ഹര്‍ദിക് കോണ്‍ഗ്രസ് വിടില്ല, ബിജെപിയെ വീഴ്ത്താന്‍ കൂടെയുണ്ടാവും, അവസാന നിമിഷം പ്ലാന്‍ മാറി
ദില്ലി: ഗുജറാത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ടിറങ്ങി കോണ്‍ഗ്രസ് നേതൃത്വം. ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിടുന്നതിന്റെ വക്കിലായിരുന്നു. സംസ്ഥാന നേതൃത്വത്തിലെ അവഗണനയും രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക് തിരിഞ്ഞ് നോക്കാത്തതും വലിയ പ്രശ്‌നമായി മാറിയിരുന്നു. ബിജെപിയുമായി ഹര്‍ദിക് അടുക്കുന്നുവെന്നായിരുന്നു സൂചന.
അജയ് ദേവ്ഗണ് ബിജെപിയുടെ മുഖപത്രം പോലെ സംസാരിക്കരുത്; ഒറ്റക്കെട്ടായി ദക്ഷിണേന്ത്യ, ഹിന്ദി വിവാദം
എന്നാല്‍ പിതാവിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ ബിജെപി നേതാക്കളെ അടക്കം ക്ഷണിച്ചിരുന്നു. അവരൊക്കെ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ ഹര്‍ദിക് കോണ്‍ഗ്രസ് വിടാന്‍ ഉദ്ദേശമില്ലെന്ന് പ്രഖ്യാപിച്ചു. എല്ലാ പ്രശ്‌നവും പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ദിക്കിന് നിര്‍ണായക റോള്‍ വരുന്ന തിരഞ്ഞെടുപ്പിലുണ്ടാവുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് രഘു ശര്‍മ പറഞ്ഞു.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഒന്നാകെ ഹര്‍ദിക്കിന്റെ വീട്ടിലെത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍, പ്രതിപക്ഷ നേതാവ് സുഖ്‌റാം റത്ത്വ, പ്രാദേശിക നേതാക്കളായ ലഖാഭായ് ബാര്‍വാഡ്, പരേഷ് ധനാനി, നൗഷാദ് സോളങ്കി, സിദ്ധാര്‍ത്ഥ് പട്ടേല്‍, എന്നിവരെല്ലാം ഹര്‍ദിക്കിനെ കാണാന്‍ നേരിട്ടെത്തി. മഞ്ഞുരുകിയെന്ന് വ്യക്തമാണ്. കോണ്‍ഗ്രസില്‍ തന്നെ മാറ്റിനിര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഹൈക്കമാന്‍ഡിനേക്കാള്‍ കൂടുതല്‍ അതില്‍ താന്‍ കുറ്റപ്പെടുത്തുക സംസ്ഥാന നേതൃത്വത്തെയാണെന്ന് ഹര്‍ദിക് തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹൈക്കമാന്‍ഡില്‍ നിന്ന് വ്യക്തമായ നിര്‍ദേശവും ലഭിച്ചിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തോട് ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് രാഹുല്‍ ഗാന്ധിയും സോണിയയും നിര്‍ദേശിച്ചിരിക്കുന്നത്. പ്രധാന കാരണം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. അത് മറ്റേത് രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ മുകളിലാണ്. പഞ്ചാബിലെ തോല്‍വി കോണ്‍ഗ്രസിന് സമീപകാലത്ത് കിട്ടിയ ഏറ്റവും വലിയ ഷോക്ക് ട്രീറ്റ്‌മെന്റാണ്. ഗോവയിലും ഉത്തരാഖണ്ഡിലും എഎപി വെല്ലുവിളിയായി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അരവിന്ദ് കെജ്രിവാളിനെയും സംഘത്തെയും കരുതിയിരിക്കാനാണ് നിര്‍ദേശം. ഇത് എല്ലാ നേതാക്കളെയും ഭയപ്പെടുത്തുന്നുണ്ട്. കോണ്‍ഗ്രസ് ക്യാമ്പിനെ ഒറ്റക്കെട്ടാക്കി ബിജെപി നേരിട്ടില്ലെങ്കില്‍ പ്രതിപക്ഷ സ്ഥാനം പോലും ഇല്ലാതാവുമെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നെങ്കില്‍ ഒരുപക്ഷേ ഹര്‍ദിക് കോണ്‍ഗ്രസ് വിടുമായിരുന്നു. അത് പാളിപ്പോയത് ഗുണകരമായി മാറുകയായിരുന്നു. ഗുജറാത്തില്‍ നരേഷ് പട്ടേലിനെ പാട്ടീദാര്‍ മുഖമാക്കി മാറ്റാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇത് പ്രശാന്ത് കിഷോറിന്റെ ചോയ്‌സായിരുന്നു. എന്നാല്‍ പ്രശാന്ത് വരില്ലെന്ന് ഉറപ്പായതോടെ നരേഷ് പട്ടേലിന്റെ വരവും നിലച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അടക്കം ഹര്‍ദിക് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ വിരാമ്ഗം എംഎല്‍എ തേജശ്രീ പട്ടേല്‍ മാത്രമാണ് ചടങ്ങിനെത്തിയത്. കോണ്‍ഗ്രസ് നേതാക്കളെത്തിയതില്‍ ഹര്‍ദിക് വലിയ സന്തോഷത്തിലായിരുന്നു.

ഗുജറാത്തില്‍ നിലവില്‍ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. എന്നാല്‍ ബിജെപിക്ക് എതിരാളികള്‍ ഇല്ലാത്തത് കൊണ്ട് മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്. നേതാക്കളെല്ലാം പെട്ടെന്ന് കൊഴിഞ്ഞ് പോവുകയും ചെയ്തു. കോണ്‍ഗ്രസിന്റെ നേതാക്കളെ ഇപ്പോള്‍ എഎപിയും ലക്ഷ്യമിടുന്നുണ്ട്. പ്രതീക്ഷയുള്ള ഏക നേതാവ് ജിഗ്നേഷ് മേവാനിയാണ്. കേസില്‍ അദ്ദേഹം കുടുങ്ങിയത് ബിജെപിക്ക് വലിയ അവസരമാണ്. ഒബിസി-ദളിത് വോട്ടുകളെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ ഗുജറാത്ത് പിടിക്കാന്‍ സാധിക്കും. അതില്‍ ഹര്‍ദിക് പട്ടേലിന്റെയും ജിഗ്നേഷിന്റെയും ശക്തമായ പ്രചാരണവും വേണ്ടി വരും.

പ്രശാന്തിന്റെ നിര്‍ദേശം കോണ്‍ഗ്രസ് ആദ്യം നടപ്പിലാക്കുന്നത് ഗുജറാത്തിലാവും. രാഹുല്‍ ഗാന്ധി തന്നെയാവും ഇത്തവണയും പ്രചാരണം നയിക്കുക. കഴിഞ്ഞ തവണ രാഹുലിന്റെ പ്രചാരണം വലിയ തോതില്‍ ക്ലിക്കായിരുന്നു. ഗ്രാമീണ മേഖലയില്‍ വന്‍ കുതിപ്പ് കോണ്‍ഗ്രസ് നടത്തിയിരുന്നു. 77 സീറ്റാണ് മൊത്തത്തില്‍ നേടിയത്. ഇത്തവണ നഗര മേഖലകളില്‍ കൂടി ഫോക്കസ് ചെയ്യാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബിജെപി നഗര വോട്ടര്‍മാരുടെ പ്രിയ ചോയ്‌സാണെന്ന് കോണ്‍ഗ്രസിനറിയാം ഇവരെ പൊളിക്കാന്‍ യൂവ നേതാക്കളെയാണ് ഇറക്കുക. യുവ വോട്ടര്‍മാര്‍ കൈവിട്ടാല്‍ ബിജെപിയുടെ ഈ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴും. സച്ചിന്‍ പൈലറ്റിന് അതിന് മുമ്പ് ഗുജറാത്തിന്റെ ചുമതല നല്‍കിയേക്കും. അതിലുപരി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി അതിന് മുമ്പ് തിരിച്ചെത്താനാണ് സാധ്യത.
പ്രശാന്ത് കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നു; ഒരിക്കലും വരില്ല, സത്യമായി രാഹുല്‍ ഗാന്ധിയുടെ പ്രവചനം