കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡകര്‍ക്ക് സൈന്യത്തില്‍ അവസരമില്ല; സഹോദരിമാര്‍ക്ക് 31,000 രൂപവീതം സമ്മാനം

  • By Gokul
Google Oneindia Malayalam News

രോഹ്തക്: ബസ്സില്‍വെച്ച് അപമാനിക്കാന്‍ ശ്രമിച്ച യുവാക്കളെ ബെല്‍റ്റ് ഉപയോഗിച്ച് നേരിട്ട സഹോദരിമാര്‍ക്ക് ഹരിയാണ സര്‍ക്കാരിന്റെ ആദരം. 22 കാരിയായ ആരതി, 19 കാരിയായ പൂജ എന്നിവര്‍ക്ക് സര്‍ക്കാര്‍ 31,000 രൂപവീതം കാഷ് അവാര്‍ഡ് പ്രഖ്യാപിച്ചു. കൂടാതെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രി എം.എല്‍ ഖാത്തര്‍ നേരിട്ട് സഹോദരിമാരെ അനുമോദിക്കുകയും ചെയ്യും.

അതേസമയം, പെണ്‍കുട്ടികളെ ബസ്സില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരാനുള്ള അവസരം നഷ്ടമായി. ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ തയ്യാറെടുക്കുന്ന ഇവര്‍ക്ക് അതിനുള്ള അവസരം നല്‍കില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ ഇതിനായി നല്‍കിയ അപേക്ഷ നിരസിക്കുകയും ചെയ്തിട്ടുണ്ട്.

rohtak

പെണ്‍കുട്ടികള്‍ യുവാക്കളെ അടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യമെങ്ങും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം പെരുകുമ്പോഴാണ് പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നത് നല്ല കാര്യമാണെന്ന് പലരും പ്രതികരിച്ചു. ഇരുവര്‍ക്കും ഹരിയാണയിലും ഇപ്പോള്‍ നായികാ പരിവേഷമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം, ബസ്സിലുള്ളവര്‍ വെറും കാഴ്ചക്കാരായി ഇരുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

റെഹ്‌തോക്കില്‍ നിന്നും സോണിപത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് പെണ്‍കുട്ടികളെ യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചത്. ആദ്യം അശ്ലീല വാക്കുകള്‍കൊണ്ട് പെണ്‍കുട്ടികളെ പ്രകോപിതരാക്കാന്‍ ശ്രമിച്ച യുവാക്കള്‍ പിന്നീട് അവരെ കയറിപിടിക്കുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന ഒരു ഗര്‍ഭിണിയെയും യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ യുവാക്കളെ ബെല്‍റ്റുകൊണ്ട് നേരിട്ടത്. സഹോദരിമാരെ പിന്നീട് അക്രമികള്‍ ബലമായി ബസ്സില്‍നിന്നും ഇറക്കിവിടുകയും ചെയ്തു.

English summary
Haryana govt announces Rs 31,000 cash reward for Rohtak sisters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X