Get Updates
Get notified of breaking news, exclusive insights, and must-see stories!

നിറങ്ങളുടെ ഉത്സവം ഹോളി ; ജാതിമതഭേദവും വലിപ്പച്ചെറുപ്പവും ഇല്ലാത്ത ആഘോഷം; അറിയാം ഐതീഹ്യങ്ങള്‍

വര്‍ണങ്ങളുടെയും നിറങ്ങളുടെയും ആഘോഷമാണ് ഹോളി. നിറങ്ങളുടെ ഉത്സവമായ ഹോളി സാധാരണയായി എല്ലാ വര്‍ഷവും ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് മാസങ്ങളിലാണ് വരുന്നത്. ഇത് ശൈത്യകാലത്തിന്റെ അവസാനത്തെയും വസന്തത്തിന്റെ തുടക്കത്തെയും പ്രതീകപ്പെടുത്തുന്നു. മിക്ക ആളുകളും ഈ ഉത്സവം ആഘോഷിക്കുന്നത് ഗുലാല്‍ പുരട്ടിയോ അല്ലെങ്കില്‍ പരസ്പരം നിറങ്ങള്‍ പുരട്ടിയോ ആണ്, എന്നാല്‍ രാജ്യത്തുടനീളം ഈ ഉത്സവം ആഘോഷിക്കുന്നതിന് മറ്റ് വ്യത്യസ്ത രീതികളുണ്ട്. ഹോളി രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുന്നു.

1

ആദ്യത്തെ ദിനത്തെ ഹോളികാ ദഹന്‍ ചോട്ടി ഹോളി എന്നും രണ്ടാം ദിനം രംഗ്വാലി ഹോളി എന്നും അറിയപ്പെടുന്നു. ഹോളിയുടെ ആദ്യദിനത്തില്‍ വൈകുന്നേരം ആളുകള്‍ കൂട്ടമായി ഹോളിക ദഹന ചടങ്ങില്‍ പങ്കെടുത്ത് ജീവിത വിജയത്തിനും സമൃദ്ധിക്കുമായി പ്രാര്‍ത്ഥിക്കുന്നു. ഹോളികയെന്ന രാക്ഷസിയെ സങ്കല്പ്പിച്ച്, അഗ്‌നിക്കിരയാക്കുന്നതാണ് ചടങ്ങ്.

2

ഹോളി ആഘോഷത്തിന്റെ രണ്ടാം ദിനത്തിലാണ് നിറങ്ങള്‍ പരസ്പരം വാരിയണിയുന്ന ആഘോഷങ്ങള്‍ നടക്കുന്നത്. സന്തോഷവും സ്വാതന്ത്ര്യവും ഹോളിയുടെ പ്രത്യേകതകളാണ്. വലിപ്പച്ചെറുപ്പമില്ലാതെ ആരെയും നിറംചാര്‍ത്താനുളള സ്വാതന്ത്രമാണ് ഹോളിദിനത്തിലുളളത്. മധുരപലഹാരങ്ങളും പൂക്കളും സമ്മാനവുമെല്ലാം ഹോളിയുടെ ഭാഗമാണ്. ജനങ്ങള്‍ ഒത്തുകൂടി തെരുവുകളെ വര്‍ണ്ണമയമാക്കുന്ന ഹോളി ഉത്സവത്തില്‍ സ്വയംമറന്ന് ആനന്ദിക്കാനുളള അവസരം ലഭിക്കുന്നു.

ഹോളിയുടെ ഐതീഹ്യം

ഹോളിയുടെ ഐതീഹ്യം

വിഷ്ണുഭക്തനായ പ്രഹ്ളാദന്റെ കഥയുമായി ബന്ധപ്പെട്ടതാണ് ഹോളിയുടെ ഐതിഹ്യം .സ്വയം ദേവനായി കരുതിയ ഹിരണ്യകശിപു സ്വന്തം പ്രജകളെകൊണ്ട് ദേവനാമങ്ങള്‍ക്കുപകരം ഹിരണ്യകശിപുനമ: ചൊല്ലിച്ചിരുന്ന സമയത്താണ് പുത്രനായ പ്രഹ്ളാദന്‍ നാരായണ മന്ത്രങ്ങള്‍ ചെല്ലിയത്. കുപിതനായ ഹിരണ്യകശിപു പലമാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചിട്ടും പുത്രന്റെ വിഷ്ണു ഭക്തിയില്‍ തെല്ലും മാറ്റം വന്നില്ല. ഒടുവില്‍ പുത്രനെ കൊല്ലാനായി സ്വന്തം സഹോദരി ഹോളികയെ ഏല്പ്പിച്ചു.

4

രാക്ഷസിയായ ഹോളിക, സഹോദരപുത്രനെ അഗ്‌നിമധ്യത്തിലേക്കാണ് കൊണ്ടുപോയത്. നാരായണ ജപത്തിന്റെ ഭക്തി കുട്ടിയെ തീയില്‍ നിന്നും രക്ഷിച്ചു. വിഷ്ണുഭക്തനായ പ്രഹ്ളാദനെ തൊടാന്‍പോലും അഗ്‌നിക്കായില്ല. ഹോളികയാകട്ടെ അഗ്‌നിയില്‍ ചാമ്പലായി. ഈ വിശ്വാസത്തിന്റെ ഭാഗമായി ഹോളികാദഹനമെന്ന ചടങ്ങ് ഹോളിയുടെ ഭാഗമായി വടക്കേ ഇന്ത്യയില്‍ നടത്തുന്നു. കൃഷ്ണനും ഗോപികമാരുമായുളള ബന്ധവും ഹോളിയുമായി ബന്ധപ്പെട്ട കഥകളിലൊന്നാണ്. കളിത്തോഴിമാരായ രാധയോടും ഗോപികമാരോടുമൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ കുസൃതിക്കാരനായ കൃഷ്ണന്‍ അവരുടെ മേല്‍ വര്‍ണ്ണപ്പൊടികള്‍ ചാര്‍ത്തിയതിന്റെ ഓര്‍മ്മക്കായി ഹോളി ആഘോഷിക്കുന്നു എന്നാണ് വിശ്വാസം ഉണ്ണിക്കണ്ണനെ വിഷംപുരട്ടിയ മുലപ്പാലൂട്ടി കൊല്ലാനെത്തിയ പൂതനയുടെ മരണം ആഘോഷിക്കാനായി തുടങ്ങിയതാണ് ഹോളി എന്നും പറയപ്പെടുന്നു.

5

ഇന്ത്യയുടെ വിവിധ ഭാഗത്ത് വിവിധ രീതിയിലാണ് ഹോളി ആഘോഷിക്കുന്നത്. അത് ഏതൊക്കെയാണെന്ന് നോക്കാം. വൃന്ദാവനം, മഥുര, നന്ദഗാവ് എന്നിവ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിലെ ബര്‍സാന മേഖലയില്‍, ഉത്സവത്തില്‍ വടികള്‍ (ബാറ്റണ്‍) ഉപയോഗിക്കുന്നു. സ്ത്രീകള്‍ പുരുഷന്മാരെ വടികൊണ്ട് അടിക്കുന്നത് വിനോദത്തിനായാണ് , അല്ലാതെ ശിക്ഷാനല്ല. ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചും പാട്ടുകള്‍ പാടിയും നൃത്തം ചെയ്തുമാണ് ആഘോഷം. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സംഘങ്ങള്‍ പട്ടണത്തില്‍ ചുറ്റി സഞ്ചരിക്കുകയും അവരുടെ വഴിയിലുള്ള ആളുകളെ അഭിവാദ്യം ചെയ്യുകയും ചെയ്യും.

6

മഹാരാഷ്ട്രയില്‍ ഹോളിയെ ഷിഗ്മ അല്ലെങ്കില്‍ രംഗ് പഞ്ചമി എന്നും വിളിക്കുന്നു. പൂര്‍ണിമയില്‍ സൂര്യാസ്തമയത്തിനു ശേഷം വിറക് കത്തിച്ച് (ഹോളിക ദഹന്‍) ആഘോഷങ്ങള്‍ ആരംഭിക്കുന്നു. ഇത് തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്നു. അടുത്ത ദിവസം രംഗ് പഞ്ചമി (ഹോളി) ആഘോഷിക്കുന്നു. നിഹാംഗ് സിഖുകാര്‍ പഞ്ചാബിലെ ഹോള മൊഹല്ല ആചരിക്കുന്നത് ഹോളിക്ക് ഒരു ദിവസം മുമ്പാണ്. അവരുടെ ആഘോഷത്തില്‍ വ്യത്യസ്തമായ പോരാട്ട രീതികളുടെ ഒരു പ്രദര്‍ശനം ഉള്‍പ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+