കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ കണ്ട് ബാങ്ക് മോഷണം, കള്ളന്‍മാര്‍ തുരന്നത് 125 അടി!

Google Oneindia Malayalam News

റോഹ്തക്: മലപ്പുറം ചേലേമ്പ്ര ബാങ്ക് കവര്‍ച്ചക്കേസ് ഓര്‍മയില്ലേ. സിനിമാക്കഥയെ അതിശയിപ്പിക്കുന്ന രീതിയില്‍ താഴെ നിന്നും തുരന്ന് ഗ്രാമീണ്‍ ബാങ്കിന്റെ സ്‌ട്രോങ് റൂമില്‍ നിന്നും അന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് 80 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയുമാണ്. 2007 ലായിരുന്നു സംസ്ഥാനത്തെ നടുക്കിയ ചേലേമ്പ്ര ബാങ്ക് മോഷണക്കേസ്. ഹരിയാനയിലെ റോഹ്തകിലാണ് സമാനമായ ബാങ്ക് മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഹരിയാനയിലെ ഗോഹാന ടൗണ്‍ഷിപ്പിലെ ദേശസാല്‍കൃത ബാങ്കാണ് അക്രമികള്‍ കൊള്ളയടിച്ചത്. ബോളിവുഡ് സിനിമ കണ്ട് പ്രചോദിതരായ കള്ളന്മാര്‍ 125 അടിയോളം തുരന്നാണ് ബാങ്കിന്റെ സ്‌ട്രോങ് റൂമിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. ശനിയാഴ്ച രാത്രിയോ ഞായറാഴ്ചയോ ആകാം മോഷണം നടന്നത് എന്ന നിഗമനത്തിലാണ് പോലീസ്.

bank

സ്‌ട്രോങ് റൂമിലെ 360 ലോക്കറുകളില്‍ 90 എണ്ണം കള്ളന്മാര്‍ തുറന്നു എന്ന് ബ്രാഞ്ച് മാനേജര്‍ ദേവീന്ദര്‍ മാലിക് പറഞ്ഞു. തലസ്ഥാനമായ ചണ്ഡിഗഡില്‍ നിന്നും 200 കിലോമീറ്റര്‍ മാറി സോനാപേത്ത് ജില്ലയിലാണ് മോഷണം നടന്ന ഗോഹാന ടൗണ്‍ഷിപ്പ്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് സ്ഥിതി ചെയ്യുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് കെട്ടിടത്തിലാണ് കവര്‍ച്ച നടന്നത്. രണ്ടര അടി വ്യാസത്തിലായിരുന്നു ഇവര്‍ ടണല്‍ തുരന്നത്.

ഏറെ നാളത്തെ പ്ലാനിങ്ങിന് ഒടുവിലാണ് കവര്‍ച്ച നടന്നത് എന്ന് പോലീസ് കരുതുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്ക് സന്ദര്‍ശിച്ച അപരിചിതരെ തിരിച്ചറിയാനായി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. ബാങ്കിലെ സ്‌ട്രോങ് റൂമില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ല. ബാങ്ക് കവര്‍ച്ച പുറത്തറിഞ്ഞതോടെ ബാങ്കില്‍ പണവും സ്വര്‍ണവും സൂക്ഷിച്ച ആളുകള്‍ സംഭവസ്ഥലത്ത് കൂട്ടംകൂടിയിരിക്കുകയാണ്.

English summary
Robbers tunneled through 125 feet of earth and concrete to break into a nationalized bank’s strong room and loot cash and valuables worth crores of rupees in Haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X