കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയിലെ ആള്‍ദൈവം രാംപാല്‍ അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

ഹിസാര്‍: അനുയായികളെ മനുഷ്യമതിലാക്കി പോലീസിനെ നേരിട്ട ആള്‍ദൈവം രാംപാലിനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബനധനാഴ്ച രാത്രിയാണ് ആശ്രമത്തിനകത്തുനിന്നും ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. രാം പാലിനൊപ്പം ഇയാളുടെ സ്വകാര്യസേനയിലെ എഴുപതോളംപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാംപാലിന്റെ മകനായ പുരുഷോത്തം ദാസും ഇതില്‍ ഉള്‍പ്പെടുന്നു.

<strong>Read Also: ആള്‍ദൈവം ബാബാ രാംപാല്‍... ആരാണത്?</strong>Read Also: ആള്‍ദൈവം ബാബാ രാംപാല്‍... ആരാണത്?

ഒരു കൊലപാതക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും രാംപാല്‍ ഹാജരായിരുന്നില്ല. പത്ത് ദിവസത്തിനിടെ മൂന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും കോടതിയോട് ധിക്കാരപരമായ സമീപനമായിരുന്നു രാംപാലിന്റെത്. ഇതേ തുടര്‍ന്നാണ് രാംപാലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി അന്ത്യശാസനം നല്‍കിയത്.

godman-rampal

എന്നാല്‍ എന്തും നേരിടാന്‍ തയ്യാറായ സ്വകാര്യ സൈന്യവും അനുയായികളും ചേര്‍ന്ന് രാംപാലിന്റെ അറസ്റ്റ് തടഞ്ഞു. ചൊവ്വാഴ്ച ആശ്രമ പരിസരത്തുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ചൊവ്വാഴ്ച ഇയാളെ പിടികൂടാന്‍ സാധിച്ചില്ലെങ്കിലും, വന്‍ സുരക്ഷാവ്യൂഹവുമായി രംഗത്തെത്തിയ പോലീസ് ബുധനാഴ്ച രാത്രിയോടെ ആശ്രമത്തിനകത്ത് ഇരച്ചുകയറി രാംപാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആശ്രമത്തിനുള്ളില്‍നിന്ന് അരക്കിലോമീറ്ററോളം കനത്ത നാശനഷ്ടമുണ്ടാക്കാന്‍ കഴിയുന്ന സ്‌ഫോടകശേഷിയുള്ള 250 പാചകവാതക സിലിണ്ടറുകള്‍ പോലീസ് കണ്ടെത്തി. അയ്യായിരത്തോളം അനുയായികള്‍ ഇപ്പോഴും ആശ്രമത്തിനകത്തുണ്ട്. അനുയായികളെ ഒഴിപ്പിക്കാന്‍ ആശ്രമത്തിലേക്കുള്ള കുടിവെള്ളവും വൈദ്യുതിയും പോലീസ് വിച്ഛദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഒട്ടേറെ അനുയായികള്‍ ബുധനാഴ്ച രാവിലെയോടെ ആശ്രമം വിട്ടു. മറ്റുള്ളവരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

English summary
Hariyana police arrested 'Godman' Rampal from his ashram in Hisar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X