കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനുമാന്‍ ഹിന്ദുവിഭാഗത്തിന്റെ മാത്രം സ്വത്തല്ലെന്ന് സംവിധായകന്‍ കബീര്‍ ഖാന്‍

  • By Sruthi K M
Google Oneindia Malayalam News

സല്‍മാന്‍ഖാന്‍ ചിത്രം ബജ്രംഗി ഭായിജാന്‍ ഹിന്ദു വികാരങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്ന ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ രംഗത്ത്. ഹനുമാന്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ മാത്രം സ്വത്തല്ലെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ കബീര്‍ ഖാന്‍ പറഞ്ഞത്.

ചിത്രത്തിന്റെ പേരായ ബജ്രംഗി ഭായിജാനിലെ ബജ്രംഗി എന്നാല്‍ ഹിന്ദു ദൈവമായ 'ഹനുമാന്റെ' പേരിന്റെ പര്യായമാണെന്നും 'ഹനുമാന്റെ സഹോദരന്‍' എന്നര്‍ത്ഥം വരുന്ന പേര് സിനിമയുടെ പോസ്റ്ററുകളിലും പ്രമോഷനുകളിലും ഉപയോഗിച്ച് ഹിന്ദു വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്നായിരുന്നു പരാതി ഉയര്‍ന്നത്. ഇതിനെതിരെയാണ് സംവിധാകന്‍ രംഗത്തുവന്നത്.

hanuman

ഹനുമാന്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ സ്വത്തല്ലെന്നും എല്ലാവര്‍ക്കും തുല്യാവകാശമുണ്ടെന്നും കബീര്‍ ഖാന്‍ പറഞ്ഞു. മതേതരത്വം, ജനങ്ങള്‍ തമ്മിലുള്ള സൗഹൃദം എന്നിവയില്‍ ഞാന്‍ വിശ്വസിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ അഴിച്ചുവിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹനുമാനെ അപമാനിക്കുന്നതിന് തുല്യമായ ഈ സിനിമാപേര് ഞങ്ങള്‍ സഹിക്കില്ലെന്ന് പറഞ്ഞ് വിഎച്ച്പി തന്നെ ഭീഷണിപ്പെടുത്തിയെന്നും കബീര്‍ ഖാന്‍ പറയുന്നു. എന്റെ മാതാപിതാക്കള്‍ രണ്ടു മതങ്ങളില്‍ നിന്നുള്ളവരാണ്. രണ്ട് സംസ്‌ക്കാരങ്ങളുടെയും ആഘോഷങ്ങളും ആചാരങ്ങളും കണ്ടാണ് ഞാന്‍ വളര്‍ന്നതെന്നും കബീര്‍ പറഞ്ഞു.

ഹനുമാന്‍ ഹിന്ദു മതത്തിന്റെ മാത്രമാണെന്ന് എങ്ങനെ പറയാന്‍ കഴിയും. സ്‌കൂള്‍ നാടകങ്ങളില്‍ ഞാനും ഹനുമാന്റെ വേഷം അഭിനയിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഒരു മുസ്ലീമിന് ജയ് ശ്രീരാം എന്ന് പറഞ്ഞ് കൂടാ എന്നും കബീര്‍ ചോദിക്കുന്നു.

English summary
Bajrangi Bhaijaan director Kabir Khan spoke about the success of his film and why he needed Salman Khan’s superstardom and India’s shared heritage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X