കുല്‍ഭൂഷണ്‍ കേസില്‍ സാല്‍വെയുടെ പ്രതിഫലം അറിയണോ? കേട്ടാല്‍ ഞെട്ടും!! സുഷമ പറയുന്നത്...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ചാരക്കേസ് ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനു വേണ്ടി അന്താരാഷ്ട്ര കോടതിയില്‍ വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലം ഒരു രൂപ. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലാണ് ഇക്കാര്യം പറഞ്ഞത്. കുറഞ്ഞ ഫീസില്‍ സാല്‍വയെക്കാള്‍ മികച്ച അഭിഭാഷകരെ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നുവെന്ന വിമര്‍ശനത്തിന് മറുപടിയായിട്ടാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

readmore :കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ; ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ ഉന്നയിക്കുന്ന വാദങ്ങള്‍

സഞ്ജീവ് ഗോയല്‍ എന്നയാളാണ് കുല്‍ഭൂഷണ്‍ യാദവിനു വേണ്ടി സാല്‍വെയെ നിയമിച്ചതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സാല്‍വയെക്കാള്‍ കുറവ് പ്രതിഫലം വാങ്ങുന്ന അഭിഭാഷകര്‍ ഹാജരായാലും ഇതേ വാദങ്ങള്‍ തന്നെ ഉന്നയിക്കുമായിരുന്നു എന്നായിരുന്നു വിമര്‍ശനം. ഇതിനുള്ള മറുപടിയിലാണ് കുല്‍ഭൂഷണ്‍ കേസ് വാദിക്കാന്‍ സാല്‍വെ ഒരു രൂപ മാത്രമാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നതെന്ന് സുഷമ അറിയിച്ചത്.

harish salve

ഇന്ത്യയിലെ മികച്ച അറ്റോര്‍ണികളില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. ഏറ്റവുമധികം പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. ഒരു ദിവസം ഹാജരാകാന്‍ 30 ലക്ഷം രൂപ വരെയാണ് അദ്ദേഹം പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍കുമാര്‍ കേസില്‍ പിണറായി സര്‍ക്കാരിനായി ഹാജരായ ഹരീഷ്സാല്‍വെയ്ക്ക് എണ്‍പത് ലക്ഷം രൂപയാണ് ഫീസിനത്തില്‍ നല്‍കിയതെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം വിവരങ്ങള്‍ ലഭിച്ചിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ കുല്‍ഭൂഷണ്‍ കേസിലും സാല്‍വെ വന്‍ തുക കൈപ്പറ്റിയെന്നായിരുന്നു പലരും കരുതിയിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിമര്‍ശനം.

English summary
harish salve charged re 1 to fight jadhav' s case at icj says sushma swaraj.
Please Wait while comments are loading...