നൂഹ് കലാപം: ബജ്റംഗ് ദള്‍ നേതാവ് ബിട്ടു ബജ്റംഗി അറസ്റ്റില്‍; പിടികൂടിയത് വീടിന് സമീപത്ത് നിന്ന്
ഫരീദാബാദ്: നുഹ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ നിന്നുള്ള ബജ്റംഗ് ദള്‍ അംഗവും പശു സംരക്ഷകനുമായ ബിട്ടു ബജ്രംഗി അറസ്റ്റില്‍. ബിട്ടുവിന്റേയും അദ്ദേഹത്തിന്റെ അനുയായിയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ മോനു മനേസറിന്റെയും പ്രകോപനപരമായ പരാമര്‍ശങ്ങളാണ് അക്രമത്തിന് കാരണമായതെന്ന് ആരോപണമുയരുന്നതിനിടെയാണ് അറസ്റ്റ്.
നിരവധി കേസുകളില്‍ പ്രതിയായ ബിട്ടു ബജ്റംഗിയെ അക്രമം പൊട്ടിപ്പുറപ്പെട്ട് 20 ദിവസത്തിന് ശേഷമാണ് ഫരീദാബാദിലെ വീടിന് സമീപത്ത് നിന്ന് പിടികൂടിയത്. മഫ്തിയിലെത്തിയ പൊലീസ് സംഘം ബിട്ടുവിനെ പിന്തുടര്ന്ന് പിടികൂടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. കലാപം, അക്രമം, ഭീഷണിപ്പെടുത്തല്‍, ജോലി തടസപ്പെടുത്തല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡ്യൂട്ടിയില്‍ നിന്ന് തടയല്‍, മാരകായുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിട്ടുവിനെതിരെ ചുമത്തിയിരിക്കുന്നത്.

ഫരീദാബാദിലെ ഗാസിപൂര്‍ മാര്‍ക്കറ്റിലെയും ദബുവ മേക്കറ്റിലെയും പഴം, പച്ചക്കറി വ്യാപാരിയായ രാജ് കുമാര്‍ എന്ന ബിട്ടു ബജ്റംഗി കഴിഞ്ഞ മൂന്ന് വര്‍ഷമായി പശു സംരക്ഷക സംഘത്തിന്റെ നേതാവാണ്. കഴിഞ്ഞ മാസം മാത്രം മതവികാരം വ്രണപ്പെടുത്തിയതിന് മൂന്ന് കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. നൂഹിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ അഞ്ച് പേര് കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നുഹ് മുതല്‍ ഗുരുഗ്രാം വരെയും 40 കിലോമീറ്റര്‍ അകലെയുള്ള ബാദ്ഷാപൂര്‍ വരെയും കലാപം പടര്‍ന്നിരുന്നു. കലാപത്തില്‍ ഒരു മസ്ജിദ് അടക്കം നൂറിലധികം വാഹനങ്ങള്‍ കത്തിച്ചിരുന്നു. മരിച്ചവരില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരും ഉള്‍പ്പെടുന്നു. ഒരാള്‍ പള്ളിയിലെ പുരോഹിതനാണ്. അതേസമയം ബിട്ടുവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
VIDEO | Bittu Bajrangi, a Bajrang Dal member, has been arrested in connection with violence in Haryana's Nuh.
— Press Trust of India (@PTI_News) August 15, 2023
(Source: Third Party) pic.twitter.com/SC04SydgiY
അതിനിടെ കഴിഞ്ഞ ദിവസം പല്വാൡല് ഹിന്ദു സംഘടനകള്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. ഹിന്ദുക്കള്‍ക്ക് ആയുധ നിയമങ്ങളില്‍ ഇളവ് നല്‍കണം എന്ന് ഇതില്‍ ആവശ്യമുയര്‍ന്നിരുന്നു. ' ബ്രിജ് മണ്ഡല് യാത്ര ' ഓഗസ്റ്റ് 28 മുതല്‍ നുഹ് ജില്ലയില്‍ നിന്ന് പുനരാരംഭിക്കുമെന്നും 'മഹാപഞ്ചായത്ത്' അറിയിച്ചിട്ടുണ്ട്.
ഹരിയാന ഗോ രക്ഷക് ദളിന്റെ ആചാര്യ ആസാദ് ശാസ്ത്രി മഹാപഞ്ചായത്തില്‍ പങ്കെടുത്ത യുവാക്കളോട് കേസുകളെ ഭയപ്പെടരുത് എന്ന് പറഞ്ഞിരുന്നു. മഹാപഞ്ചായത്തില്‍ പ്രസംഗിച്ചവരില്‍ പലരും വിദ്വേഷകരമായ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications