ഹരിയാന തിരഞ്ഞെടുപ്പ് ഫലം; മത്സരിച്ച ഏക സീറ്റിൽ സിപിഎം കുതിപ്പ്, ഭിവാനിയിൽ ബിജെപിയെ വിറപ്പിച്ച് ഓംപ്രകാശ്
ഡൽഹി; ഹരിയാനയിൽ മത്സരിച്ച ഏക സീറ്റിൽ സി പി എം മുന്നേറ്റം. ഭിവാനി മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥിയായ ഓംപ്രകാശ് ആണ് മുന്നേറുന്നത്. ബി ജെ പിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ സിറ്റിങ് എം എൽ എയായ ഗനശ്യാം ആണ് ഇത്തവണയും മത്സരിക്കുന്നത്. കോൺഗ്രസുമായി സഖ്യത്തിലാണ് സി പി എം ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്
2009 മുതൽ മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് ഗനശ്യം. 2019 ജെ ജെ പി നേതചാവ് ഡോ ശിവ്ശങ്കൾ ഭർത്വജിനെ 27,884 വോട്ടികൾക്കായിരുന്നു ഗനശ്യാം പരാജയപ്പെടുത്തിയത്. ഇത്തവണയും മണ്ഡലം നിലനിർത്താമെന്നായിരുന്നു ബി ജെ പി മോഹം. എന്നാൽ പാർട്ടിയുടെ കണക്കുക്കൂട്ടലുകൾ തെറ്റിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ഇപ്പോൾ സി പി എം സ്ഥാനാർത്ഥി ഓംപ്രകാശ് കാഴ്ചവെയ്ക്കുന്നത്.

35 വർഷങ്ങൾക്ക് മുൻപാണ് ആദ്യമായി ഭിവാനിയിൽ നിന്നും സി പി എം ഹരിയാന നിയമസഭയിലേക്ക് വിജയിച്ച് കയറുന്നത്. അന്ന് ടോഹാന മണ്ഡലത്തിൽ നിന്നും ഹർപാൽ സിംഗ് ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ലോക്ദൾ ബിയുമായി സഖ്യത്തിൽ മത്സരിച്ചപ്പോഴായിരുന്നു വിജയം. എന്നാൽ പിന്നീട് ഒരിക്കൽ പോലും സംസ്ഥാനത്ത് യാതൊരു ചലനവും ഉണ്ടാക്കാൻ സി പി എമ്മിന് സാധിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 7 സീറ്റിൽ മത്സരിച്ച സി പി എം സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായി. എന്നാൽ ഇത്തവണ കോൺഗ്രസ് സഖ്യം സി പി എമ്മിനും ഗുണം ചെയ്തെന്നാണ് ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നത്.
ഭിവാനി ജില്ലാ സെക്രട്ടറി കൂടിയായ ഓം പ്രകാശിന്റെ വ്യക്തി പ്രഭാവവും സി പി എമ്മിനെ തുണച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാങ്ക് ജീവനക്കാരനായിരുന്നു പ്രകാശ്. 2014- യുസിഒ ബാങ്കിൻ്റെ ചീഫ് മാനേജരായിരിക്കെ കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി പ്രവർത്തിക്കാൻ ജോലിയിൽ നിന്നും സ്വയം വിരമിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. രാഷ്ട്രീയേതര സംഘടനയായ ജൻ സംഘർഷ് സമിതിയുടെ നേതാവ് ആണ് ഓം പ്രകാശ്. കർഷക സമരത്തിൽ സജീവമായി പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി തൊഴിലാളി പ്രക്ഷോഭങ്ങളിലും ഭാഗമായിരുന്നു.

അതേസമയം സംസ്ഥാനത്ത് ആദ്യ മണിക്കൂറിൽ തന്നെ കോൺഗ്രസ് തേരോട്ടമാണ്. നിലവിൽ 75 ഓളം സീറ്റുകളിൽ ആണ് കോൺഗ്രസ് മുന്നേറുന്നത്. ബി ജെ പിക്ക് വെറും 10 സീറ്റിലാണ് ലീഡ്. 90 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് ആവശ്യം. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ മറികടന്നതോടെ സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ ആവേശം തുടങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications