്‍എമാരില്‍ ആകെ 396 എംഎല്‍എമാരുടെ വിവരങ്ങള്‍ ആണ് ഇപ്പോള്‍ സ്ക്രോള്‍ പുറത്ത് വിട്ടിട്ടുള്ളത്. അതില്‍ പറയുന്നത് പാതിയില്‍ അധികം എംഎല്‍എമാര്‍ക്കും രണ്ടില്‍ അധികം കുട്ടികളുണ്ട്. എണ്ണം നോക്കിയാല്‍ ഏറ്റവും അധികം പണികിട്ടുക ബിജെപിയ്ക്ക് തന്നെ ആയിരിക്കും.

പാതി പേരും
ബിജെപിയുടെ 304 എംഎല്‍എമാരുടെ കണക്കുകള്‍ ആണ് പുറത്ത് വന്നിട്ടുള്ളത്. അതില്‍ പാതി പേര്‍ക്കും രണ്ടില്‍ അധികം കുട്ടികളുണ്ട്. കൃത്യമായി പറഞ്ഞാല്‍ 152 പേര്‍ക്ക് രണ്ടില്‍ അധികം കുട്ടികളുണ്ട്. ജനസംഖ്യാ നിയന്ത്രണ ബില്ലിനെ പിന്തുണയ്ക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി എംഎല്‍എമാരുടെ കണക്കുകള്‍ എങ്ങനെയാകും എന്നാണ് ഉനി അറിയേണ്ടത്.

മറ്റ് പാര്ട്ടിക്കാര്
ബിജെപിക്കാര്‍ മാത്രമല്ല, മറ്റ് പാര്‍ട്ടികളുടെ എംഎല്‍എമാരുടെ സ്ഥിതിയും ഏതാണ്ട് ഇങ്ങനെ തന്നെ. എസ്പി എംഎല്‍എമാരില്‍ 27 പേര്‍ക്കും രണ്ടില്‍ അധികം കുട്ടികളുണ്ട്. ചില എംഎല്‍എമാര്‍ക്ക് നാലില്‍ അധികം കുട്ടികളും ഉണ്ട്. എന്തായാലും ജനസംഖ്യാ നിയന്ത്രണ ബില്‍ നിലവില്‍ വന്നാല്‍ മറ്റ് പാര്‍ട്ടികളും പ്രതിസന്ധിയില്‍ ആകും.

മന്ത്രിമാരിലും
ഇനി ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ കണക്ക് ഒന്ന് എടുത്തുനോക്കാം. 23 ക്യാബിനറ്റ് മന്ത്രിമാരാണ് ഉത്തര്‍ പ്രദേശില്‍ ഉള്ളത്. അതില്‍ 10 പേര്‍ക്കും രണ്ടില്‍ അധികം കുട്ടികള്‍ ഉണ്ട്. ഉത്തര്‍ പ്രദേശിലെ എംഎല്‍എമാരില്‍ 27 ശതമാനം പേര്‍ക്കും മൂന്ന് കുട്ടികളാണ് ഉള്ളത്. 32 ശതമാനം പേര്‍ക്ക് രണ്ട് കു്ട്ടികളും. ഒമ്പത് ശതമാനം പേര് ഒറ്റക്കുട്ടിയുടെ രക്ഷിതാക്കളാണ്.

മുഖ്യമന്ത്രി
എന്തായാലും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇത് ബാധിക്കില്ല. അദ്ദേഹം അവിവാഹിതനാണ്. മറ്റൊരു ബിജെപി എംഎല്‍എ ആയ സുരേഷ് ഖന്നയും അവിവാഹിതനാണ്.

ബില്‍ അല്ലെന്ന്
ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള കരട് തന്റെ വകുപ്പ് തയ്യാറാക്കിയതല്ല എന്നാണ് ഉത്തര്‍ പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതീപ് സിങ് പ്രതികരിക്കുന്നത്. നിയമ കമ്മീഷന് തയ്യാറാക്കിയതാണ് അത്. അതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. നിയമസഭയ്ക്ക് മുന്നില്‍ അങ്ങനെ ഒരു ബില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications