Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദ്യം പോയി തുണിയുടുത്ത് വാ പെണ്ണേ...' ഹാഷിം അംല ഇന്ത്യക്കാരിയെ അപമാനിച്ചോ?

ദില്ലി: ദക്ഷിണഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമാണ് ഹാഷിം അംല. മികച്ച ക്രിക്കറ്റ് താരം എന്നതിലുപരി അദ്ദേഹം വലിയൊരു വിശ്വാസി കൂടിയാണ്.

എന്നാല്‍ ഹാഷിം അംലയുടെ മതവിശ്വാസം ഇപ്പോള്‍ അദ്ദേഹത്തെ ഒരു വിവാദത്തിലാണ് പെടുത്തിയിരിയ്ക്കുന്നത്. ദക്ഷിണാഫ്രിയ്ക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെയാണ് സംഭവം.

അഭിമുഖം എടുക്കാന്‍ വന്ന ഇന്ത്യക്കാരിയായ മാധ്യമ പ്രവര്‍ത്തകയെ അംല അപമാനിച്ചു എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ സംഭവിച്ചതെന്താണെന്നോ....

തുണിയുടുത്ത് വാ

തുണിയുടുത്ത് വാ

അഭിമുഖം ചെയ്യാന്‍ ചെന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയോട് നന്നായി വസ്ത്രംധരിച്ച് വരാന്‍ ഹാഷിം അംല ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അല്‍പവസ്ത്രം

അല്‍പവസ്ത്രം

മാധ്യമ പ്രവര്‍ത്തക അല്‍പ വസ്ത്രം ധരിച്ചെത്തിയതാണത്രെ ഹാഷിം അംലയെ പ്രകോപിപ്പിച്ചത്.

എന്ത് വസ്ത്രം

എന്ത് വസ്ത്രം

ഇറക്കം കുറഞ്ഞ സ്‌കര്‍ട്ടും പിന്നെ കഴുത്തിറക്കി വെട്ടിയ ടീ ഷര്‍ട്ടും ആയിരുന്നത്രെ വനിത മാധ്യമ പ്രവര്‍ത്തകയുടെ വേഷം.

വേഷം മാറ്റിയാല്‍

വേഷം മാറ്റിയാല്‍

വേഷം മാറ്റി വരികയാണെങ്കില്‍ അഭിമുഖം അനുവദിയ്ക്കാമെന്നാണ് അംല പറഞ്ഞത്. കൂടുതല്‍ തര്‍ക്കത്തിനൊന്നും നില്‍ക്കാതെ മാധ്യമ പ്രവര്‍ത്തക വസ്ത്രം മാറി വന്ന് അഭ്ിമുഖം നടത്തി.

അംലയുടെ വിശ്വാസം

അംലയുടെ വിശ്വാസം

കടുത്ത ഇസ്ലാം മത വിശ്വാസിയാണ് ഹാഷിം അംല. ഈ വിശ്വാസം തന്നെയാണ് അംലയെ കൊണ്ട് ഇത്തരത്തില്‍ പ്രതകരിപ്പിച്ചത് എന്നാണ് പറയുന്നത്.

ഇന്ത്യന്‍ വംശജന്‍

ഇന്ത്യന്‍ വംശജന്‍

ഹാഷിം അംല ഇന്ത്യന്‍ വംശജനാണ്. കുടുംബത്തിന്റെ വേരുകള്‍ ഗുജറാത്തില്‍ ആണ്.

വിശ്വാസത്തിന് വേണ്ടി

വിശ്വാസത്തിന് വേണ്ടി

തന്റെ മതവിശ്വാസത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിട്ടുള്ള വ്യക്തിയാണ് ഹാഷിം അംല. മുമ്പ് ബിയറിന്റെ പരസ്യമുള്ള ടീം ജേഴ്‌സി അണിഞ്ഞ് കളിയ്ക്കാന്‍ വിസമ്മതിച്ച ആളാണ് അംല.

തീവ്രവാദി

തീവ്രവാദി

താടി നീട്ടി വളര്‍ത്തിയ ഹാഷിം അംലയുടെ രൂപം പലര്‍ക്കും 'അസ്വസ്ഥതയാണ്'. കമന്റേറ്ററായ ഡീന്‍ ജോണ്‍സ് ഹാഷിം അംലയെ തീവ്രവാദി എന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+