ഹര്‍ദികിനെതിരെ വനിതാ കമ്മീഷനില്‍ പരാതി: ലൈംഗിക ചൂഷണമെന്ന് ആരോപണം, തന്ത്രം രാഷ്ട്രീയ പകപോക്കല്‍!!

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: സിഡി വിവാദത്തിന് പിന്നാലെ ഹര്‍ദിക് പട്ടേലിനെതിരെ ലൈംഗിക ചൂഷണത്തിന് പരാതി. പാട്ടീദാര്‍ അനാമത് ആന്ദോളന്‍ നേതാവ് ഹര്‍ദിക് തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് ആരോപിച്ച യുവതി ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചതോടെ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ സൂറത്തിലെത്തി യുവതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹര്‍ദിക് പട്ടേലിന്‍റെ പേരില്‍ സെക്സ് സിഡി പുറത്തിറങ്ങിയ സംഭവത്തിന് പിന്നാലെയായിരുന്നു സംഭവമെന്നും യുവതി വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 2017 മെയ് 16 ന് ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ ഇതിന്‍റെ ആധികാരികത സംബന്ധിച്ച സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സിഡി വിവാദങ്ങളോട് പ്രതികരിച്ച ഹര്‍ദിക് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാനും മറന്നിരുന്നില്ല.

 ബിജെപിയ്ക്ക് വേണ്ടത് നേട്ടം!!

ബിജെപിയ്ക്ക് വേണ്ടത് നേട്ടം!!

ജനങ്ങള്‍ക്ക് കാണേണ്ടത് 22കാരന്‍റെ സിഡിയല്ലെന്നും വികസനത്തിന്‍റെ സിഡിയാണെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് സെക്സ് സിഡി പുറത്തിറക്കിയതെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ അപമാനിക്കാന്‍ കോടികളാണ് ബിജെപി ചെലവഴിക്കുന്നതെന്നും ജനങ്ങള്‍ക്ക് വേണ്ടതെന്നും അവര്‍ ചെയ്യട്ടെയെന്ന് വ്യക്തമാക്കിയ ഹര്‍ദിക് തന്‍റെ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

 സിഡിയ്ക്ക് പിന്നില്‍ ബിജെപി

സിഡിയ്ക്ക് പിന്നില്‍ ബിജെപി

തന്‍റേതെന്ന പേരില്‍ പുറത്തിറക്കിയ സെക്സ് സിഡിയ്ക്ക് പിന്നില്‍ ബിജെപിയാണെന്ന് ഹര്‍ദിക് ആരോപിച്ചിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേട്ടം കൊയ്യാന്‍ തന്‍റെ പേരില്‍ ബിജെപി സെക്സ് സിഡി പുറത്തിറക്കുമെന്ന് ഹര്‍ദിക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും ഇത് വര്‍ഗ്ഗസ്വഭാവമാണെന്നമായിരുന്നു എങ്ങനെ അറിയാം എന്ന ചോദ്യത്തിനുള്ള ഹര്‍ദികിന്‍റെ മറുപടി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുന്നതിനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ കോണ്‍ഗ്രസിനൊപ്പം

ഒടുവില്‍ കോണ്‍ഗ്രസിനൊപ്പം

ഹര്‍ദിക് പട്ടേലിന്‍റെ പിന്തുണ സംബന്ധിച്ച് കോണ്‍ഗ്രസില്‍ നിലനിന്ന ആശങ്കകള്‍ക്ക് അവസാനമായി. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് വ്യാഴാഴ്ചയാണ് പാട്ടീദാര്‍ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പരസ്യമായി പാട്ടീദാര്‍ സമുദയത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

പട്ടേല്‍ സമുദായത്തിന്‍റെ ആവശ്യം

പട്ടേല്‍ സമുദായത്തിന്‍റെ ആവശ്യം


ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടേല്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നത് സംബന്ധിച്ച അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ബിജെപിയെ താഴെയിറക്കാന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് വോട്ട് ചെയ്യാന്‍ താന്‍ സമുദായത്തോട് ആവശ്യപ്പെട്ടുവെന്നും സമുദായം തനിക്കൊപ്പം നിന്നുവെന്നും ഹര്‍ദിക് പറയുന്നു.

നാണം കെടുത്താന്‍ ബിജെപി

നാണം കെടുത്താന്‍ ബിജെപി

നേരത്തെ 2015ലും പാട്ടീദാര്‍ സമരങ്ങളുടെ സൂത്രധാരനായ ഹര്‍ദിക് പട്ടേലിന്‍റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനായി സെക്സ് സിഡി പുറത്തിറക്കിയിരുന്നു. 2015ല്‍ ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചപ്പോഴായിരുന്നു സിഡി പുറത്തിറക്കിയത്. ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന് ഏറ്റവും തലവേദനയുണ്ടാക്കിയ പ്രക്ഷോഭമായിരുന്നു പാട്ടീദാര്‍ സമുദായത്തിന്‍റേത്. എന്നാല്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത് ഹര്‍ദികാണെന്ന് വ്യക്തമല്ല.

English summary
A woman has accused Patidar Anamat Andolan Samiti (PAAS) leader Hardik Patel of sexual exploitation. The woman has complained to the National Commission for Women in this regard.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്