ഹരിയാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം.. അഞ്ച് സീറ്റും നേടി.. നിര്‍ണായകം
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നിടത്താണ് ബിജെപിക്ക് ഭരണം നഷ്ടമായത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി പാര്‍ട്ടിക്ക് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം ഈ തിരഞ്ഞെടുപ്പ് തോല്‍വിക്കിടെ ബിജെപിക്ക് ആശ്വാസം പകരുന്ന ഫലങ്ങളാണ് അസമില്‍ നിന്നും ഹരിയാനയില്‍ നിന്നും വരുന്നത്. അസം പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഹരിയാനയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും നടന്ന തിരഞ്ഞെടുപ്പിലും ബിജെപി ശക്തമായ വിജയമാണ് നേടിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ വിജയം സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമില്ലെന്നതിന്‍റെ തെളിവാണെന്ന ആശ്വാസമാണ് പാര്‍ട്ടി പങ്കുവെയ്ക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ

മുന്നേറ്റം ഇങ്ങനെ
ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് ഘട്ടങ്ങളായി അസം ത്രിതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയത്. സംസ്ഥാനത്ത് ആകെയുള്ള 21990 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 9025 സീറ്റുകളിലാണ് ബിജെപി വിജയിച്ച് കയറിയത്.

അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍
ഇതിന് പിന്നാലെയാണ് ഹരിയാനയിലെ അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത്. ഞായറാഴ്ചയാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. റോഹ്ത്തക്ക് , ഹിസാര്‍, ഹര്‍ണല്‍, പാനിപ്പത്ത്, യമുനാ നഗര്‍ എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി
അസമില്‍ 2013 ല്‍ കേവലം 1529 സീറ്റുകളില്‍ മാത്രമാണ് ബിജെപി നേടിയത്. അതേസമയം ഇത്തവണ 991 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും വിജിയിപ്പാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. കനത്ത തിരിച്ചടിയാണ് ഗ്രാമപഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്സിന് ഉണ്ടായിരിക്കുന്നത്.

ബിജെപിയുടെ സീറ്റുകള്‍
2013 ല്‍ 10806 സീറ്റുകളില്‍ വിജയിച്ചിരുന്ന കോണ്‍ഗ്രസ്സിന് ഇത്തവണ 6971 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളു. അഞ്ചാലിക് (ബ്ലോക്ക്) പഞ്ചായത്തിലും കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിട്ടു.സംസ്ഥാനത്ത് ആകെയുള്ള 2199 അഞ്ചാലിക് പഞ്ചായത്ത് സീറ്റുകളില്‍ 1020 സീറ്റുകളാണ് ബിജെപി ഇത്തവണ കരസ്ഥമാക്കിയത്.

കോണ്‍ഗ്രസിന് നഷ്ടം
കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത് 130 സീറ്റുകളായിരുന്നു. കഴിഞ്ഞ തവണ 1235 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ വിജയിച്ചത് 1235 സീറ്റുകളില്‍ മാത്രമാണ്.420 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ പകുതിയിലേറെയും (217) നേടിയാണ് ബിജെപി മുന്നേറ്റം നടത്തിയത്. കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ 273 ല്‍ നിന്ന് 147 ലേക്ക് ഒതുങ്ങുകയും ചെയ്തു.

നിര്‍ണായകം
ബിജെപി തരംഗങ്ങള്‍ അവസാനിച്ചെന്ന കോണ്‍ഗ്രസ് പരാമര്‍ശങ്ങളെ പാടെ തള്ളി മികച്ച മുന്നേറ്റമാണ് ഹരിയാനയിലും ബിജെപി നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് വളരെ നിര്‍ണായകമായേക്കുന്ന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നേരിട്ട് പ്രചരണത്തിന്
മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരിട്ടാണ് പ്രചരണത്തിന് ഇറങ്ങിയത്. ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് നടന്ന കര്‍ണല്‍ മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ ജന്‍മ നാടാണ്. ഐഎന്‍എല്‍-ഡിബിഎസ്പി മുന്നണിയും ശക്തമായ മത്സരവുമായി രംഗത്തുണ്ടായിരുന്നു.

വിജയിച്ചത് ഇവര്‍
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചിരുന്നില്ല. അഞ്ച് നഗരങ്ങളിലെയും 110 വാര്‍ഡുകളിലായാണ് മത്സരം നടന്നത്. മേയര്‍ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ഹിസാറില്‍ ഗൗതം സര്‍ദാന്‍, കര്‍ണാലില്‍ രേണു ഗുപ്ത, രോഹ്തകില്‍ മന്‍മോഹന്‍ ഗോയല്‍, യമുന നഗറില്‍ മദന്‍ ചൗഹാന്‍, പാനിപ്പത്തില്‍ അന്‍വീത് എന്നിവര്‍ വിജയിച്ചു.

ആദ്യമായി
ഫത്തേബാദിലെ ജഖൽമണ്ഡി, കൈതാലിലെ പുന്ദ്രി എന്നീ മുനിസിപ്പൽ കമ്മിറ്റികളിലെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് മേയര്‍മാരെ നേരിട്ട് തിരഞ്ഞെടുക്കുന്നത്. നോട്ട സൗകര്യവും ഇത്തവണ വോട്ടെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications