നടുറോഡില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് ഷമിയുടെ ഭാര്യ

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  മാധ്യമപ്രവർത്തകർക്ക് നേരെ ഷമിയുടെ ഭാര്യ നിയന്ത്രണം വിട്ട് പെരുമാറി, വീഡിയോ കാണൂ | Oneindia Malayalam

  ഹസിന്‍ ജഹാന്‍ ക്രിക്കറ്ററും ഭര്‍ത്താവുമായ മുഹമ്മദ് ഷമിക്കെതിരെ ദിനംപ്രതി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ നിരവധിയാണ്. തന്നെ നാളുകളായി ക്രൂര പീഡനത്തിനിരയാക്കിയെന്ന ആരോപണത്തില്‍ തുടങ്ങി താരത്തിന് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും പാക്കിസ്ഥാനി യുവതികളുമായി ചേര്‍ന്ന് മാച്ച് ഫിക്സിങ്ങ് വരെ നടത്തി എന്നുവരെ വിവാദങ്ങള്‍ ഉയര്‍ത്തി. ഇതിനിടയില്‍ പോലീസില്‍ ഷമിക്കെതിരെ പരാതി കൊടുക്കൊകയും പോലീസ് താരത്തിനെതിരെ അന്വേഷണം തുടങ്ങുകയും ചെയ്തു. എന്നാല്‍ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇനി ഒരു പ്രശ്നത്തിനും വയ്യെന്നും പ്രശ്നപരിഹാരത്തിനായി തയ്യാറാണെന്നും താരം വ്യക്തമാക്കി. എന്നാല്‍ ഇരുവരും തമ്മിലുള്ളത് യഥാര്‍ത്ഥത്തില്‍ സാമ്പത്തിക പ്രശ്നങ്ങളായിരുന്നെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

  സാമ്പത്തിക പ്രശ്നങ്ങള്‍

  സാമ്പത്തിക പ്രശ്നങ്ങള്‍

  ഇരുവരും തമ്മില്‍ ഉള്ളത് സാമ്പത്തിക പ്രശ്നങ്ങളാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഷമി വാങ്ങിയ 60 ഏക്കര്‍ സ്ഥലത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നായിരുന്നു വാര്‍ത്തകള്‍. 12 കോടി രൂപയ്ക്കാണ് ഈ സ്ഥലം ഷമി വാങ്ങിയത്. ഇവിടെ സ്പോര്‍ട്സ് അക്കാദമി തുടങ്ങാനായിരുന്നു ഷമിയുടെ ആഗ്രഹം. എന്നാല്‍ ഹസിന്‍ ഇതിനെതിരായിരുന്നു. അനാവശ്യമായി ഷമി പണം ചെലവഴിക്കുകയാണെന്നും തനിക്കും മകള്‍ക്കും വേണ്ടി ഒന്നും നല്‍കുന്നില്ലെന്നും കാണിച്ച് ഹസിന്‍ പ്രശ്നമാക്കുകയായിരുന്നെന്നും വാര്‍ത്തയുണ്ട്.

  മാധ്യമങ്ങള്‍ക്കെതിരെ അസഭ്യം

  വാര്‍ത്ത വന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ് ഹസിന്‍ നിയന്ത്രണം വിട്ട് പെരുമാറിയത്. ചോദ്യം ചോദിച്ച നെറ്റ്വര്‍ക്ക് 18 മാധ്യമപ്രവര്‍ത്തകന് നേരെ നിയന്ത്രണം വിട്ട് പെരുമാറുകയും മാധ്യമ പ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്യാനും ഹസിന്‍ ശ്രമിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകന് നേരെ ആക്രോശിക്കുന്ന ഹസിന്‍ മാധ്യമപ്രവര്‍ത്തകരുടെ കാറില്‍ ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

  വാര്‍ത്താസമ്മേളനത്തില്‍

  വാര്‍ത്താസമ്മേളനത്തില്‍

  ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും പാകിസ്താന്‍കാരിയായ യുവതിയില്‍ നിന്നും പണം വാങ്ങി ഒത്തുകളിച്ചുവെന്നുമായിരുന്നു ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നത്. സെക്‌സ് റാക്കറ്റുമായി ഷമിക്ക് ബന്ധമുണ്ടെന്നും ഷമിക്ക് സ്ത്രീകളെ എത്തിച്ച് കൊടുക്കുന്ന ആളുകളുടെ പേരും ഹസിന്‍ വെളിപ്പെടുത്തുകയുണ്ടായി. തന്നെ സഹോദരന്‍റെ മുറിയിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയച്ച് വാതിലടച്ചുവെന്നും നിലവിളിച്ചത് കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും ഹസിന്‍ വെളിപ്പെടുത്തിയിരുന്നു. കൊല്‍ക്കത്തയില്‍ വാര്‍ത്താ സമ്മേളനും നടത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷമിയുടെ ഫോണ്‍ റെക്കോര്‍ഡും ഹസിന്‍ ജഹാന്‍ പുറത്ത് വിട്ടിട്ടുണ്ട്.

  മകള്‍ക്ക് വേണ്ടി

  മകള്‍ക്ക് വേണ്ടി

  എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ മുങ്ങിയ മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് ഭാര്യയുമായുള്ള എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീര്‍ക്കാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കി. മകള്‍ക്ക് വേണ്ടി ഹസിനോട് സംസാരിക്കാന്‍ ഒരുക്കമാണെന്നും ഷമി പറഞ്ഞു. എന്നാല്‍ ഷമിയെ തള്ളി ഹസിന്‍ രംഗത്തെത്തി. മാധ്യമങ്ങളുടെ മുന്നില്‍ ഷമി അഭിനയിക്കുകയായിരുന്നു. മകളെകുറിച്ച് ഇതുവരെ അന്വേഷിക്കാന്‍ തയ്യാറാകാത്ത ആളാണ് ഷമി. ഇപ്പോള്‍ മകള്‍ എവിടുന്ന് വന്നു എന്നായിരുന്നു ഹസിന്‍ പറഞ്ഞത്. ഇമേജ് സംരക്ഷിക്കാനുള്ള കളിയാണ് ഷമി നടത്തുന്നതെന്നുമായിരുന്നു ഹസിന്‍റെ പ്രതികരണം.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  hasin-jahan-attacks-reporters-who-were-trying-to-get-her-reaction

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്